HOME
DETAILS

സഊദിയില്‍ ഇനിമുതല്‍ സൈന്യത്തിലും വനിതകള്‍

  
backup
October 04 2019 | 17:10 PM

ladies-are-going-to-join-in-army

ജിദ്ദ: സഊദി വനിതകള്‍ക്ക് സായുധ സേനയുടെ ഉയര്‍ന്ന റാങ്കില്‍ ചേരാന്‍ അനുമതി നല്‍കുന്നു. പ്രതിരോധ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. വിഷന്‍ 2030ന്റെ ഭാഗമായുള്ള സ്ത്രീ ശാക്തീകരണം ലക്ഷ്യം വെച്ചുള്ളതാണ് പദ്ധതി.
നിലവില്‍ പൊതു സുരക്ഷയുടെ ഭാഗമായുള്ള വിവിധ വകുപ്പുകളുടെ മുന്‍നിരയില്‍ സഊദി വനിതകള്‍ ജോലിചെയ്യുന്നുണ്ട്. എന്നാല്‍ ഇതാദ്യമായാണ് വനിതകള്‍ സായുധസേനയുടെ കൂടുതല്‍ ഉയര്‍ന്ന റാങ്കുകളിലേക്ക് പരിഗണിക്കപ്പെടുന്നത്.

കര, നാവിക, വ്യോമ പ്രതിരോധ, മിസൈല്‍ സേനകളിലും സൈനിക മെഡിക്കല്‍ മേഖലയിലും സ്വകാര്യ സൈനികന്‍ മുതല്‍ സര്‍ജന്റ്‌വരെയുള്ള തസ്തികകളില്‍ സ്ത്രീകളെ ഉള്‍പ്പെടുത്തുന്നതിന് സൗദി പ്രതിരോധ മന്ത്രാലയം അനുമതി നല്‍കിയതായി പ്രമുഖ അറബ് പത്രമായ ശര്‍ഖുല്‍ ഔസത്ത് റിപ്പോര്‍ട്ട് ചെയ്തു. രാജ്യത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രതിരോധ മേഖലിയിലേക്കുള്ള സ്ത്രീകളുടെ പ്രവേശനം ശരിയായ ദിശയിലുള്ള ഒരു സുപ്രധാന പടിയായായാണ് വിലയിരുത്തുന്നത്.

കഴിഞ്ഞ വര്‍ഷം മയക്കുമരുന്ന് വിരുദ്ധ പോരാട്ടം, ജയിലുകള്‍, കുറ്റാന്വേഷണം എന്നിവ ഉള്‍പ്പെടെയുള്ള സുരക്ഷാ സേവനങ്ങളില്‍ ജോലിക്ക് ചേരാന്‍ സൗദി സ്ത്രീകളെ അനുവദിച്ചിരുന്നു. സ്ത്രീകള്‍ക്കായി അഭൂതപൂര്‍വമായ സാമൂഹിക, സാമ്പത്തിക പരിഷ്‌കാരങ്ങളാണ് സമീപ വര്‍ഷങ്ങളില്‍ സഊദി കൈകൊണ്ടത്. പതിറ്റാണ്ടുകള്‍ നീണ്ട നിരോധാനം പിന്‍വലിച്ച് കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്ക്‌ ്രൈഡവിങ് ലൈസന്‍സ് ലഭ്യമാക്കുകയും കാര്‍ ഓടിക്കാന്‍ അനുമതി നല്‍കുകയും ചെയ്തു.

കഴിഞ്ഞ ഓഗസ്തില്‍ പിതാവിന്റെയോ ഭര്‍ത്താവിന്റെയോ അനുമതിയില്ലാതെ സ്ത്രീകള്‍ക്ക് തനിച്ച് യാത്ര ചെയ്യാനും പാസ്‌പോര്‍ട്ടിന് അപേക്ഷിക്കാനും അനുമതി നല്‍കിയിരുന്നു. വിഷന്‍ 2030 ന്റെ ഭാഗമായി നടപ്പിലാക്കുന്ന പദ്ധതിയിലൂടെ ലക്ഷ്യം വെക്കുന്നത് സഊദി സ്ത്രീകളെ ശാക്തീകരിക്കുകയും, സമൂഹത്തിലെ അവരുടെ പങ്ക് വിപുലീകരിക്കുകയുമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇനിയും കാത്തിരിക്കണം റഹീമിന് നാടണയാൻ; മോചനം വൈകും, എട്ടാം തവണയും കേസ് മാറ്റിവച്ചു

Saudi-arabia
  •  17 days ago
No Image

കാറോടിക്കുന്നതിനിടെ ലാപ്‌ടോപ്പില്‍ ജോലി ചെയ്ത് യുവതി; വര്‍ക്ക് ഫ്രം കാര്‍ വേണ്ടെന്ന് പൊലിസ്, ഐ.ടി ജീവനക്കാരിക്ക് പിഴ

National
  •  17 days ago
No Image

ഹൈദരാബാദിലെ ക്ഷേത്രത്തിനുള്ളില്‍ മാംസക്കഷ്ണം, ഏറ്റുപിടിച്ച് വര്‍ഗീയ പ്രചാരണവുമായി ഹിന്ദുത്വ സംഘം; ഒടുവില്‍ 'സിസിടിവി' പ്രതിയെ പിടിച്ചു..ഒരു പൂച്ച 

National
  •  17 days ago
No Image

ചാമ്പ്യൻസ് ട്രോഫിയിലെ ഇന്ത്യയുടെ എക്സ് ഫാക്ടർ അവനായിരിക്കും: ഗംഭീർ

Cricket
  •  17 days ago
No Image

 എന്റെ പൊന്നു പൊന്നേ...; കുതിച്ചുയരുന്ന സ്വർണവിലയും പിന്നിലെ കാരണങ്ങളുമറിയാം

Business
  •  17 days ago
No Image

ഇതിഹാസങ്ങൾക്കൊപ്പം ഹാരി കെയ്ൻ; ചാമ്പ്യൻസ് ലീഗിൽ വമ്പൻ നേട്ടം

Cricket
  •  17 days ago
No Image

'നല്ല വാക്കുകള്‍ പറയുന്നതല്ലേ നല്ലത്'; രാജി വെക്കണമെന്ന് ആവശ്യപ്പെട്ട ബിഷപ്പിനെതിരെ മന്ത്രി എ.കെ ശശീന്ദ്രന്‍

Kerala
  •  17 days ago
No Image

അറാദിലെ കെട്ടിടം തകർന്നു വീണുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു; നിരവധി പേർക്ക് പരുക്ക്

bahrain
  •  17 days ago
No Image

'കെട്ടിയിട്ടു...സ്വകാര്യഭാഗത്ത് ഡംബല്‍ തൂക്കിയിട്ടു...' റാഗിങ്ങെന്ന പേരില്‍ കോട്ടയം സ്‌കൂള്‍ ഓഫ് നഴ്‌സിങ്ങില്‍ അരങ്ങേറിയത് കൊടുംക്രൂരത, ദൃശ്യങ്ങള്‍ പുറത്ത് 

Kerala
  •  17 days ago
No Image

ഇംഗ്ലണ്ടിനെതിരെ അയ്യരാട്ടം; തകർന്നുവീണത് കോഹ്‌ലിയുടെ ആരുംതൊടാത്ത റെക്കോർഡ്

Cricket
  •  17 days ago