HOME
DETAILS

ഇരട്ടക്കുഴല്‍ തോക്കും എ.കെ 47നും; തൊട്ടുനോക്കി സന്ദര്‍ശകര്‍

  
backup
November 02 2018 | 04:11 AM

%e0%b4%87%e0%b4%b0%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%b4%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%8b%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%82-%e0%b4%8e

കോഴിക്കോട്: നാടന്‍ ബോംബും സ്റ്റീല്‍ബോബും ഇരു കൈയിലുമായി മാറിമാറി പിടിക്കുന്നു. പിന്നെ അതു കുലുക്കിനോക്കി നിലത്തുവയ്ക്കുന്നു. ഇരട്ടക്കുഴല്‍ തോക്ക് മുതല്‍ എ.കെ 47 വരെ അങ്ങ് നീണ്ടുകിടക്കുന്നു. ഏതു തൊടും? കോഴിക്കോട് പൊലിസ് ഡോര്‍മെട്രിയിലെ പ്രദര്‍ശനത്തിനെത്തുന്നവര്‍ അല്‍പം കൗതുകത്തോടെയാണ് എല്ലാം തൊട്ടുനോക്കിയത്. സിനിമകളിലും സമരങ്ങളിലും മാത്രം കണ്ടും കേട്ടുമറിഞ്ഞ വസ്തുക്കള്‍ കണ്‍മുന്നില്‍ പ്രത്യക്ഷപ്പെട്ടപ്പോള്‍ പലര്‍ക്കും അമ്പരപ്പ് വിട്ടുമാറിയില്ല. വസ്തുക്കള്‍ പരിചയപ്പെടുത്തുന്ന പൊലിസുകാരോട് തലങ്ങും വിലങ്ങും സംശയം ചോദിക്കുന്നു. സൗമ്യമായി അതിനെക്കുറിച്ച് മറുപടി പറഞ്ഞ് പോലിസ് ഉദ്യോഗസ്ഥരും.
കേരളപ്പിറവിയോടനുബന്ധിച്ച് പൊല്‌സ് സേനയാണ് തങ്ങളുടെ ഉപകരണങ്ങളുടെ പ്രദര്‍ശനങ്ങള്‍ നടത്തിയത്. സംസ്ഥാനത്തെ എല്ലാ പൊലിസ് ആസ്ഥാനത്തും ഇത്തരത്തില്‍ പ്രദര്‍ശനം നടത്തിയിരുന്നു. റിമോര്‍ട്ട് വയര്‍ കട്ടര്‍, ഹാന്‍ഡ് ഹെല്‍ഡ് മെറ്റല്‍ ഡിക്ടര്‍, നാടന്‍ബോംബ്, പെപ്പ് ബോംബ് തുടങ്ങി വിവിധ ബോംബുകള്‍, ഗ്രനേഡുകള്‍, ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ്, മള്‍ട്ടി ബാരല്‍ ലോഞ്ചര്‍ തുടങ്ങി നിരവധി വസ്തുക്കള്‍ പ്രദര്‍ശനത്തിനുണ്ടായിരുന്നു.
ഈ വസ്തുക്കള്‍ക്കൊപ്പം സന്ദര്‍ശകരുടെ മനം കവര്‍ന്നവരാണ് രണ്ടുവയസുകാരികളായ ബ്ലാക്കിയും റൂണിയും. ഹരിയാനയിലെ ഇന്‍ഡോ ടിബറ്റന്‍ ട്രെയിനിങ് ക്യാംപില്‍ നിന്നെത്തിയ ഈ മിടുക്കികള്‍ നിരവധി കേസുകള്‍ തെളിയിക്കുന്നതില്‍ സുപ്രധാന പങ്കുവഹിച്ചിട്ടുണ്ട്. നിരവധി പേരാണ് ഈ പ്രദര്‍ശനം കാണാന്‍ പാവണി റോഡിലെ പൊലിസ് ഡോര്‍മെട്രിയില്‍ എത്തിയത്. പ്രദര്‍ശനം സമാപിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചില രാജ്യക്കാർക്ക് ആജീവനാന്ത ഗോൾഡൻ വിസ അനുവദിച്ചെന്ന വാർത്തകൾ തെറ്റ്; പ്രാദേശിക, അന്തർദേശീയ മാധ്യമങ്ങൾ പ്രചരിപ്പിച്ച റിപ്പോർട്ടുകൾ നിഷേധിച്ച് യുഎഇ

uae
  •  2 months ago
No Image

കേരളത്തിൽ അടുത്ത അഞ്ച് ദിവസം മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

Kerala
  •  2 months ago
No Image

95 വർഷത്തെ ബ്രാഡ്മാന്റെ ലോക റെക്കോർഡ് തകർക്കാൻ ഗിൽ; വേണ്ടത് ഇത്ര മാത്രം

Cricket
  •  2 months ago
No Image

നാളെ എസ്.എഫ്.ഐ പഠിപ്പു മുടക്ക്; സമരം സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെയുള്ള വരെ റിമാന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് 

Kerala
  •  2 months ago
No Image

മസ്‌കിന്റെ സ്റ്റാര്‍ലിങ്ക് ഇന്റര്‍നെറ്റ് സേവനം ഇനി മുതല്‍ ഖത്തറിലും

qatar
  •  2 months ago
No Image

പ്രസവാനന്തര വിഷാദം; 27കാരിയായ മാതാവ് നവജാത ശിശുവിനെ തിളച്ച വെള്ളത്തില്‍ മുക്കിക്കൊന്നു, അറിയണം ഈ മാനസികാവസ്ഥയെ 

National
  •  2 months ago
No Image

കീം പരീക്ഷ ഫലം ഹൈക്കോടതി റദ്ദാക്കി; സർക്കാരിന് തിരിച്ചടി, അപ്പീൽ നൽകും

Kerala
  •  2 months ago
No Image

മരണത്തിന്റെ വക്കില്‍നിന്നും ഒരു തിരിച്ചുവരവ്; സലാലയില്‍ മുങ്ങിയ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള തൊഴിലാളികള്‍ നാട്ടിലെത്തി

oman
  •  2 months ago
No Image

മായം ചേർത്ത കള്ള് കുടിച്ച് 15 പേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം

National
  •  2 months ago
No Image

റിയാദ്, ജിദ്ദ നഗരങ്ങളിൽ ഉൾപ്പെടെ സഊദിയിൽ പ്രവാസികൾക്ക് ഭൂമി വാങ്ങാം; സുപ്രധാന നീക്കവുമായി സഊദി അറേബ്യ, അടുത്ത വർഷം ആദ്യം മുതൽ പ്രാബല്യത്തിൽ

Saudi-arabia
  •  2 months ago