HOME
DETAILS

വിശ്വാസത്തകര്‍ച്ചയില്‍ സര്‍വകലാശാലകള്‍

  
Web Desk
November 17 2019 | 20:11 PM

devaluation-of-universities-792299-2

 

 

 


സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും പി.എസ്.സിയും വിശ്വാസ തകര്‍ച്ചയെ നേരിട്ടുകൊണ്ടിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സര്‍വകലാശാലകളെ കുറിച്ച് അപമാനകരമായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. കേരളത്തില്‍നിന്ന് വിദേശ രാജ്യങ്ങളിലേക്ക് ജോലിക്ക് പോയിരുന്ന അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് അഭിമാനപൂര്‍വം സമര്‍പ്പിക്കാന്‍ കഴിഞ്ഞിരുന്നു നമ്മുടെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍.
ലോകത്തിന്റെ ഏതു കോണിലുമുണ്ടാകുന്ന ചെറിയ ചലനങ്ങള്‍ പോലും ലോകം മുഴുവന്‍ വ്യാപിക്കാന്‍തക്കവണ്ണം സാങ്കേതികവിദ്യ വികസിച്ച ഇക്കാലത്ത് അടുത്തടുത്തായി വന്ന കേരള, എം.ജി സര്‍വകലാശാലകളിലെ മാര്‍ക്ക്ദാന തട്ടിപ്പുകള്‍ പുറംലോകമറിയാതിരിക്കാന്‍ വഴിയില്ല. ആ നിലക്ക് കഷ്ടപ്പെട്ട് പഠിച്ച് ബിരുദവും ബി.ടെകും കരസ്ഥമാക്കി വിദേശരാജ്യങ്ങളിലേക്ക് തൊഴിലിനു പോകുന്ന ചെറുപ്പക്കാരുടെ ഭാവിയാണ് ഇനി കണ്ടറിയേണ്ടത്. നേരത്തെ കണ്ണുമടച്ച് കേരളത്തിലെ സര്‍വകലാശാലകളില്‍ നിന്നുള്ള സര്‍ട്ടിഫിക്കറ്റുകള്‍ വാങ്ങിവച്ചിരുന്ന വിദേശ രാജ്യങ്ങളിലെ തൊഴില്‍ദാതാക്കള്‍ ഇനി അങ്ങനെ ചെയ്യുമോ എന്നും നിശ്ചയമില്ല.
സര്‍വകലാശാലകളില്‍ കയറിക്കൂടിയ മാഫിയകളുടെ പ്രവര്‍ത്തനഫലമായി മൂല്യച്യുതി നേരിട്ടുകൊണ്ടിരിക്കുകയാണ് ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍. ബി.ടെക് പരീക്ഷയില്‍ ഒരു മാര്‍ക്കിനു തോറ്റ വിദ്യാര്‍ഥിക്ക് അദാലത്തിലൂടെ അഞ്ചുമാര്‍ക്ക് കൂട്ടിക്കൊടുത്തതിനു പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന ആക്ഷേപത്തെ തുടര്‍ന്ന് സംസ്ഥാനമൊട്ടാകെ പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. അദാലത്ത് എന്ന സമ്പ്രദായം യൂനിവേഴ്‌സിറ്റി പരീക്ഷകളില്‍ ഇല്ലെന്ന് അന്ന് തെളിയുകയും ചെയ്തു. സിന്‍ഡിക്കേറ്റാണ് മാര്‍ക്ക്ദാനം നല്‍കിയതെന്ന വിശദീകരണം തള്ളിപ്പോവുകയും അദാലത്തില്‍ തന്നെയാണ് മാര്‍ക്ക്ദാനം നടന്നതെന്ന് തെളിയുകയും ചെയ്ത അവസ്ഥയില്‍ പ്രസ്തുത മാര്‍ക്ക്ദാനം എം.ജി യൂനിവേഴ്‌സിറ്റി സിന്‍ഡിക്കേറ്റ് റദ്ദാക്കുകയായിരുന്നു. മാര്‍ക്ക്ദാനത്തെ കുറിച്ച് സര്‍വകലാശാല അധികൃതര്‍ നിരത്തിയ വാദങ്ങളൊക്കെയും നിരര്‍ഥകമായിരുന്നു.
തൊട്ടുപിന്നാലെയാണ് ഇപ്പോള്‍ കേരള യൂനിവേഴിസിറ്റി നടത്തിയ മാര്‍ക്ക്ദാന തട്ടിപ്പ് പുറത്തുവന്നിരിക്കുന്നത്. അതിനു മുന്‍പ് പി.എസ്.സിയും പ്രതിസ്ഥാനത്തു വന്നിട്ടുണ്ട്. യൂനിവേഴ്‌സിറ്റി കോളജിലുണ്ടായ കത്തിക്കുത്ത് കേസില്‍ പ്രതികളായ ശിവരഞ്ജിത്തും നസീമും പി.എസ്.സി പരീക്ഷയിലെ റാങ്ക് ലിസ്റ്റില്‍ മുന്‍നിരയില്‍ എത്തിയത് കോപ്പി അടിച്ചായിരുന്നു. ഇവരുടെ റാങ്ക്‌ലിസ്റ്റുകള്‍ റദ്ദാക്കി ബാക്കിയുള്ളവര്‍ക്ക് അഡൈ്വസ് മെമ്മോ നല്‍കിയെങ്കിലും പി.എസ്.സിയെ കുറിച്ചുള്ള അവിശ്വാസം സമൂഹത്തിലാകെ പടര്‍ന്നുകഴിഞ്ഞെന്നാണു യാഥാര്‍ഥ്യം.
ഇപ്പോഴിതാ കേരള യൂനിവേഴ്‌സിറ്റിയും മാര്‍ക്ക്ദാനം നല്‍കിക്കൊണ്ട് കളങ്കപ്പെട്ടിരിക്കുന്നു. ഇതുസംബന്ധിച്ച് ഒന്നര മാസം മുന്‍പു തന്നെ വൈസ് ചാന്‍സലര്‍ക്ക് പരാതി നല്‍കിയതാണെന്നും പറയപ്പെടുന്നുണ്ട്. എന്നാല്‍ യാതൊരു നടപടിയുമെടുക്കാതെ പരാതി വൈസ് ചാന്‍സലറുടെ മേശപ്പുറത്ത് ഒന്നര മാസം കിടന്നുവെങ്കില്‍ സസ്‌പെന്‍ഡ് ചെയ്യപ്പെട്ട ഡെപ്യൂട്ടി റജിസ്ട്രാര്‍ മാത്രമാണ് ഇതിന് ഉത്തരവാദിയെന്ന് വിശ്വസിക്കാന്‍ പ്രയാസമുണ്ട്. പ്രക്ഷോഭം രൂക്ഷമായപ്പോള്‍ വൈസ് ചാന്‍സലര്‍ മാര്‍ക്ക്ദാന തട്ടിപ്പിലൂടെ വിജയിച്ച വിദ്യാര്‍ഥികളുടെ സര്‍ട്ടിഫിക്കറ്റുകള്‍ റദ്ദാക്കിയിരിക്കുകയാണിപ്പോള്‍.
കേരള സര്‍വകലാശലയില്‍ തോറ്റ നൂറുകണക്കിനു വിദ്യാര്‍ഥികളെ കംപ്യൂട്ടര്‍ ശൃംഖലയില്‍ കൃത്രിമം കാണിച്ച് വിജയിപ്പിക്കണമെങ്കില്‍, പിന്നില്‍ പരീക്ഷാ കേന്ദ്രത്തിലെ മാഫിയകളുടെ പ്രവര്‍ത്തനം തന്നെയായിരിക്കും കാരണം. സത്യം അറിയണമെങ്കില്‍ ഇവരെ പുറത്തുകൊണ്ടുവരേണ്ടിയിരിക്കുന്നു. 2016 മുതല്‍ 2019 ജനുവരി വരെ നടന്ന 16 പരീക്ഷകളില്‍ മോഡറേഷന്‍ മാര്‍ക്ക് കൃത്രിമമായി നല്‍കണമെങ്കില്‍ യൂനിവേഴ്‌സിറ്റി പരീക്ഷാ കേന്ദ്രത്തില്‍ തീര്‍ച്ചയായും ഒരു മാഫിയ പ്രവര്‍ത്തിച്ചിട്ടുണ്ടാവണം. സ്ഥലം മാറിപ്പോയ ഡെപ്യൂട്ടി രജിസ്ട്രാറുടെ യൂസര്‍ ഐ.ഡിയും പാസ്‌വേര്‍ഡും മോഷ്ടിച്ചായിരുന്നു കൃത്രിമം നടത്തിയത്. അതിനു രജിസ്ട്രാറെ മാത്രം സസ്‌പെന്‍ഡ് ചെയ്തതുകൊണ്ട് കുറ്റവാളികള്‍ പുറത്തുവരണമെന്നില്ല. തോറ്റ രണ്ടു വിദ്യാര്‍ഥികള്‍ ജയിച്ചതായി സര്‍വകലാശാല അറിയിച്ചത് പ്രസ്തുത വിദ്യാര്‍ഥികള്‍ അംഗീകരിക്കാതിരുന്നതിനെ തുടര്‍ന്നാണു പരീക്ഷാ തട്ടിപ്പ് പുറംലോകമറിഞ്ഞത്. 16 പരീക്ഷകളില്‍ 76 മാര്‍ക്ക് മോഡറേഷന്‍ നല്‍കേണ്ടതിനു പകരം 132 മാര്‍ക്ക് നല്‍കി മാര്‍ക്ക് മാഫിയ ഒന്നാം സെമസ്റ്റര്‍ പരീക്ഷ എഴുതിയ മുഴുവന്‍ വിദ്യാര്‍ഥികളെയും വിജയിപ്പിക്കുകയായിരുന്നു.
മാര്‍ക്ക്ദാന തട്ടിപ്പിനെ കുറിച്ച് ക്രൈംബ്രാഞ്ച് അന്വേഷണം ഏറ്റെടുത്തിരിക്കുകയാണിപ്പോള്‍. ഇതുകൊണ്ട് സത്യം പുറത്തുവരണമെന്നില്ല. പുറത്തുനിന്നുള്ള ഒരു ഏജന്‍സി തന്നെ ഈ അഴിമതി അന്വേഷിക്കണം. പരീക്ഷാ തട്ടിപ്പുകളാലും മാര്‍ക്ക്ദാന തട്ടിപ്പുകളാലും പി.എസ്.സി പരീക്ഷയിലെ കോപ്പിയടികളാലും മൂല്യത്തകര്‍ച്ചയില്‍ അമര്‍ന്നുകഴിഞ്ഞ നമ്മുടെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും പി.എസ്.സിക്കും പഴയ തലയെടുപ്പ് ഇനിയുള്ള കാലങ്ങള്‍കൊണ്ട് തിരിച്ചെടുക്കാന്‍ കഴിയുമോ എന്നതില്‍ സംശയമുണ്ട്. തൊഴില്‍തേടി അന്യദേശങ്ങളിലേക്ക് പോകുന്ന അഭ്യസ്തവിദ്യരായ യുവാക്കളെയായിരിക്കും യൂനിവേഴ്‌സിറ്റികളുടെ മൂല്യത്തകര്‍ച്ച ഗുരുതരമായി ബാധിക്കുക. വിശ്വാസം ഒരിക്കല്‍ തകര്‍ന്നാല്‍ പിന്നീടത് വീണ്ടെടുക്കുക പ്രയാസം തന്നെ.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടേക്ക്-ഓഫിന് തയ്യാറെടുക്കുന്നതിനിടെ ‘വിമാനത്തിൽ പാമ്പ്’; വട്ടം ചുറ്റി യാത്രികർ; വിമാനം രണ്ട് മണിക്കൂർ വൈകി

International
  •  6 hours ago
No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  7 hours ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  7 hours ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  7 hours ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  7 hours ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 hours ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  9 hours ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  9 hours ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  9 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  10 hours ago