ബത്തേരിയിലെ സ്‌കൂളില്‍ പരിശോധനക്കെത്തുമ്പോള്‍ പ്രധാന അധ്യാപകനില്ല: ശാസിച്ച് ജില്ലാ ജഡ്ജി, ഉത്തരവാദികള്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് തെരുവിലറങ്ങിവിദ്യാര്‍ഥികള്‍
സുല്‍ത്താന്‍ ബത്തേരി: സുല്‍ത്താന്‍ ബത്തേരിയിലെ ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ പാമ്പ് കടിയേറ്റ് വിദ്യാര്‍ഥിനി മരിച്ച സംഭവത്തില്‍ സ്‌കൂളില്‍ പരിശോധനക്ക് ജില്ലാ ജഡ്ജിയെത്തുമ്പോള്‍ യു.പി. സ്‌കൂള്‍ പ്രധാന അധ്യാപകനില്ല. ജില്ലാ ജഡ്ജ് വി. ഹാരിസ്, സബ് ജഡ്ജ് ബൈജുനാഥ്, ലീഗല്‍ അതോറിറ്റി ചെയര്‍പേഴ്‌സണും സബ് ജഡ്ജുമായ കെ.പി.സുനിത എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമായിരുന്നു പരിശോധന. ഷഹ്‌ലക്ക് പാമ്പു കടിയേറ്റ ക്ലാസ് മുറി, സ്‌കൂള്‍ പരിസരം, മറ്റു ക്ലാസുകള്‍ എന്നിവയെല്ലാം ഇവര്‍ പരിശോധിച്ചു.
എന്നാല്‍ പരിശോധന കഴിഞ്ഞ് ജഡ്ജിമാരും മറ്റും പുറത്തിറങ്ങുമ്പോഴാണ് പ്രധാനാധ്യാപകനെത്തുന്നത്. ഇതോടെ ജില്ലാ ജഡ്ജി അധ്യാപകനെ ശാസിച്ചു. ഉച്ചക്കുശേഷം ജില്ലാ കോടതിയില്‍ നടക്കുന്ന വിശകലന യോഗത്തില്‍ വിശദീകരണം നല്‍കുവാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ യോഗത്തില്‍ വെച്ച് സംഭവത്തെക്കുറിച്ച് കൂടുതല്‍ തീരുമാനങ്ങള്‍ കൈകൊള്ളുമെന്ന് ജില്ലാ ജഡ്ജ് വി ഹാരിസ് അറിയിച്ചു.
വിഷയത്തില്‍ സ്‌കൂളിലെ അധ്യാപകര്‍ക്കിതിരേ പ്രതിഷേധം കനക്കുകയാണ്. വിദ്യാര്‍ഥികള്‍ സംഭവത്തില്‍ തെരുവിലിറങ്ങി പ്രതിഷേധ പ്രകടനം നടത്തി. വിദ്യാര്‍ഥികല്‍ രൂക്ഷമായ രീതിയിലാണ് മുദ്രാവാക്യങ്ങള്‍ വിളിച്ചത്. സ്‌കൂളിലെ അസൗകര്യങ്ങളെക്കുറിച്ചും അധ്യാപകരുടെ അനാസ്ഥക്കുമെതിരേ അവര്‍ വീണ്ടും ശബ്ദമുയര്‍ത്തി.ബത്തേരി ഗവ.സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അഞ്ചാംക്ലാസ് വിദ്യാര്‍ഥിനി ഷെഹ്ല ഷെറിന്‍ ബുധനാഴ്ച ക്ലാസ് മുറിയില്‍ നിന്ന് പാമ്പുകടിയേറ്റ് മരിച്ച സംഭവത്തില്‍ ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടാണ് വിദ്യാര്‍ഥികള്‍ തെരുവിലിറങ്ങിയത്.
വിഷയത്തില്‍ നേരത്തെ മനുഷ്യാവകാശ കമ്മിഷനും ബാലക്ഷേമസമിതിയും കേസെടുത്തിരുന്നു. സ്‌കൂള്‍ അധികൃതര്‍ക്കും ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍ക്കും ഗുരുതര വീഴ്ച പറ്റിയെന്ന് ബോധ്യപെട്ടതായി ബാലക്ഷേമ സമിതി ചെയര്‍മാന്‍ അരവിന്ദാക്ഷന്‍ പറഞ്ഞു. ഡി.എം.ഒയോടും ഡെപ്യൂട്ടി ഡയറക്ടറോടും ഇന്നുതന്നെ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് ലഭിച്ചാല്‍ സ്‌കൂള്‍ അധ്യാപകര്‍ക്കും ഡോക്ടര്‍ക്കുമെതിരെ കടുത്ത നടപടികള്‍ക്ക് ശുപാര്‍ശ ചെയ്യുമെന്നും അരവിന്ദാക്ഷന്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."