കോമിയെ പരിഹസിച്ച് വീണ്ടും ട്രംപ്
വാഷിങ്ടണ്‍: എഫ്.ബി.ഐ മേധാവി സ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ട ജെയിംസ് കോമിയെ പരിഹസിച്ച് അമേരിക്കന്‍ പ്രസിഡന്റ ഡോണാള്‍ഡ് ട്രംപ് വീണ്ടും. ട്വിറ്റര്‍ വഴിയാണ് ട്രംപിന്റെ ആക്രമണം. ഭീരുവെന്നാണ് കോമിയെ ട്രംപ് തന്റെ ട്വീറ്റില്‍ വിശേഷിപ്പിക്കുന്നത്.
ജെയിംസ് കോമിയുടെ നടപടികള്‍ നിയമ വിരുദ്ധമാണെന്നും കോമി ഭീരുവാണെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.
അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുണ്ടായി എന്നതിനെകുറിച്ചുള്ള അന്വേഷണം തടയാന്‍ ഡൊണാള്‍ഡ് ട്രംപ് ശ്രമിച്ചുവെന്നതിന് ജെയിംസ് കോമി ന്യൂയോര്‍ക്ക് ടൈംസിലൂടെ തെളിവുകള്‍ പുറത്തു വിട്ടിരുന്നു. വിഷയം അന്വേഷിക്കുന്ന സെനറ്റ് കമ്മിറ്റിക്ക് മുമ്പാകെയും കോമി മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെ കോമിയെ വിമര്‍ശിച്ചുള്ള ട്രംപിന്റെ ട്വീറ്റ്.
I believe the James Comey leaks will be far more prevalent than anyone ever thought possible. Totally illegal? Very 'cowardly!'
— Donald J. Trump (@realDonaldTrump) June 11, 2017
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."