യുവേഫ നാഷന്‍സ് ലീഗ്: ഫ്രാന്‍സിന് ലോക തോല്‍വി
റോട്ടര്‍ഡാം: യുവേഫ നാഷന്‍സ് ലീഗ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പില്‍ ലോക ചാംപ്യന്‍മാരായ ഫ്രാന്‍സ് എതിരില്ലാത്ത രണ്ട് ഗോളിന് ഹോളണ്ടിനോട് പരാജയപ്പെട്ടു. ഹോളണ്ട് ജയിച്ചത് കാരണം മുന്‍ലോക ചാംപ്യന്‍മാരായ ജര്‍മനിയെ നാഷന്‍സ് ലീഗില്‍നിന്ന് ലീഗ് ബിയിലേക്ക് തരം താഴ്ത്തി.
ഗ്രൂപ്പ് എയിലെ മത്സരത്തിലാണ് ഹോളണ്ടിനോട് എതിരില്ലാത്ത രണ്ടണ്ടു ഗോളുകള്‍ക്ക് ഫ്രാന്‍സ് പരാജയപ്പെട്ടത്. ഇരുപകുതികളിലുമായി ജോര്‍ജിയോ വിനാല്‍ഡം (44-ാം മിനുട്ട്), മെംഫിസ് ഡിപ്പായ് (90) എന്നിവരുടെ ഗോളുകളാണ് ഓറഞ്ച് പടയ്ക്കു അവിസ്മരണീയ ജയം സമ്മാനിച്ചത്.
ഫ്രാന്‍സ് തോറ്റെങ്കിലും ഈ തോല്‍വി ഫ്രാന്‍സിനേക്കാള്‍ ആഘാതമായത് മുന്‍ ലോക ചാംപ്യന്‍മാരായ ജര്‍മനിക്കാണ്. ഹോളണ്ടണ്ടിന്റെ അപ്രതീക്ഷിത ജയത്തോടെയാണ് ജര്‍മനി നാഷന്‍സ് ലീഗിന്റെ ലീഗ് ബിയിലേക്ക് തരംതാഴ്ത്തപ്പെട്ടത്. ഇതുവരെ കളിച്ച മൂന്നു മത്സരങ്ങളില്‍ രണ്ടണ്ടിലും തോറ്റ ജര്‍മനിയുടെ സമ്പാദ്യം ഒരു മത്സരത്തിലെ സമനില മാത്രമാണ്.
ഫ്രാന്‍സിനെതിരേ നേടിയ മിന്നും ജയത്തോടെ ഹോളണ്ടണ്ട് നാഷന്‍സ് ലീഗിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ നിലനിര്‍ത്തി. ഡച്ച് ടീമിനെതിരേ ഫ്രാന്‍സ് ജയം നേടിയാല്‍ മാത്രമേ ജര്‍മനിക്കു നേരിയ സാധ്യതയുണ്ടണ്ടായിരുന്നുള്ളൂ.
സ്വന്തം കാണികള്‍ക്കു മുന്നില്‍ നടന്ന പോരാട്ടത്തില്‍ ഫ്രാന്‍സിനെതിരേ അര്‍ഹിച്ച ജയമാണ് ഹോളണ്ടണ്ട് നേടിയത്. തുടക്കം മുതല്‍ താളത്തോടെ പന്ത് തട്ടിയ ഹോളണ്ട് ഫ്രാന്‍സിനെ യഥാര്‍ഥത്തില്‍ വെള്ളംകുടിപ്പിച്ചു.
44-ാം മിനുട്ടില്‍ ലിവര്‍പൂള്‍ താരം വിനാല്‍ഡമിലൂടെ അര്‍ഹിച്ച ലീഡും സ്വന്തമാക്കാന്‍ ഹോളണ്ടിനായി. ഗോള്‍ വഴങ്ങിയ ശേഷവും കളിയിലേക്കു തിരിച്ചുവരുമെന്ന സൂചനകളൊന്നും ഫ്രഞ്ച് പട നല്‍കിയില്ല.
ഒടുവില്‍ ഇഞ്ചുറിടൈമില്‍ ലോക ചാംപ്യന്‍മാരുടെ നാണക്കേടും ജര്‍മനിയുടെ പതനവും പൂര്‍ത്തിയാക്കി ഡിപ്പായുടെ മനോഹരമായ പെനാല്‍റ്റിയിലൂടെ ഹോളണ്ടണ്ടിന്റെ രണ്ടണ്ടാം ഗോളും പിറന്നു.
നാഷന്‍സ് ലീഗ് ഗ്രൂപ്പ് ബിയില്‍ ഡെന്‍മാര്‍ക്ക് 2-1നു വെയ്ല്‍സിനെയും സ്ലൊവാക്യ 4-1ന് ഉക്രെയ്‌നിനെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് സിയില്‍ ബള്‍ഗേറിയ സൈപ്രസ്, നോര്‍വെ സ്ലൊവേനിയ മത്സരങ്ങള്‍ 1-1ന് എന്ന സ്‌കോറിന് സമനിലയില്‍ കലാശിച്ചു. ഗ്രൂപ്പ് ഡിയില്‍ അര്‍മേനിയ 6-2ന് ജിബ്രാള്‍ട്ടറിനെയും മാസിഡോണിയ 2-0നു ലിച്ചെന്‍സ്‌റ്റെയ്‌നിനെയും തോല്‍പ്പിച്ചു. രണ്ടാം ഡിവിഷനില്‍ നിന്ന് ഹോളണ്ടിന് ലീഗ് വണിലേക്ക് സ്ഥാനക്കയറ്റം ലഭിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."