വടക്കാഞ്ചേരി പീഡനം: അന്വേഷണം അവസാനിപ്പിച്ചു, സാമ്പത്തിക ഇടപാടിലെ വിരോധം തീര്‍ക്കാന്‍ യുവതി നല്‍കിയത് വ്യാജപരാതിയെന്നും പൊലിസ് കണ്ടെത്തല്‍
തൃശൂര്‍: വടക്കാഞ്ചേരി ലൈംഗിക പീഡന പരാതിയില്‍ അന്വേഷണം അവസാനിപ്പിച്ചു. സാമ്പത്തിക ഇടപാടിലെ വിരോധം തീര്‍ക്കാന്‍ യുവതി വ്യാജമായി പരാതി നല്‍കിയെന്ന കണ്ടെത്തലുമായാണ്
പൊലിസ് അന്വേഷണം അവസാനിപ്പിച്ചിരിക്കുന്നത്. സി.പി.എം വടക്കാഞ്ചേരി നഗരസഭാ കൗണ്‍സിലറായ ജയന്തനെതിരേ യുവതി നല്‍കിയ പരാതി വ്യാജ്യമാണെന്നും ആരോപണത്തിന് തെളിവില്ലെന്നും അനില്‍ അക്കര എം.എല്‍.എക്ക് നല്‍കിയ കത്തില്‍ ആഭ്യന്തര വകുപ്പ് വ്യക്തമാക്കുന്നു. സാമ്പത്തിക ഇടപാടിലെ തര്‍ക്കമാണ് പരാതിക്ക് കാരണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ജയന്തനും സുഹൃത്തുക്കളും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു യുവതിയുടെ പരാതി. ജയന്തന്റെ സഹോദരങ്ങളും ശാരീരികമായി ഉപദ്രവിച്ചെന്നും ആരോപിച്ചിരുന്നു.
അതേ സമയം കേസന്വേഷണം പൊലിസ് അട്ടിമറിച്ചതാണെന്ന് അനില്‍ അക്കരെ എം.എല്‍.എ ആരോപിക്കുന്നത്.
ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയാണ് തൃശൂര്‍ സ്വദേശിയായ യുവതി ലൈംഗികാതിക്രമത്തിന് ഇരയായെന്ന് ആദ്യം സോഷ്യല്‍ മീഡിയയിലൂടെ 2016ല്‍ ആരോപണം ഉന്നയിച്ചത്. തുടര്‍ന്ന് നവംബര്‍ ഒന്നിന് യുവതിയും ഭര്‍ത്താവും ഭാഗ്യലക്ഷ്മിക്കൊപ്പം പത്രസമ്മേളനം നടത്തി ആരോപണങ്ങള്‍ ആവര്‍ത്തിച്ചു.
രണ്ടു വര്‍ഷം മുന്‍പാണ് സംഭവം നടന്നതെന്നും കേസ് അന്വേഷിക്കാന്‍ പൊലിസ് തയാറായില്ലെന്നുമുള്ള ആരോപണങ്ങളും വലിയ വിവാദവുമായിരുന്നു.
എന്നാല്‍ അന്വേഷണത്തില്‍ പീഡനം നടന്ന സ്ഥലമോ മറ്റ് തെളിവുകളോ കണ്ടെത്താന്‍ പൊലിസിന് സാധിച്ചിട്ടില്ല. ആരോപണങ്ങള്‍ക്ക് ശക്തിപകരുന്ന തെളിവുകള്‍ സമര്‍പ്പിക്കാന്‍ പരാതിക്കാരിക്കും കഴിഞ്ഞില്ല. പ്രതിചേര്‍ക്കപ്പെട്ടവരുടെ നുണപരിശോധന അടക്കം നടത്തിയെങ്കിലും തെളിവുകള്‍ കണ്ടെത്താനും കഴിഞ്ഞില്ല. ഇതോടെയാണ് അന്വേഷണം അവസാനിപ്പിക്കാന്‍ പൊലിസ് തയാറാകുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."