നേപ്പാളില്‍ ചൈനക്കെതിരായ ഒരു പ്രവര്‍ത്തനവും അനുവദിക്കില്ലെന്ന് ഒലി, ചൈനയെ വിഭജിക്കാന്‍ ശ്രമിക്കുന്നവരെ ചതച്ചരയ്ക്കുമെന്ന് ഷി ജിന്‍പിങ്
നേപ്പാളിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചൈന 3500 കോടി ഡോളര്‍ നല്‍കുമെന്ന് ഷി പറഞ്ഞു
ബെയ്ജിങ്: ഹോങ്കോങ്ങിലെ ജനകീയ പ്രക്ഷോഭത്തിനെതിരേ ശക്തമായ ഭീഷണിയുമായി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ചൈനയുടെ ഏതെങ്കിലും ഭാഗത്തെ അടര്‍ത്തിമാറ്റാന്‍ ശ്രമിക്കുന്നവരെ ചതച്ചരക്കുമെന്നും അവരുടെ എല്ലുകള്‍ വേര്‍പെടുത്തുമെന്നും നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ശര്‍മ ഒലിയുമായുള്ള കൂടിക്കാഴ്ചയ്ക്കിടെ ഷി മുന്നറിയിപ്പ് നല്‍കി.
ഏതെങ്കിലും വിദേശശക്തി ചൈനയെ വിഭജിക്കാനുള്ള ഇത്തരം ശ്രമങ്ങളെ പിന്തുണയ്ക്കുന്നുണ്ടെങ്കില്‍ അത് ദിവാസ്വപ്നം മാത്രമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
22 വര്‍ഷത്തിനിടെ നേപ്പാള്‍ സന്ദര്‍ശിക്കുന്ന ആദ്യ ചൈനീസ് പ്രസിഡന്റാണ് ഷി. നേപ്പാളില്‍ ചൈനക്കെതിരായ ഒരു പ്രവര്‍ത്തനവും വച്ചുപൊറുപ്പിക്കില്ലെന്ന് പ്രധാനമന്ത്രി ഒലി വ്യക്തമാക്കി. ഇരു രാജ്യങ്ങളും ഹിമാലയം-ടിബറ്റ് റെയില്‍പ്പാത സ്ഥാപിക്കുന്നതു സംബന്ധിച്ച കരാറില്‍ ഒപ്പുവച്ചു. നേപ്പാളിന് വികസനപ്രവര്‍ത്തനങ്ങള്‍ക്കായി ചൈന 3500 കോടി ഡോളര്‍ നല്‍കുമെന്ന് ഷി പറഞ്ഞു.
യു.എസുമായി വ്യാപാരയുദ്ധത്തിലുള്ള ചൈനക്ക് ഹോങ്കോങ്ങിലെ ജനാധിപത്യ പ്രക്ഷോഭം കടുത്ത തലവേദനയായിരിക്കെയാണ് ഷിയുടെ പ്രസ്താവന. ഹോങ്കോങ്ങ് പ്രക്ഷോഭകരെ നേരിടുന്നതില്‍ ചൈന മോശമായി എന്തെങ്കിലും ചെയ്താല്‍ വ്യാപാരകരാറിനെ അതു ദോഷകരമായി ബാധിക്കുമെന്ന് ട്രംപ് മുന്നറിയിപ്പു നല്‍കിയിരുന്നു.
സിന്‍ജിയാങ്ങിലെ ലക്ഷക്കണക്കിന് ഉയിഗൂര്‍ മുസ്‌ലിംകളെ ചൈന തടവിലിട്ടതിനെ തുടര്‍ന്ന് ചൈനീസ് കമ്പനികളെ യു.എസ് കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."