HOME
DETAILS
MAL
അമിത വേഗതയില്‍ വന്ന കാര്‍ ഫ്‌ളൈഓവറില്‍ നിന്ന് താഴേക്ക് വീണു; ഒരാള്‍ മരിച്ചു, ആറുപേര്‍ക്ക് പരിക്ക് video
backup
November 24 2019 | 03:11 AM
ഹൈദരാബാദ് : അമിത വേഗതയില്‍ വന്ന കാര്‍ മേല്‍പാലത്തില്‍ നിന്ന് കുത്തനെ താഴേക്ക് വീണ് ഒരാള്‍ മരിച്ചു. ഹൈദരാബാദിലെ ഗച്ചിബൗളിയില്‍ ശനിയാഴ്ചയാണ് സംഭവം. കാല്‍നടയാത്രക്കാരും മറ്റുമായി റോഡില്‍ തിരക്കുള്ള സമയത്താണ് അപകടം നടന്നത്. എയര്‍ബാഗ് പ്രവര്‍ത്തിച്ചതിനാല്‍ കാര്‍ ഡ്രൈവര്‍ രക്ഷപ്പെട്ടു.
അമിത വേഗതയില്‍ എത്തിയ കാര്‍ മേല്‍പ്പാലത്തിന്റെ കൈവരിയും തകര്‍ത്ത് താഴേക്ക് പതിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്.വേഗതയില്‍ വന്ന കാറിന്റെ നിയന്ത്രണം വളവില്‍ വെച്ച് നഷ്ടപ്പെട്ട് റോഡിലേക്ക് പതിക്കുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.
Horrifying. CCTV captures speeding car crashing down from Hyderabad’s new biodiversity flyover today, killing one pedestrian, injuring 6. pic.twitter.com/ANSYXcvbdC
— Shiv Aroor (@ShivAroor) November 23, 2019
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."