HOME
DETAILS

കുടുംബശ്രീ വനിതകള്‍ക്ക് പത്താംതരം, ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടാന്‍ 'സമ'

  
backup
October 03, 2019 | 2:16 PM

kudumba-sree-women-to-study-sslc-and


മലപ്പുറം: സംസ്ഥാനത്തെ മുഴുവന്‍ കുടുംബശ്രീ വനിതകള്‍ക്കും പത്താംതരം, ഹയര്‍ സെക്കന്‍ഡറി യോഗ്യത നേടാന്‍ പുതിയ പദ്ധതി വരുന്നു. 'സമ' എന്ന പേരില്‍ സാക്ഷരാത മിഷനാണ് പുതിയ പഠന പരിപാടി ആരംഭിക്കുന്നത്. കുടുംബശ്രീ മിഷന്‍, തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. ക്ലാസുകള്‍ അടുത്ത ജനുവരിയില്‍ ആരംഭിക്കും. സംസ്ഥാനത്തെ 1000 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലാണ് ആദ്യഘട്ടത്തില്‍ ക്ലാസ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നത്. ഗ്രാമപഞ്ചായത്ത്, നഗരസഭ, കോര്‍പ്പറേഷന്‍ എന്നിവിടങ്ങളില്‍ അന്‍പത് സ്ത്രീകള്‍ പഠിതാക്കളായുള്ള പത്താംതരം, ഹയര്‍സെക്കന്‍ഡറി തലത്തില്‍ ഒരോ തുല്യതാപഠന ബാച്ചുകളാണ് ആരംഭിക്കുന്നത്. ഒരു ലക്ഷം പഠിതാക്കള്‍ ഇതിലൂടെ പദ്ധതി ഭാഗമാവുമെന്നാണ് കരുതുന്നത്. പദ്ധതി പൂര്‍ണമായാല്‍ രാജ്യത്ത് ഇത്രയും വനിതകള്‍ക്കു ഒരുമിച്ചു ഉന്നതപഠനാവസരം ഒരുങ്ങുന്ന ആദ്യ അവസരമാകും.

സംസ്ഥാനത്ത് 48 ലക്ഷം പേരാണ് കുടുംബശ്രീ അംഗങ്ങളാണുള്ളത്. ഇതില്‍ പത്താം തരം യോഗ്യത നേടാത്തവരുടെ വിവരശേഖരണം നടത്തിയിരുന്നു. കൂടുതല്‍ പേര്‍ എസ്.എസ്.എല്‍.സി യോഗ്യത നേടാത്തവരാണെന്നു കണ്ടെത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വാര്‍ഡ് തലത്തില്‍ മുഴുവന്‍ അംഗങ്ങളൈയും പത്താംതരം, ഹയര്‍ സെക്കന്‍ഡറി പഠനത്തിന് പ്രാപ്തമാക്കുന്ന പദ്ധതി തുടങ്ങുന്നത്. സ്‌കൂള്‍ ഏഴാം തരത്തിലോ തുല്യതാ ഏഴാം തംതരമോ പാസായവര്‍ക്കു പത്താം തരത്തിലേക്കും, എസ്.എസ്.എല്‍.സി, പത്താം തരം തുല്യത പാസായവര്‍ക്കു ഹയര്‍സെക്കന്‍ഡറിയിലേക്കും പ്രവേശനം ലഭിക്കും.

പത്താം തരത്തില്‍ 17 ഉം ഹയര്‍സെക്കണ്ടറിക്കു 22 മാണ് കുറഞ്ഞ പ്രായപരിധി.പഠിതാക്കള്‍ക്കുള്ള കോഴ്‌സ് ഫീസും പരീക്ഷാ ഫീസും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഹിക്കും. കുടുംബശ്രീ അംഗങ്ങളില്‍ യോഗ്യരായ സ്ത്രീകള്‍ക്കു സമാ പദ്ധതിയില്‍ അധ്യാപകരാകാന്‍ മുന്‍ഗണന നല്‍കും. തുല്യതാ പഠനകേന്ദ്രങ്ങളുടെ സെന്റര്‍ കോര്‍ഡിനേറ്റര്‍മാരെ കുടുംബശ്രീയും നിയോഗിക്കും. അധ്യാപകര്‍ക്കും സെന്റര്‍ കോര്‍ഡിനേറ്റര്‍മാര്‍ക്കുമുള്ള ഓണറേറിയം സാക്ഷരതാമിഷനാണ് നല്‍കുക. ഒരു തദ്ദേശസ്വയംഭരണ സ്ഥാപനത്തില്‍ ഒന്ന് എന്ന ക്രമത്തിലാണ് കുടുംബശ്രീയുടെ കമ്മ്യൂണിറ്റി ഡെവലപ്‌മെന്റ് സെന്ററുകള്‍ പ്രവര്‍ത്തിക്കുന്നത്. പഠിതാക്കളുടെ ലിസ്റ്റും പ്രോജക്ടും സി.ഡി.എസിന്റെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് ഉടന്‍ കൈമാറുമെന്നു അധികൃതര്‍ പറഞ്ഞു. എല്ലാ ജില്ലകളിലും അടുത്ത പത്തിനകം ഇതിനായി യോഗം വിളിക്കും. ഈമാസം പതിനൊന്നു മുതലാണ് രജിസ്‌ട്രേഷന്‍ ആരംഭിച്ചു നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ നടപടികള്‍ പൂര്‍ത്തിയാക്കാനാണ് തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ്; സൂഷ്മ പരിശോധന അവസാനിച്ചു, സംസ്ഥാനത്ത് 98,451 സ്ഥാനാർത്ഥികൾ

Kerala
  •  3 minutes ago
No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  an hour ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  an hour ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  an hour ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  2 hours ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  2 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  2 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  4 hours ago