HOME
DETAILS

പ്രീ മെട്രിക് സ്‌കോളര്‍ഷിപ്പ്: ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും വിദ്യാര്‍ഥികള്‍ അവഗണിക്കപ്പെടുന്നു

  
backup
September 15 2019 | 20:09 PM

pre-metric565748564

 

#ഷംസീര്‍ ആശാരിക്കല്‍
കിനാലൂര്‍: സര്‍ക്കാര്‍ എയ്ഡഡ് അംഗീകൃത പ്രൈവറ്റ് സ്‌കൂളുകളിലെ ന്യൂനപക്ഷ വിദ്യാര്‍ഥികള്‍ക്കായുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രീമെട്രിക് സ്‌കോളര്‍ഷിപ്പ് അപേക്ഷിക്കുന്ന പകുതിയലധികം വിദ്യാര്‍ഥികള്‍ക്കും ലഭിക്കുന്നില്ല. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും വിവിധ സ്‌കൂളുകളിലായി നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അവഗണിക്കപ്പെടുന്നത്. കഴിഞ്ഞ വാര്‍ഷിക പരീക്ഷയില്‍ 50ശതമാനം മാര്‍ക്കും കുട്ടിയുടെ കുടുംബത്തിന്റെ വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയുമായിരിക്കണം എന്നതാണ് അപേക്ഷിക്കുന്നതിനുള്ള മാനദണ്ഡമെന്നിരിക്കെ 80ശതമാനം മാര്‍ക്കും 40,000ത്തില്‍ താഴെ വാര്‍ഷിക വരുമാനവുള്ള നിരവധി കുട്ടികള്‍ക്കാണ് ആനുകൂല്യം കിട്ടാതെ പോയത്.
സംസ്ഥാന സര്‍ക്കാര്‍ ഇറക്കുന്ന നോട്ടിഫിക്കേഷനിലെ നിര്‍ദേശങ്ങള്‍ പാലിച്ച് അപേക്ഷ തയാറാക്കിയിട്ടും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിന്റെ കാരണം വ്യക്തമല്ല. സ്‌കൂളുകളില്‍നിന്ന് ആനുകൂല്യം ലഭിക്കാത്തവരുടെ ലിസ്റ്റ് മേല്‍ഘടകങ്ങളിലേക്ക് അയക്കാറുണ്ടെണ്ടങ്കിലും ഇതുവരെയും ഒരു കുട്ടിയുടെതും പരിഗണിക്കപ്പെട്ടിട്ടില്ല. കൂടാതെ സ്‌കോളര്‍ഷിപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും പരാതികള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സൗകര്യമുണ്ട്. എന്നാല്‍, ഇതുവരെയും രജിസ്റ്റര്‍ ചെയ്ത പരാതികള്‍ക്ക് ഒരു മറുപടിയും ആര്‍ക്കും ലഭിച്ചതായി വിവരമില്ല.
എല്ലാ രേഖകളും കൃത്യമായിട്ടും വര്‍ഷങ്ങളായി സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തവര്‍ നിരവധിയുണ്ട്. ആനുകൂല്യം ലഭിക്കാതിരിക്കാനുള്ള കാരണം അറിയാനുള്ള സംവിധാനം സര്‍ക്കാര്‍ ഒരുക്കണമെന്ന് രക്ഷിതാക്കള്‍ ആവശ്യപ്പെടുന്നു. ഉയര്‍ന്ന മാര്‍ക്ക് ലഭിച്ചിട്ടും പലര്‍ക്കും പണം കിട്ടാത്തതിനാല്‍ അപേക്ഷകരുടെ എണ്ണം ഓരോ വര്‍ഷവും കുറഞ്ഞു വരികയാണ്. സെര്‍വര്‍ തകരാര്‍ കാരണവും മറ്റുമായി അപേക്ഷിക്കാന്‍ പലര്‍ക്കും രണ്ടണ്ടും മൂന്നും ദിവസങ്ങള്‍ ഇതിനായി മാറ്റിവയ്‌ക്കേണ്ടണ്ട അവസ്ഥയാണുള്ളത്. ഓഫ്‌ലൈനായി അപേക്ഷ തയാറാക്കി അയക്കുന്ന പഴയ രീതിയായിരുന്നപ്പോള്‍ അപേക്ഷിക്കുന്ന മുഴുവന്‍ പേര്‍ക്കും പണം ലഭിക്കാറുണ്ടണ്ടായിരുന്നെന്നും രക്ഷിതാക്കള്‍ പറയുന്നു. അര്‍ഹതയുണ്ടണ്ടായിട്ടും സ്‌കോളര്‍ഷിപ്പ് ലഭിക്കാത്തതിനാല്‍ പല സ്‌കൂളുകളിലും പ്രധാനാധ്യാപകര്‍ക്ക് പരാതികള്‍ ലഭിക്കുന്നുണ്ടണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നെതന്യാഹുവിന്റെ ഓഫിസിലെ രേഖകള്‍ ചോര്‍ന്നു 

International
  •  a month ago
No Image

ആദിവാസി വിഭാഗങ്ങള്‍ക്കിടയില്‍ ഏക സിവില്‍കോഡ് നടപ്പാക്കില്ല-ഝാര്‍ഖണ്ഡില്‍ അമിത് ഷാ

National
  •  a month ago
No Image

'ഒരു വര്‍ഷത്തിനിടെ ഗസ്സയില്‍ ഇസ്‌റാഈല്‍ കൊലചെയ്ത മാധ്യമപ്രവര്‍ത്തകര്‍ ആഗോള ശരാശരിയുടെ ഇരട്ടിയിലേറെ' പ്രസ് യൂനിയന്‍ 

International
  •  a month ago
No Image

കെ റെയിലിന് കേന്ദ്രത്തിന്റെ പച്ചക്കൊടി?; സാങ്കേതിക പ്രശ്‌നങ്ങള്‍ പരിഹരിച്ചാല്‍ നടപ്പിലാക്കാന്‍ തയ്യാറെന്ന് റെയില്‍വേ മന്ത്രി

National
  •  a month ago
No Image

ശ്രീനഗറില്‍ ഗ്രനേഡ് ആക്രമണം; 12  പേര്‍ക്ക് പരുക്ക്

National
  •  a month ago
No Image

'വടക്കന്‍ ഗസ്സ അഭിമുഖീകരിക്കുന്നത് മഹാ ദുരന്തം' യു.എന്‍ 

International
  •  a month ago
No Image

കല്യാണവേദിയിലും പിണക്കം; സരിന് കൈ കൊടുക്കാതെ രാഹുലും ഷാഫിയും 

Kerala
  •  a month ago
No Image

മതം മാറിയ ദലിതര്‍ക്ക് പട്ടിക ജാതി പദവി: കമ്മീഷന്‍ കാലാവധി നീട്ടി കേന്ദ്രം

National
  •  a month ago
No Image

ഇനി വയനാടിനും മെഡിക്കല്‍ കോളജ് ; ഉറപ്പ് നല്‍കി പ്രിയങ്ക

Kerala
  •  a month ago
No Image

ജോലി കഴിഞ്ഞ് സ്‌കൂട്ടറില്‍ മടങ്ങിയ യുവതിയെ പിന്തുടര്‍ന്നു സ്വര്‍ണ മാല പൊട്ടിച്ചു; പ്രതി പിടിയില്‍

Kerala
  •  a month ago