HOME
DETAILS

അവിശ്വാസത്തിന് തിരിച്ചടി പാലക്കാട് നഗരസഭയില്‍ കുതിര കച്ചവടം

  
backup
November 06, 2018 | 6:47 AM

%e0%b4%85%e0%b4%b5%e0%b4%bf%e0%b4%b6%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a4%e0%b4%bf%e0%b4%b0%e0%b4%bf%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%9f

പാലക്കാട്: കഴിഞ്ഞ മൂന്നു വര്‍ഷത്തോളമായി പാലക്കാട് നഗരസഭ ഭരിക്കുന്ന ബി.ജെ.പിക്കെതിരെ യു.ഡി.എഫും,ഇടതു കക്ഷികളും ഒന്നുചേര്‍ന്ന് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പരാജയപെടുത്താന്‍ ബി.ജെ.പി നടത്തിയത് കുതിരക്കച്ചവടമെന്ന് ആരോപണമുയര്‍ന്നു.കോണ്‍ഗ്രസിലെ ശരവണനെ പാട്ടിലാക്കി അവിശ്വാസം പൊളിച്ചതിനു പിന്നില്‍ ബി.ജെ.പി സംസ്ഥാന നേതാക്കളുടെ കൈകളുണ്ടെന്നതും വെളിപ്പെട്ടിരിക്കുകയാണ് സംസ്ഥാന വൈസ് പ്രസിഡണ്ട് എന്‍.ശിവരാജനും,ജനറല്‍ സെക്രട്ടറി സി. കൃഷ്ണകുമാറും നഗരഭരണത്തില്‍ പങ്കാളിത്തമുള്ള കൗണ്‍സിലര്‍മാരാണ്.
മുന്‍പ് സ്റ്റാന്‍ഡിങ് കമ്മിറ്റി കൗണ്‍സിലര്‍മാര്‍ക്കെതിരേ യു.ഡി.എഫും സി.പി.എമ്മും കൈകോര്‍ത്തു് ബി ജെ പിയുടെ സ്റ്റാന്റിംഗ് കമ്മിറ്റി സ്ഥാനങ്ങള്‍ നഷ്ട്‌പെട്ടതിനു പിന്നാലെ ചെയര്‍പേഴ്‌സണ്‍,വൈസ് ചെയര്‍മാന്‍ എന്നിവര്‍ക്കെതിരെ അവിശ്വാസം കൊണ്ടുവരുമെന്ന നീക്കം മുന്‍കൂട്ടി മനസിലാക്കിയ ബി.ജെ.പിയുടെ സംസ്ഥാന നേതൃത്വം കോണ്‍ഗ്രസില്‍ നിന്നുള്ള കൗണ്‍സിലര്‍മാരെ അടര്‍ത്തിയെടുക്കുമെന്ന തന്ത്രം പയറ്റുമെന്നസൂചനകള്‍ നല്‍കിയിരുന്നുവെങ്കിലും കോണ്‍ഗ്രസ് നേതൃത്വം കാര്യക്ഷമമമായി എടുത്തില്ല. അവിശ്വാസം ചര്‍ച്ചക്കെടുക്കുന്ന ഒരു ദിവസം മുന്‍പ് കൗണ്‍സിലര്‍മാരെ ഒന്നിച്ചു പാര്‍പ്പിക്കാനും,സംഭവം നടക്കുന്ന ദിവസം നഗരസഭയിലെത്തിക്കാനും സംവിധാനമുണ്ടാക്കാനും മുന്‍കൈയ്യെടുത്തില്ല എന്നാല്‍ ഈ തക്കം മുതലാക്കി ബി ജെ പി സംസ്ഥാന ജനറല്‍ സെക്രട്ടറിമാരിലൊരാള്‍ രണ്ടു ദിവസം പാലക്കാട് ക്യാമ്പ് ചെയ്തു കോണ്‍ഗ്രസ് കൗണ്‍സിലറെ ചാക്കിട്ടു പിടിച്ചു അവിശ്വാസം പരാജയപെടുത്തുകയായിരുന്നു.
ബി ജെ പിയോടൊപ്പം നഗരസഭാ സെക്രട്ടറിയും കളിച്ചതായി കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ ആരോപിച്ചു. ഞായറാഴ്ച രാത്രിയാണ് കൗണ്‍സിലര്‍ ശരവണന്‍ രാജി കത്ത് സെക്രട്ടറിക്ക് നല്‍കിയതെന്നും പറയുന്നുണ്ട്. രാജി കത്ത് കിട്ടിയ വിവരം സെക്രട്ടറി രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് ആരോപണം.
സംസ്ഥാനത്തു ബി.ജെ.പി ഭരിക്കുന്ന ഏക നഗരസഭയാണ് പാലക്കാട്. അതുകൊണ്ടുതന്നെ ഭരണം നിലനിര്‍ത്താന്‍ ബി.ജെ.പിഎന്ത് തറക്കളിയും നടത്തുമെന്ന് നാട്ടിലെങ്ങും പാട്ടായിട്ടും, യു.ഡി.എഫ് നേതൃത്വം ഉണര്‍ന്നു പ്രവര്‍ത്തിച്ചില്ലെന്ന പരാതിയുമുണ്ട്.
ആറ് മാസത്തിനുള്ളില്‍ കല്‍പ്പാത്തി രണ്ടാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് നടത്തേണ്ടതുണ്ട്.അതു വരെ ഇനി ബി.ജെ.പിക്ക് നഗരസഭാ തടസമില്ലാതെ ഭരിക്കാം. ആ വാര്‍ഡില്‍ വീണ്ടും ശരവണന്‍ തന്നെ നിര്‍ത്തി മത്സരിപ്പിക്കാനുമാണ് നീക്കം. ഇതിനിടയില്‍ കൗണ്‍സില്‍ സ്ഥാനം രാജിവെച്ച ശരവണന്‍ മുങ്ങിയിരിക്കുകയാണ്.

 

കോടികള്‍ നല്‍കി കൗണ്‍സിലറെ തട്ടിയെടുത്തു: ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍


കൗണ്‍സിലറുടേയും കുടുംബത്തിന്റേയും തിരോധാനം അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കി
പാലക്കാട്: നഗരസഭയില്‍ യു.ഡി.എഫിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷ കക്ഷികള്‍ കൊണ്ടുവന്ന അവിശ്വാസ പ്രമേയം അട്ടിമറിക്കാന്‍ ഭരണകക്ഷിയായ ബി.ജെ.പി കോടികള്‍ നല്‍കി കൗണ്‍സിലറെ തട്ടിയെടുത്തുവെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ ശ്രീകണ്ഠന്‍ ആരോപിച്ചു. ഒന്നരക്കോടി രൂപയും ഭാര്യക്ക് ജോലിയും വീടും നല്‍കുമെന്ന് വാഗ്ദാനം ചെയ്താണ് കല്‍പാത്തിയില്‍ നിന്നുള്ള കോണ്‍ഗ്രസ് കൗണ്‍സിലറായ വി. ശരവണനെ വശത്താക്കിയതെന്നും അദ്ദേഹത്തിനെ ബി.ജെ.പിക്കാര്‍ തട്ടിക്കൊടുപോയതായി സംശയിക്കുന്നെണ്ടെന്നും അദ്ദേഹം പറഞ്ഞു. അര്‍ധരാത്രിവരെ വീട്ടിലുണ്ടായിരുന്ന കൗണ്‍സിലര്‍, പകല്‍ നഗരസഭാ സെക്രട്ടറിക്ക് രാജിക്കത്ത് നല്‍കിയെന്നത് അവിശ്വസനീയമാണെന്നും പുലര്‍ച്ചെ മൂന്ന് മണിയോടുകൂടി സെക്രട്ടറിയുടെ ക്വാര്‍ട്ടേഴ്‌സില്‍ ബി.ജെ.പിക്കാരുടെ അകമ്പടിയോടെയാണ് പോയതെന്നറിയുന്നു. തലേദിവസമാണ് രാജിക്കത്ത് ലഭിച്ചതെങ്കില്‍ ഇക്കാര്യം എന്തുകൊണ്ട് പുറത്തുവിട്ടില്ല. സി.പി.എം. അനുഭാവി കൂടിയായ നഗരസഭാ സെക്രട്ടറിക്ക് ഈ കുതിരകച്ചവടത്തില്‍ പങ്കുണ്ടെന്ന് ഇതില്‍ നിന്നും വ്യക്തമാകുന്നുവെന്നും അദ്ദേഹം പറഞ്ഞു. കൗണ്‍സിലറുടേയും കുടുംബത്തിന്റേയും തിരോധാനം അന്വേക്ഷിക്കണമെന്നാവശ്യപ്പെട്ട് ജില്ലാ പൊലിസ് സൂപ്രണ്ടിന് പരാതി നല്‍കിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കഴിഞ്ഞ ദിവസങ്ങളില്‍ ഓരോ യു.ഡി.എഫ് അംഗങ്ങളേയും നഗരസഭാ ചെയര്‍പേര്‍സണ്‍ അടക്കമഉള്ളവര്‍ വിളിച്ച് കൈക്കൂലി വാഗ്ദാനം നല്‍കിയതായും വഴങ്ങാത്ത വരെ ഭീക്ഷണിപ്പെടുത്തിയതായും യു.ഡി.എഫ് അംഗങ്ങള്‍ ആരോപിച്ചു. അവിശ്വാസ പ്രമേയം പരാജയത്തെപ്പറ്റിയും ശരവണന്റെ കൂറുമാറ്റവുമായി ബന്ധപ്പെട്ട ഗൂഢാലോചനയെക്കുറിച്ച് പാര്‍ട്ടി വിശദമായ അന്വേഷണം നടത്തും. ഇടനിലക്കാര്‍ മുകാന്തരമാണ് കുതിരക്കച്ചവടം നടന്നതെന്നും അതില്‍ പാര്‍ട്ടിക്കാരായ ആര്‍ക്കെങ്കിലും പങ്കുള്ളതായറിഞ്ഞാല്‍ അവര്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമുണ്ടാവില്ലെന്നും പറഞ്ഞു.
കല്‍പാത്തിയില്‍ ഇനി ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ വര്‍ഗീയ ശക്തികളെ തോല്‍പ്പിക്കാന്‍ ഏത് മതേതര കക്ഷികളുമായും കൂട്ടുകൂടുമെന്നും കൂട്ടിച്ചേര്‍ത്തു. സാങ്കേതികമായി അവിശ്വാസ പ്രമേയം പരാജയപ്പെട്ടെങ്കിലും 26 അംഗങ്ങള്‍ ബി.ജെ.പി ഭരണത്തിനെതിരെ വോട്ട് ചെയ്തിരിക്കുകയാണ്. ധാര്‍മ്മികത എന്നൊന്നുണ്ടെങ്കില്‍ 24 അംഗങ്ങളുള്ള ബി.ജെ.പി. നഗരസഭ ഭരണനേതൃത്വം രാജിവെക്കണം. കുതിരക്കച്ചവടത്തിലൂടെ, ഭരണം നിലനിര്‍ത്താന്‍ ഏത് തരംതാണ പ്രവൃത്തിയും ചെയ്യുമെന്ന് ബി.ജെ.പി ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുകയാണ്. അഴിമതിയില്‍ മുങ്ങികുളിച്ച നഗരസഭാ ഭരണത്തിനെതിരായി ശക്തമായ പോരാട്ടം ഇനിയും തുടരുമെന്നും വി.കെ ശ്രീകണ്ഠന്‍ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഫ്രഷ് കട്ട് സമരത്തില്‍ നുഴഞ്ഞുകയറ്റക്കാരെന്ന്  ഇ.പി ജയരാജന്‍

Kerala
  •  14 days ago
No Image

ബറാക്ക ആണവ നിലയത്തിൽ മോക്ക് ഡ്രില്ലുമായി അബൂദബി പൊലിസ്; ചിത്രങ്ങളെടുക്കരുതെന്ന് പൊതുജനങ്ങൾക്ക് നിർദ്ദേശം

uae
  •  14 days ago
No Image

ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തു; കർണാടകയിൽ ഒരു സർക്കാർ ജീവനക്കാരനെ കൂടി സസ്‌പെൻഡ് ചെയ്തു, 20 പേർക്കെതിരെ ഉടൻ നടപടി

National
  •  14 days ago
No Image

പിണറായിക്ക് അയച്ചതെന്ന വ്യാജേന അസഭ്യകവിത പ്രചരിക്കുന്നു; മനപൂര്‍വം അപമാനിക്കാന്‍ വേണ്ടി: ജി സുധാകരന്‍

Kerala
  •  14 days ago
No Image

പി.എം ശ്രീയില്‍ എതിര്‍പ്പ് തുടരാന്‍ സി.പി.ഐ; മന്ത്രിസഭാ യോഗത്തില്‍ എതിര്‍പ്പ് അറിയിച്ചു

Kerala
  •  14 days ago
No Image

ദുബൈ റൺ 2025: ഏഴാം പതിപ്പ് നവംബർ 23ന്

uae
  •  14 days ago
No Image

'വെടിനിര്‍ത്തല്‍ ഞങ്ങളുടെ ജീവിതത്തില്‍ ഒരു മാറ്റവുമുണ്ടാക്കിയിട്ടില്ല; ഇസ്‌റാഈല്‍ ആക്രമണവും ഉപരോധവും തുടരുകയാണ്' ഗസ്സക്കാര്‍ പറയുന്നു

International
  •  15 days ago
No Image

പുതുചരിത്രം രചിച്ച് ഷാർജ എയർപോർട്ട്; 2025 മൂന്നാം പാദത്തിലെത്തിയത് റെക്കോർഡ് യാത്രക്കാർ

uae
  •  15 days ago
No Image

കൊടൈക്കനാലില്‍ വെള്ളച്ചാട്ടത്തില്‍ കാണാതായി; മൂന്നാം ദിവസം മെഡിക്കല്‍ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

National
  •  15 days ago
No Image

സ്മാർട്ട് ആപ്പുകൾക്കുള്ള പുതിയ ടാക്സി നിരക്ക് പ്രഖ്യാപിച്ച് ആർടിഎ; മിനിമം ചാർജ് വർധിപ്പിച്ചു

uae
  •  15 days ago