വിചിത്ര പ്രസ്താവന കൊണ്ടൊന്നും കാര്യമില്ല; നിര്‍മലാ സീതാരാമനെതിരെ മുന്‍ ധനമന്ത്രി യശ്വന്ത് സിന്‍ഹ
ന്യൂഡല്‍ഹി: രാജ്യത്തെ സാമ്പത്തിക മാന്ദ്യത്തില്‍ കേന്ദ്ര ധനമന്ത്രി നിര്‍മലാ സീതാരാമന്‍ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ വിമര്‍ശനവുമായി മുന്‍ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായ യശ്വന്ത് സിന്‍ഹ. വിചിത്ര പ്രസ്താവനകള്‍ നടത്തിയതുകൊണ്ട് സര്‍ക്കാരിന്റെ പ്രതിച്ഛായയെ ബാധിക്കുമെന്നല്ലാതെ സാമ്പത്തികാവസ്ഥയില്‍ പുരോഗതി ഉണ്ടാകില്ലെന്ന് യശ്വന്ത് സിന്‍ഹ പറഞ്ഞു.
വാഹന വിപണിയിലെ മാന്ദ്യത്തിനു കാരണം, പുതുതലമുറ ഓല, ഊബര്‍ പോലുള്ള ഓണ്‍ലൈന്‍ ടാക്‌സിയെ ആശ്രയിക്കുന്നതാണെന്നായിരുന്നു നിര്‍മലയുടെ വിശദീകരണം. ഇത് കടുത്ത വിമര്‍ശനത്തിനും പ്രതിഷേധത്തിനും പരിഹാസത്തിനും ഇടയാക്കിയിരുന്നു.
ഒലയും ഊബറുമാണു വാഹനവിപണിയുടെ തകര്‍ച്ചയ്ക്കു കാരണമെങ്കില്‍ എങ്ങനെയാണു ട്രക്കുകളുടെ വില്‍പ്പന ഇടിഞ്ഞതെന്നു സിന്‍ഹ ചോദിച്ചു. ജി.ഡി.പി എട്ട് ശതമാനമെങ്കിലും വളരേണ്ടതുണ്ട്. എന്നാല്‍ ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപകുതിയില്‍ 5% വളര്‍ച്ചയാണുള്ളത്. 3% കുറവുണ്ടായതിലൂടെ ആറുലക്ഷം കോടിയുടെ നഷ്ടമാണ് ഈ കാലയളവിലുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷര്‍ക്കു പുരോഗതിയുണ്ടായാല്‍ മാത്രമേ ഇന്ത്യന്‍ സമ്പദ്‌രംഗത്തു മാറ്റമുണ്ടാകൂ എന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."