HOME
DETAILS

പരിശോധനക്കായി വാഹനങ്ങളുടെ മുന്‍പിലേക്ക് ചാടി തടഞ്ഞുനിര്‍ത്തരുത്, പിന്തുടര്‍ന്നു പിടിക്കരുത്: ഹൈക്കോടതി

  
backup
November 21 2019 | 05:11 AM

high-court-vehicle-inspection-order-21-11-2019

 

കൊച്ചി: ട്രാഫിക് നിയമലംഘനം നടത്തുന്നവരെ പിന്തുടര്‍ന്നു പിടിക്കരുതെന്ന് ഹൈക്കോടതി. നിയമലംഘനം നടത്തുന്നവരെ കണ്ടെത്തുന്നതിന് ആധുനിക സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും കോടതി നിര്‍ദേശിച്ചു.
ഡിജിറ്റല്‍ കാമറകള്‍, ട്രാഫിക് നിയന്ത്രണത്തിനുള്ള കാമറകള്‍, മൊബൈല്‍ ഫോണ്‍ കാമറകള്‍, കൈകളിലൊതുങ്ങുന്ന വിഡിയോ കാമറകള്‍ എന്നിവ പൊലിസ് ഉദ്യോഗസ്ഥരും മോട്ടോര്‍ വാഹനവകുപ്പും ഉപയോഗപ്പെടുത്തി കുറ്റക്കാരെ കണ്ടെത്തുന്നതിനു നടപടികള്‍ സ്വീകരിക്കണം. അപകടകരമായ രീതിയില്‍ വാഹനമോടിച്ചു വരുന്നവരുടെ വാഹനങ്ങളുടെ നമ്പര്‍ വയര്‍ലെസ് സംവിധാനത്തിലൂടെ വിനിമയം നടത്തി പ്രതികളെ കണ്ടെത്താവുന്നതാണ്.

പരിശോധനയുടെ ഭാഗമായി വാഹനങ്ങളുടെ മുന്‍പിലേക്ക് ചാടി തടഞ്ഞുനിര്‍ത്തരുത്. ഇരുചക്ര വാഹനങ്ങള്‍ പിന്തുടര്‍ന്നു പിടിക്കുന്നതിലൂടെയുണ്ടാകുന്ന അപകടങ്ങള്‍ പ്രതികളുടെയും ഓഫിസര്‍മാരുടെയും ജീവിതത്തെ ബാധിക്കുന്നതാണ്. മറ്റു മാര്‍ഗങ്ങളിലൂടെ പരിഹാരം കാണണം. വാഹനങ്ങള്‍ നിര്‍ത്തുന്നതിന് അടയാളങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ. ഭൗതികമായി വാഹനങ്ങള്‍ തടയരുതെന്നു പറഞ്ഞിട്ടുള്ളതാണെന്നും കോടതി വ്യക്തമാക്കി.
കഴിഞ്ഞ ഒക്ടോബര്‍ 10ന് കാടാമ്പുഴ പൊലിസ് കൈകാണിച്ചിട്ടും വാഹനം നിര്‍ത്താത്തതിനെ തുടര്‍ന്നു മോട്ടോര്‍ സൈക്കിള്‍ പിടിച്ചു നിര്‍ത്താന്‍ ശ്രമിച്ച ഉദ്യോഗസ്ഥനും മോട്ടോര്‍ സൈക്കിള്‍ ഓടിച്ചയാള്‍ക്കും സഹയാത്രികനും പരുക്കേറ്റിരുന്നു. ഇതേതുടര്‍ന്ന് ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നും മറ്റും ചൂണ്ടിക്കാട്ടി കാടാമ്പുഴ പൊലിസ് രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ മുഫ്‌ലിബ് സമര്‍പ്പിച്ച ജാമ്യാപേക്ഷയിലാണ് കോടതി നിരീക്ഷണമുണ്ടായത്. മുഫ്‌ലിബിന് കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നവീന്‍ ബാബു കെെക്കൂലി വാങ്ങിയതിന് തെളിവില്ല; ക്ലീന്‍ചിറ്റ് നല്‍കി റവന്യൂ ജോയിന്റ് കമ്മീഷണറുടെ അന്വേഷണ റിപ്പോര്‍ട്ട്

Kerala
  •  2 months ago
No Image

കുവൈത്തില്‍ പുതിയ ട്രാഫിക് നിയമം ഉടന്‍ പ്രാബല്യത്തില്‍; അശ്രദ്ധമായ ഡ്രൈവിങ്ങ്, ഡ്രൈവിംഗിനിടെയുള്ള മൊബൈല്‍ ഉപയോഗം എന്നിവക്കെല്ലാം കടുത്ത പിഴ

Kuwait
  •  2 months ago
No Image

ഇറാഖ്, ഇറാന്‍, ലബനാന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലേക്കുള്ള സര്‍വീസ് താല്‍ക്കാലികമായി നിര്‍ത്തി ഖത്തര്‍ എയര്‍വേയ്‌സ്  

qatar
  •  2 months ago
No Image

സര്‍ക്കാര്‍ ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; ഡി.വൈ.എഫ്.ഐ മുന്‍ ജില്ല നേതാവിനെ അറസ്റ്റ് ചെയ്തു

Kerala
  •  2 months ago
No Image

തോട്ടില്‍ അലക്കുന്നതിനിടെ മലവെള്ളപ്പാച്ചില്‍; കോഴിക്കോട് യുവതി മരിച്ചു

Kerala
  •  2 months ago
No Image

എഡിഎമ്മിന്റെ മരണം; ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹരജിയില്‍ വിധി 29ലേക്ക് മാറ്റി

Kerala
  •  2 months ago
No Image

ബി.ജെ.പി വനിതാ നേതാവ് മയക്കു മരുന്ന് വില്‍പനക്കിടെ പിടിയില്‍ 

National
  •  2 months ago
No Image

മഴ: സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

Weather
  •  2 months ago
No Image

'എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങില്‍ പങ്കെടുത്തത് കലക്ടര്‍ ക്ഷണിച്ചിട്ട്, പ്രസംഗം അഴിമതിക്കെതിരെ' വാദം കോടതിയിലും ആവര്‍ത്തിച്ച് പി.പി ദിവ്യ

Kerala
  •  2 months ago
No Image

യു.പി ഉപതെരഞ്ഞെടുപ്പില്‍ ഇന്‍ഡ്യ സഖ്യം സൈക്കിള്‍ ചിഹ്നത്തില്‍ മത്സരിക്കും- അഖിലേഷ് യാദവ് 

National
  •  2 months ago