HOME
DETAILS

മുത്തങ്ങ ഭൂസമരം; കുടിയിറക്കപ്പെട്ടവര്‍ക്കുള്ള ഭൂമി വിതരണം എങ്ങുമെത്തിയില്ല

  
backup
August 04, 2016 | 7:37 PM

%e0%b4%ae%e0%b5%81%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%99%e0%b5%8d%e0%b4%99-%e0%b4%ad%e0%b5%82%e0%b4%b8%e0%b4%ae%e0%b4%b0%e0%b4%82-%e0%b4%95%e0%b5%81%e0%b4%9f%e0%b4%bf%e0%b4%af%e0%b4%bf%e0%b4%b1

സുല്‍ത്താന്‍ ബത്തേരി: മുത്തങ്ങ ഭൂസമരത്തില്‍ പങ്കെടുത്ത് കുടിയിറക്കപ്പെട്ട കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാനുള്ള നടപടി എങ്ങുമെത്തിയില്ല. സമരത്തില്‍ 800-ഓളം കുടുംബങ്ങളാണ് പങ്കെടുത്തിരുന്നത്. ഇതില്‍ ആദ്യഘട്ടത്തില്‍ 285 കുടുംബങ്ങള്‍ക്ക് ഭൂമി നല്‍കാന്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
ഇതിന്റെ തുടക്കമെന്ന നിലയില്‍ ഇക്കഴിഞ്ഞ ജനുവരി 22ന് കല്ലൂരിലെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ആറ് കുടുംബങ്ങള്‍ക്ക് കൈവശരേഖയും നല്‍കി. എന്നാല്‍ ഇതോടുകൂടി ഭൂവിതരണം നിലക്കുകയായിരുന്നു.
ബാക്കിയുള്ള കുടുംബങ്ങള്‍ക്ക് ഉടന്‍ കൈവശരേഖ നല്‍കുമെന്നും ബാക്കിവരുന്ന 100 കുടുംബള്‍ക്ക് രണ്ടാംഘട്ടമെന്ന നിലിയില്‍ ഒരുമാസത്തിനകം ഭൂമി നല്‍കുമെന്നുമായിരുന്നു പ്രഖ്യാപനം.
നിലവില്‍ സര്‍ക്കാരിന്റെ ലിസ്റ്റില്‍പ്പെട്ടവര്‍ ഭൂമിയെ സംബന്ധിച്ചുള്ള വിവരങ്ങള്‍ അന്വേഷിക്കുമ്പോള്‍ കൃത്യമായ വിവരം ലഭിക്കുന്നില്ലെന്ന് ഇവര്‍ പറയുന്നു.
അതേസമയം ഇവര്‍ക്കായി കണ്ടെത്തിയ ഭൂമിയിലെ കാട് വെട്ടിത്തെളിക്കാത്തതാണ് ഭൂവിതരണം വൈകാന്‍ കാരണമെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിവരം. നിലവല്‍ ലിസ്റ്റില്‍ ഉള്‍പ്പെട്ട ഒട്ടുമിക്ക കുടംബങ്ങളും കോളനികളിലും മറ്റുമായി ദുരിത പൂര്‍ണമായി അന്തരീക്ഷത്തിലാണ് ജീവിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാദി ഷായിൽ 2,000 അടി താഴ്ചയിൽ കുടുങ്ങിയ സ്വദേശിയെ രക്ഷപ്പെടുത്തി റാസൽഖൈമ പൊലിസ് 

uae
  •  3 days ago
No Image

റൊണാൾഡോയെയും, മെസ്സിയെയും നോക്കു നിങ്ങൾ; രോഹിത്-കോഹ്‌ലി വിരമിക്കൽ ചർച്ചകളിൽ കടുത്ത വിയോജിപ്പുമായി മുൻ താരം

Football
  •  3 days ago
No Image

സ്കൂൾ-കോളേജ് പാഠ്യപദ്ധതികളിൽ ലൈംഗിക വിദ്യാഭ്യാസം; വിദഗ്ധ സമിതി ശുപാർശകൾക്ക് കേന്ദ്ര സർക്കാർ അംഗീകാരം

National
  •  3 days ago
No Image

ഫ്രാൻസ് തോറ്റപ്പോൾ വീണത് ഇറ്റലി; എക്കാലത്തെയും വലിയ റെക്കോർഡുമായി സ്പെയിൻ ലോകകപ്പ് ഫൈനലിൽ!

Football
  •  3 days ago
No Image

തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ സാമ്പത്തിക ക്രമക്കേട്; അന്വേഷണം ആവശ്യപ്പെട്ട് ആഭ്യന്തരമന്ത്രി

Kerala
  •  3 days ago
No Image

യുഎഇയിൽ വീണ്ടും മഴ; വരും ദിവസങ്ങളിലും ശക്തമായ പൊടിക്കാറ്റ് തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

uae
  •  3 days ago
No Image

വിപണിയിൽ ആവശ്യക്കാരില്ല; വിറ്റഴിക്കാനാവാതെ കെട്ടിക്കിടക്കുന്നത് 700 കോടി ലീറ്റർ എഥനോൾ; ആരുടെ താല്പര്യമാണ് എഥനോൾ നയം?

National
  •  3 days ago
No Image

ദുബൈ മെട്രോയിലെ 'അഴുക്കുപിടിച്ച' ബോർഡ് ചൂണ്ടിക്കാട്ടി; വൈറലായതിന് പിന്നാലെ മലയാളി യുവാവിന് ആർടിഎയുടെ ആദരം

uae
  •  3 days ago
No Image

സെമിയിൽ വീണിട്ടും വീഴാതെ എംബാപ്പെ; മെസ്സിയെ മറികടന്ന് ഗോൾഡൻ ബൂട്ട് റേസിൽ ഫ്രഞ്ച് നായകൻ മുന്നിൽ

Football
  •  3 days ago
No Image

സംസ്ഥാനത്ത് ഇന്നും വൈദ്യുതി നിയന്ത്രണം

Kerala
  •  3 days ago