HOME
DETAILS

മഴക്കാലത്തും ജനത്തിന് ദുരിതം; കുടിവെള്ളം കിട്ടാതെ കോട്ട്-ആലിന്‍ചുവട് മേഖലകള്‍

  
backup
June 18, 2017 | 11:06 PM

%e0%b4%ae%e0%b4%b4%e0%b4%95%e0%b5%8d%e0%b4%95%e0%b4%be%e0%b4%b2%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%81%e0%b4%82-%e0%b4%9c%e0%b4%a8%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-%e0%b4%a6%e0%b5%81


തിരൂര്‍: കോട്ട്-ആലിന്‍ചുവട് മേഖലയില്‍ പുഴ മലിനീകരിക്കപ്പെട്ടത് പ്രദേശത്തെ നൂറോളം കുടുബങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നു. പുഴയില്‍ ഓയിലിന്റെയും ഗ്രീസിന്റെയും സാന്നിധ്യം ക്രമാതീതമായി ഉയര്‍ന്നതാണ് പ്രദേശവാസികള്‍ക്ക് മഴക്കാലത്തും ശുദ്ധജലം ലഭിക്കുന്നതിന് തടസ്സമായിരിക്കുന്നത്. ഓയിലും ഗ്രീസും തിരൂര്‍- പൊന്നാനി പുഴ വെള്ളത്തില്‍ കലര്‍ന്ന്  ബയോകെമിക്കല്‍ ഓക്‌സിജന്‍ (ബി.ഒ.ഡി), ക്ലിനിക്കല്‍ ഓക്‌സിജന്‍ (സി.ഒ.ഡി) എന്നിവയുടെ അളവ് ക്രമാതീതമായി വര്‍ധിച്ചതാണ് പരിസര പ്രദേശത്തെ കിണറുകള്‍ ഉള്‍പ്പെടെയുള്ള ജലസ്രോതസുകള്‍ രാസവസ്തുക്കളാല്‍ മലിനീകരിക്കപ്പെടാന്‍ കാരണം. തലക്കടത്തൂരിലെ സ്വകാര്യ വാഹന സര്‍വിസ് സെന്റര്‍, തിരൂര്‍ മത്സ്യമാര്‍ക്കറ്റ്, സ്വര്‍ണാഭരണ നിര്‍മാണ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നാണ് ക്ലിനിക്കല്‍ ഓക്‌സിജന്‍ പുഴയിലെത്തിയത്.  ഓഡിറ്റോറിയങ്ങള്‍ അടക്കമുള്ള സ്ഥാപനങ്ങളില്‍ നിന്ന് ബയോ കെമിക്കല്‍ ഓക്‌സിജനും പുഴയെ മലിനീകരിച്ചെന്നാണ് കണ്ടെത്തല്‍. പുഴ മലീനീകരിക്കപ്പെട്ടതോടെ തിരൂര്‍, തലക്കടത്തൂര്‍, ആശാരിക്കടവ്, ചെമ്പ്ര, കാനാത്ത് തുടങ്ങിയ പ്രദേശങ്ങളിലെ കിണറുകള്‍ തീരത്തും ഉപയോഗശൂന്യമായിരിക്കുകയാണ്.
കൂട്ടായി റഗുലേറ്റര്‍ കം ബ്രിഡ്ജ് തുറന്നതോടെ പുഴയില്‍ ഉപ്പുവെള്ളം കയറിയതും പ്രദേശവാസികള്‍ക്ക് തിരിച്ചടിയായി. ഇതിനാല്‍ മഴക്കാലത്തു പോലും വെള്ളം പണം കൊടുത്തു വാങ്ങി ഉപയോഗിക്കേണ്ട ഗതികേടിലാണ് പ്രദേശവാസികള്‍.
കഴിഞ്ഞ ആറുമാസത്തിലധികമായി പ്രശ്‌നം തുടങ്ങിയിട്ട്. എന്നാല്‍ പുഴ മലീനീകരണത്തിനിടയാക്കുന്ന വാഹന സര്‍വിസ് സെന്ററും മത്സ്യമാര്‍ക്കറ്റിലെ മലിന ജലശുദ്ധീകരണ പ്ലാന്റും ( ഇ.ടി.പി)യും പ്രവര്‍ത്തന യോഗ്യമല്ലെന്ന് ചൂണ്ടിക്കാട്ടി ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ദക്ഷിണേന്ത്യന്‍ ബെഞ്ച് ഉത്തരവിട്ടിരുന്നു.
എന്നാല്‍ ഉത്തരവ് നടപ്പാക്കാന്‍ ബന്ധപ്പെട്ട പഞ്ചായത്തും നഗരസഭയും അലംഭാവം കാട്ടുന്നതായാണ് പരാതി. കുടിവെള്ള സ്രോതസുകള്‍ മലിനീകരിക്കപ്പെട്ട പ്രദേശങ്ങളിലെ വീടുകളിലേക്ക് വാഹനങ്ങളില്‍ ശുദ്ധജലമെത്തിക്കണമെന്ന ജനങ്ങളുടെ ആവശ്യവും ഇതുവരെ നടപ്പായിട്ടില്ല.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജാമ്യ ഹര്ജികൾ അടക്കം കെട്ടിക്കിടക്കുന്ന കേസുകൾ തീർപ്പാക്കും: ചീഫ് ജസ്റ്റിസ് സൂര്യകാന്ത്

National
  •  18 minutes ago
No Image

സഞ്ജു നയിക്കും, ടീമിൽ വിഘ്‌നേഷ് പുത്തൂരും; മുഷ്താഖ് അലി ട്രോഫിക്കൊരുങ്ങി കേരളം

Cricket
  •  an hour ago
No Image

പട്രോളിങ്ങിനിടെ കൊക്കയിലേക്ക് വീണ് മലയാളി സൈനികന് വീരമൃത്യു

Kerala
  •  an hour ago
No Image

സന്തോഷം അതിരുകടന്നു: ഡ്യൂട്ടി റൂമിൽ പ്രതിശ്രുത വധുവിനൊപ്പം നൃത്തം; ഡോക്ടർക്കെതിരെ നടപടി

National
  •  an hour ago
No Image

ചെന്നൈയിൽ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്, എന്നാൽ ഏറെ സ്പെഷ്യൽ ആ താരം: സഞ്ജു

Cricket
  •  2 hours ago
No Image

വെറും ആറ് സെക്കൻഡ് മാത്രം; സിനിമയിലെ സ്റ്റണ്ട് സീനുകൾ തോറ്റ് പോകും ഈ സിസിടിവി ദൃശ്യങ്ങൾക്ക് മുന്നിൽ; കാണാം സമൂഹമാധ്യമങ്ങളിൽ തരം​ഗമായ ഒരു അപകടരം​ഗം

National
  •  2 hours ago
No Image

ദുബൈ റൺ 2025: റോഡ് അടയ്ക്കുന്ന സമയം മുതൽ ബിബ് ശേഖരണം വരെ; നിങ്ങൾ അറിയേണ്ട പ്രധാന വിവരങ്ങൾ‌

uae
  •  3 hours ago
No Image

കണ്ണൂരിൽ ബിഎൽഒ കുഴഞ്ഞു വീണു; ജോലി സമ്മർദ്ദമാണെന്ന ആരോപണവുമായി കുടുംബം

Kerala
  •  4 hours ago
No Image

ബിഎൽഒ ജോലി സമ്മർദ്ദം: ബംഗാളിൽ ഒരു മരണം കൂടി; അധ്യാപികയുടെ മരണം കടുത്ത മാനസിക സമ്മർദ്ദത്താലെന്ന് കുടുംബം

National
  •  4 hours ago
No Image

ശബരിമല സ്വർണക്കൊള്ള കേസ്; പത്മകുമാറിന്റെ വീട്ടിൽ നിന്നും സാമ്പത്തിക ഇടപാടുകളുടെ രേഖകൾ കണ്ടെത്തി

Kerala
  •  4 hours ago