ജീതന്‍ പട്ടേലും റോഞ്ചിയും വിരമിച്ചു
വെല്ലിങ്ടന്‍: ന്യൂസിലന്‍ഡ് താരങ്ങളായ ജീതന്‍ പട്ടേലും ലൂക് റോഞ്ചിയും അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു.
വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാനായ റോഞ്ചി 2008, 2009 കാലത്ത് ആസ്ത്രേലിയക്കായി നാല് ഏകദിന മത്സരങ്ങളും മൂന്ന് ടി20 കളിച്ചിട്ടുണ്ട്. പിന്നീട് സ്വന്തം രാജ്യമായ ന്യൂസിലന്‍ഡിലേക്ക് മടങ്ങിയ താരം 85 ഏകദിനങ്ങളും 32 ടി20 മത്സരങ്ങളും നാല് ടെസ്റ്റുകളും കിവികള്‍ക്കായി കളിച്ചു. ടെസ്റ്റില്‍ 319 റണ്‍സും ഏകദിനത്തില്‍ 1397 റണ്‍സും ടി20യില്‍ 359 റണ്‍സുമാണ് സമ്പാദ്യം. ഏകദിനത്തില്‍ 170 റണ്‍സും ടെസ്റ്റില്‍ 88 റണ്‍സും ടി20യില്‍ 51 റണ്‍സുമാണ് ഉയര്‍ന്ന സ്കോര്‍.
ഓഫ് സ്പിന്നറായ ജീതന്‍ പട്ടേല്‍ 24 ടെസ്റ്റുകളും 43 ഏകദിനങ്ങളും 11 ടി20 മത്സരങ്ങളും ന്യൂസിലന്‍ഡിനായി കളിച്ച താരമാണ്. ടെസ്റ്റില്‍ 65ഉം ഏകദിനത്തില്‍ 49ഉം ടി20യില്‍ 16ഉം വിക്കറ്റുകളാണ് സമ്പാദ്യം. ആറ് വിക്കറ്റുകള്‍ വീഴ്ത്തിയതാണ് ടെസ്റ്റിലെ മികച്ച പ്രകടനം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."