HOME
DETAILS

പ്രതിഷേധങ്ങള്‍ക്കിടെ സര്‍ദാര്‍ പട്ടേലിന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

  
backup
October 31 2018 | 21:10 PM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%a4%e0%b4%bf%e0%b4%b7%e0%b5%87%e0%b4%a7%e0%b4%99%e0%b5%8d%e0%b4%99%e0%b4%b3%e0%b5%8d%e2%80%8d%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%9f%e0%b5%86-%e0%b4%b8%e0%b4%b0

 

കെവാഡിയ(ഗുജറാത്ത്): കര്‍ഷകരുടേയും ഗോത്രവിഭാഗക്കാരുടേയും പ്രതിഷേധങ്ങള്‍ക്കിടെ സ്വാതന്ത്ര്യ സമര സേനാനിയും ഇന്ത്യയുടെ പ്രഥമ ആഭ്യന്തര മന്ത്രിയുമായ സര്‍ദാര്‍ വല്ലഭ് ഭായ് പട്ടേലിന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്ര മോദി അനാച്ഛാദനം ചെയ്തു.
പട്ടേലിന്റെ 143-ാം ജന്മദിനമായിരുന്നു ഇന്നലെ. 182 മീറ്റര്‍ ഉയരത്തില്‍ നിര്‍മിച്ച 'ഏകതാ പ്രതിമ' ലോകത്തിലെ ഏറ്റവും വലിയ പ്രതിമയാണ്. ഗുജറാത്തിലെ നര്‍മദാ നദിയിലെ സാധു ദ്വീപിലാണ് പ്രതിമ നിര്‍മിച്ചത്. 42 മാസം കൊണ്ടു നിര്‍മാണം പൂര്‍ത്തിയാക്കിയ പ്രതിമയ്ക്ക് ചെലവായതു 2,989 കോടി രൂപയാണ്. 1 53 മീറ്റര്‍ ഉയരമുള്ള സ്പ്രിംഗ് ടെംപിള്‍ ബുദ്ധ പ്രതിമയായിരുന്നു ഇതുവരെ ലോകത്തിലെ ഏറ്റവും വലിയത്.
രാജ്യത്തിന്റെ ചരിത്രത്തില്‍ അവിസ്മരണീയമായ ദിനമാണിതെന്ന് പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങില്‍ ഗുജറാത്ത് ഗവര്‍ണര്‍ ഒ.പി കോലി, മുഖ്യമന്ത്രി വിജയ് രുപാണി, ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേല്‍, ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷാ, കര്‍ണാടക ഗവര്‍ണര്‍ വിജുഭായ് വാല, മധ്യപ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍ എന്നിവരും സംബന്ധിച്ചു. പ്രധാനമന്ത്രി പ്രതിമ അനാച്ഛാദനം ചെയ്യുന്ന സമയം കര്‍ഷകരും ഗോത്ര വര്‍ഗക്കാരുമായ ജനങ്ങള്‍ കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയത്. പ്രകൃതി വിഭവങ്ങള്‍ ചൂഷണം ചെയ്താണ് ഇവിടെ പ്രതിമ സ്ഥാപിച്ചതെന്നാരോപിച്ച് അവര്‍ പരിപാടി ബഹിഷ്‌കരിച്ചു.
സര്‍ദാര്‍ സരോവര്‍ ഡാം മേഖലയിലുള്ള 22 ഗ്രാമങ്ങളിലെ ഗ്രാമസഭാ അധ്യക്ഷന്‍മാര്‍ പ്രതിഷേധസൂചകമായി കഴിഞ്ഞ ദിവസം പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ജനങ്ങളുടെ അടിസ്ഥാന സൗകര്യങ്ങളായ സ്‌കൂളുകളും ആശുപത്രികളും ഇല്ലാത്ത നാട്ടില്‍ കോടികള്‍ മുടക്കി പ്രതിമ സ്ഥാപിച്ചതിനെ ചോദ്യം ചെയ്താണ് അവര്‍ പ്രധാനമന്ത്രിക്കു കത്തയച്ചത്.
പ്രതിമാ അനാച്ഛാദന സമയം ഗ്രാമീണര്‍ ഭക്ഷണം പാകം ചെയ്യാതെ ദുഃഖാചരണം നടത്തി. നര്‍മദ സരോവര്‍ ഡാം പദ്ധതിക്കു നിരവധി പേരുടെ സ്ഥലമാണ് സര്‍ക്കാര്‍ ഏറ്റെടുത്തത്. പ്രദേശത്തെ ടൂറിസം വികസനത്തിനായി സര്‍ക്കാര്‍ തങ്ങളുടെ സ്ഥലം കൈയേറിയെന്നും ഗോത്ര വര്‍ഗക്കാര്‍ ആരോപിച്ചു. അനാച്ഛാദന ചടങ്ങില്‍ നര്‍മദ നദിയില്‍ കര്‍ഷകര്‍ ജലസമാധി നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിദേശികളുടെ പേരില്‍ ഒന്നിലധികം വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്യുന്നതിന് വിലക്ക് ഏര്‍പ്പെടുത്താന്‍ കുവൈത്ത് 

Kuwait
  •  2 months ago
No Image

ബി.ജെ.പിയുടെ കുതിരക്കച്ചവടം കേരളത്തിലും?; എന്‍.സി.പി അജിത് പവാര്‍ പക്ഷത്ത് ചേരാന്‍ രണ്ട് എം.എല്‍.എമാര്‍ക്ക് തോമസ് കെ തോമസ് 50 കോടി വീതം വാഗ്ദാനം ചെയ്‌തെന്ന് റിപ്പോര്‍ട്ട് 

Kerala
  •  2 months ago
No Image

യുഎഇയില്‍ നിയമലംഘനങ്ങളില്‍പ്പെട്ട് രാജ്യംവിട്ട വീട്ടുജോലിക്കാര്‍ക്ക് പുതിയ വര്‍ക്ക് പെര്‍മിറ്റ് ഒരു വര്‍ഷത്തിനു ശേഷം മാത്രം

uae
  •  2 months ago
No Image

കൺസ്യൂമർ പ്രൊട്ടക്ഷൻ കൗൺസിലുകൾ എവിടെ ? സർക്കാരിനെതിരേ വിമർശനവുമായി ഹൈക്കോടതി

Kerala
  •  2 months ago
No Image

ടെസ് ലയുടെ റോബോ ടാക്‌സികൾ അടുത്ത വർഷത്തോടെ 

International
  •  2 months ago
No Image

സ്വതന്ത്ര ഫലസ്തീന്‍ വന്നാല്‍ പശ്ചിമേഷ്യയില്‍ സമാധാനം പുലരും: പുടിന്‍

International
  •  2 months ago
No Image

ബാര്‍ബിക്യൂ പാചകം; മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ച് അബൂദബി മുനിസിപ്പാലിറ്റി

uae
  •  2 months ago
No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago