HOME
DETAILS

ഫ്‌ളാറ്റുടമകള്‍ക്കൊപ്പം ഇപ്പോള്‍ പ്രമുഖര്‍: ചുവടുമാറ്റി സി.പി.എം, സുപ്രിം കോടതി വിധിയെ ചോദ്യം ചെയ്ത് ജയറാം രമേശ്‌

  
backup
September 12 2019 | 13:09 PM

flat-issue-in-marad-comments

കൊച്ചി: മരടിലെ ഫ്‌ളാറ്റുടമകള്‍ പൊളിക്കണമെന്ന ഉത്തരവിനെതിരേ രാഷ്ട്രീയ സാമൂഹിക, നിയമ രംഗത്തെ പ്രമുഖര്‍. സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും മുന്‍ ഹൈക്കോടതി ജസ്റ്റിസ് കമാല്‍ പാഷയും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഉമ്മന്‍ ചാണ്ടിയും അടക്കം നിരവധി പേരാണ് ഫ്‌ളാറ്റുടമകള്‍ക്ക് ഐക്യദാര്‍ഢ്യവുമായി എത്തിയത്.

സുപ്രിം കോടതിയുടെ നടപടി കണ്ണില്‍ച്ചോരയില്ലാത്ത നടപടിയാണെന്നാണ് കോടിയേരി ബാലകൃഷ്ണന്‍ അഭിപ്രായപ്പെട്ടത്. ഫ്‌ളാറ്റിലെ താമസക്കാരുടെ പ്രയാസങ്ങള്‍ സുപ്രിംകോടതിയെ അറിയിച്ചു തുടര്‍ നടപടി സ്വീകരിക്കാന്‍ സി.പി.എം മുന്‍കൈ എടുക്കുമെന്നും കോടിയേരി വ്യക്തമാക്കി. ഫ്‌ളാറ്റ് പൊളിക്കുകയെന്നത് പ്രായോഗികമായി ബുദ്ധിമുട്ടാണെന്നും മറ്റുള്ളവരുടെ തെറ്റിന് ഫ്‌ളാറ്റിലെ താമസക്കാരെ ശിക്ഷിക്കരുതെന്നും കോടിയേരി ആവശ്യപ്പെട്ടു.

അതേ സമയം തീരദേശപരിപാലന നിയമം ലംഘിച്ച് നിര്‍മിച്ച ഡി.എല്‍.എഫ്, മുംബൈ ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് കേസുകളില്‍ പിഴ ചുമത്തി അത് ക്രമവല്‍ക്കരിച്ചു നല്‍കുകയായിരുന്നു സുപ്രിം കോടതി എന്ന് മുന്‍ കേന്ദ്രമന്ത്രിയും രാജ്യസഭാ എം.പിയുമായ ജയറാം രമേശ് ചൂണ്ടിക്കാട്ടി. ആദര്‍ശ് ഹൗസിങ് കോംപ്ലക്‌സ് പൊളിക്കാനുള്ള ഉത്തരവ് സ്റ്റേ ചെയ്യുകയായിരുന്നു. എന്തുകൊണ്ടാണ് ഈ കേസ് മാത്രം വ്യത്യസ്തമായി കൈകാര്യം ചെയ്യുന്നത് എന്നും ജയറാം രമേശ് ട്വിറ്ററില്‍ ചോദിച്ചു.

സി.പി.എം മരടിലെ ഫ്‌ളാറ്റുടമകള്‍ക്കൊപ്പമാണെന്ന് സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എന്‍ മോഹനന്‍ വ്യക്തമാക്കി. സി.പി.ഐയുടെ മരട് ലോക്കല്‍ കമ്മിറ്റിയുടെ നിലപാടുകള്‍ തള്ളിയാണ് സിപിഎം ജില്ലാ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഫ്‌ളാറ്റുടമകളെ ഒഴിപ്പിക്കുന്നതില്‍ വന്‍ പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ജില്ലാ നേതൃത്വത്തിന്റെ നിലപാടുമാറ്റം. സംസ്ഥാനസര്‍ക്കാരോ നഗരസഭയോ ഒരു പിന്തുണയും നല്‍കിയില്ലെന്ന് ഫ്‌ളാറ്റുടമകള്‍ ആരോപിക്കുന്ന സാഹചര്യത്തിലാണ് പ്രതിഷേധം തണുപ്പിക്കാനുള്ള സി.പി.എമ്മിന്റെ കരണം മറിച്ചില്‍ എന്നാണ് വ്യക്തമാകുന്നത്.

മരടിലെ ഫ്ളാറ്റ് സമുച്ചയം പൊളിക്കുന്നതില്‍ കേന്ദ്ര -സംസ്ഥാന സര്‍ക്കാരുകള്‍ മാനുഷിക പരിഗണനയോടെ അനുഭാവ പൂര്‍ണമായ നിലപാട് സ്വീകരിക്കണമെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടത്. ഫ്ളാറ്റുകള്‍ നിര്‍മിച്ചവരും അനുമതി നല്‍കിയവരും വരുത്തി വച്ച തെറ്റിന് താമസക്കാരെ ശിക്ഷിക്കുന്നത് ശരിയല്ല. ഫ്ളാറ്റുകള്‍ പൊളിക്കേണ്ടി വരികയാണെങ്കില്‍ തക്കതായ നഷ്ടപരിഹാരം നല്‍കി പുനരധിവസിപ്പിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. സുപ്രീംകോടതി വിധി സൃഷ്ടിച്ച ഗുരുതരമായ സ്ഥിതിവിശേഷം ചര്‍ച്ച ചെയ്യാന്‍ അടിയന്തരമായി സര്‍വകക്ഷി യോഗം വിളിക്കണമെന്ന് ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടു.
എന്നാല്‍ സുപ്രിംകോടതിയുടെ കര്‍ശന നിര്‍ദേശം നിലനില്‍ക്കുന്നതിനാല്‍ പൊളിക്കുമെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് മരട് നഗരസഭ. പൊളിച്ച് മാറ്റാന്‍ ഏഴ് വിദഗ്ധ ഏജന്‍സികളുടെ അപേക്ഷ നഗരസഭയ്ക്ക് ലഭിച്ചിട്ടുണ്ട്.
ഈ മാസം16-ന് കമ്പനികളുടെ ചുരുക്കപ്പട്ടിക തയാറാക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago