HOME
DETAILS

'വാങ്ക്' നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി.ആര്‍

  
backup
November 24, 2018 | 4:34 PM

unni-r-against-controversy-drama

 

#ശഫീഖ് പന്നൂര്‍

കോഴിക്കോട്: വടകരയില്‍ നടന്ന കോഴിക്കോട് ജില്ലാ റവന്യു സ്‌കൂള്‍ കലോത്സവത്തില്‍ മേന്മുണ്ട ഹയര്‍ സെക്കണ്ടി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച നാടകത്തിനെതിരേ കഥാകൃത്ത് ഉണ്ണി ആര്‍ രംഗത്ത്. തന്റെ അനുമതിയില്ലാതെയാണ് 'വാങ്ക്' എന്ന എന്റ കഥ സംവിധായകന്‍ നാടകത്തിനായി എടുത്തത്. സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ ഈ കഥയുടെ പേരില്‍ ഈ നാടകം അവതരിപ്പിക്കരുതെന്ന് ഞാന്‍ ഡി.പി.ഐ ക്കു പരാതി നല്‍കിയിട്ടുണ്ടെന്നു ഉണ്ണി ആര്‍ പറഞ്ഞു.

ഞാന്‍ ഇസ്്‌ലാമിനെ പ്രാകൃത മതമായി കാണുന്നില്ല. ഇസ്്‌ലാമില്‍ ഒരുപാട് വിപ്ലവകരമായ മാറ്റങ്ങളുണ്ടായിട്ടുണ്ട്. ലോകമെമ്പാടും ഒരു ഇസ് ലാമിക വിരുദ്ധ രാഷട്രീയമുണ്ട്. ആ രാഷട്രീയത്തിന് അനുകൂലമായി എന്റെ കഥയെ ദുര്‍വ്യാഖ്യാനിക്കരുതെന്നും ഉണ്ണി ആര്‍ പറഞ്ഞു. കഥ പറയുന്ന രാഷട്രീയമല്ല നാടകം പറയുന്നതെന്നും എന്റെ കഥയെ ആര്‍ക്കും എടുത്തു എന്തും ചെയ്യാം എന്നത് സമ്മതിച്ചു കൊടുക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഇസ്്‌ലാം മതത്തിന് എതിരേ നിലനില്‍ക്കുന്ന ഈ രാഷട്രീയ സാഹചര്യത്തില്‍ എന്റെ പേരിലും എന്റെ കഥയുടെ പേരിലും ഇസ്്‌ലാമിനെ ഒരു പ്രാകൃത മതമായി ചിത്രീകരിക്കാനുള്ള അജണ്ട അംഗീകരിക്കാനാവില്ലെന്നുമാണ് ഉണ്ണി ആര്‍ പറയുന്നത്.

നേരത്തെ സമകാലിക മലയാളത്തിലാണ് ഉണ്ണി ആറിന്റെ ഈ കഥ പ്രസിദ്ധീകരിച്ചത്. ഇസ്‌ലാമിക ആചാരങ്ങളേയും സംസ്‌കാരത്തേയും അവഹേളിക്കുന്ന പരാമര്‍ശമാണ് നാടകത്തിലൂടനീളമുള്ളത്. സംഭാഷണങ്ങള്‍ പലതും ഇസ്്‌ലാമിക വിശ്വാസത്തെ വികൃതമായി ചിത്രീകരിക്കുന്നതാണ്. കേരളത്തിലെ മുസ്‌ലിം സത്രീകള്‍ വിദ്യാഭ്യാസപരമായി വലിയ മുന്നേറ്റം നടത്തുമ്പോഴും അതൊന്നും കാണാതെ പഴയ ഇസ്ലാമിക വിരുദ്ധ പൊതുബോധത്തിന്റെ കയ്യടി നേടാനുള്ള ശ്രമമാണ് ഈ നാടകം. മതത്തെ വിമര്‍ശിക്കുകയല്ല പകരം അവഹേളിക്കുകയാണ് ചെയ്യുന്നത്. എസ്.എഫ്.ഐ മാത്രമാണ് ഇതിനെ അനുകൂലിച്ചു രംഗത്തു വന്നിട്ടുള്ളത്.

മകളുടെയും സുഹൃത്തുക്കളുടെയും നിര്‍ബന്ധത്തിനു വഴങ്ങി പള്ളിയില്‍ സ്ത്രീകള്‍ ഒന്നിച്ചു ബാങ്ക് കൊടുക്കുന്ന രംഗത്തോടുകൂടിയാണ് നാടകം അവസാനിക്കുന്നത്. പല കേന്ദ്രങ്ങളില്‍ നിന്നും ഇതിനെതിരേ വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. എസ്.കെ.എസ്.എസ്.എഫ് ഉള്‍പടെയുള്ള നിരവധി സംഘടനകള്‍ മേന്മുണ്ട് സ്‌കൂളിലേക്ക്് മാര്‍ച്ചും നടത്തി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അനീഷ് ജോർജിന്റ ആത്മഹത്യ; മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും അന്വേഷണം നടത്തും

Kerala
  •  3 days ago
No Image

തിരുവനന്തപുരത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ; പ്രതിയെ കീഴടക്കിയത് മൽപ്പിടുത്തത്തിലൂടെ

Kerala
  •  3 days ago
No Image

മന്ത്രി വീണാ ജോർജിന്റെ മുൻ ഓഫീസ് സെക്രട്ടറി സി.പി.എം വിട്ട് ആർ.എസ്.പിയിലേക്ക്; മുൻ സംസ്ഥാന കമ്മിറ്റിയംഗത്തിനെതിരെ മത്സരിക്കുമെന്ന് സൂചന

Kerala
  •  3 days ago
No Image

പതിറ്റാണ്ടിലേറെ ജയിലില്‍; 1996ലെ ഗാസിയാബാദ് സ്‌ഫോടനക്കേസില്‍ 29 വര്‍ഷത്തിന് ശേഷം മുഹമ്മദ് ഇല്യാസിനെ വെറുതെവിട്ടു

National
  •  3 days ago
No Image

വ്യക്തിഗത വായ്പാ നിയമങ്ങളിലെ മാറ്റം: കുറഞ്ഞ ശമ്പള പരിധി നീക്കി; ദശലക്ഷക്കണക്കിന് പേർക്ക് വായ്പ ലഭിച്ചേക്കും

uae
  •  3 days ago
No Image

ബിജെപിക്ക് വീണ്ടും തിരിച്ചടി; മഹിളാ മോർച്ച മണ്ഡലം പ്രസിഡന്റ് കോൺഗ്രസിലേക്ക്

Kerala
  •  3 days ago
No Image

Azzam Khan's Imprisonment: The Method for Eradicating Opposite Voices

National
  •  3 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; വോട്ടെടുപ്പ് ദിവസങ്ങളിൽ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചു

Kerala
  •  3 days ago
No Image

നോട്ട്ബുക്കിൽ Farday, Saterday യും; വിദ്യാർഥികളെ അക്ഷരതെറ്റുകൾ പഠിപ്പിക്കുന്ന ഇംഗ്ലീഷ് അധ്യാപകനെതിരെ പ്രതിഷേധവുമായി രക്ഷിതാക്കൾ 

National
  •  3 days ago
No Image

റൊണാൾഡോക്കൊപ്പം ഞാൻ കളിച്ചിട്ടുണ്ടെങ്കിലും മികച്ച താരം അവനാണ്: കക്ക

Football
  •  3 days ago