HOME
DETAILS

പ്രളയം കുതിര്‍ത്ത വരികള്‍ ഉമ്മ ഹൃദയത്തില്‍ നിന്ന് പകര്‍ത്തി നല്‍കി; സിനാന്‍ പാടി നേടി

  
backup
December 01 2019 | 04:12 AM

%e0%b4%aa%e0%b5%8d%e0%b4%b0%e0%b4%b3%e0%b4%af%e0%b4%82-%e0%b4%95%e0%b5%81%e0%b4%a4%e0%b4%bf%e0%b4%b0%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4-%e0%b4%b5%e0%b4%b0%e0%b4%bf%e0%b4%95%e0%b4%b3%e0%b5%8d


കാഞ്ഞങ്ങാട്: പ്രളയം കുതിര്‍ത്ത വരികള്‍ ഹൃദയത്തില്‍ നിന്ന് പെറുക്കിയെടുത്താണ് ഉമ്മ ജുമൈലത്ത് നോട്ടു പുസ്തകത്തില്‍ കുറിച്ചത്. വാടകവീട്ടിലെ മുറിയിലിരുന്ന് സിനാന്‍ അത് വീണ്ടും പാടി. വരികള്‍ മുറിഞ്ഞിടത്തു നിന്ന് ഓര്‍ത്തെടുത്ത് സിനാന്‍ പാടി മുഴുമിപ്പിച്ചു...
'വീരിതതീരമാതാം മലബാറില്‍ ലുദിത്തമീറാം തരുളേ...' വാരിയംകുന്നത്ത് കുഞ്ഞമ്മദ് ഹാജിയുടെ വീരകഥ വീര്യംചോരാതെയാണ് നിറകണ്ണുകളോടെ പാടി തീര്‍ത്തത്. ഹൈസ്‌കൂള്‍ വിഭാഗം മാപ്പിളപ്പാട്ടിന്റെ വേദിയില്‍ തന്റെ പാട്ടു കഴിഞ്ഞ് തിരശീല താഴുമ്പോള്‍ സദസില്‍ നിറഞ്ഞ കൈയടി ഉയരുന്നുണ്ടായിരുന്നു. പക്ഷെ ആ കൈയടി കേള്‍ക്കാന്‍ നില്‍ക്കാതെ അവന്‍ നേരെ ചെന്നത് വേദിക്കു പിറകില്‍ നില്‍ക്കുന്ന ഉമ്മ ജുമൈലത്തിന്റെ അരികിലേക്കായിരുന്നു.
എടക്കര ഗവ.ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ 10ാം ക്ലാസ് വിദ്യാര്‍ഥിയായ മുഹമ്മദ് സിനാന്‍ ദുരിതത്തിന്റെ പ്രളയവഴി താണ്ടിയാണ് കലോത്സവ നഗരിയിലെത്തിയത്. എടക്കര മുസ്‌ലിയാരങ്ങാടിയില്‍ വാടക വീട്ടിലാണ് സിനാനും ഉപ്പയും ഉമ്മയുമടങ്ങുന്ന മൂന്നംഗ കുടുംബം താമസിക്കുന്നത്. ഇക്കഴിഞ്ഞ പ്രളയത്തില്‍ വീട്ടുപകരണങ്ങള്‍ക്കൊപ്പം സിനാന്‍ ജീവനോളം സ്‌നേഹിച്ച മാപ്പിളപ്പാട്ടുകള്‍ എഴുതിവച്ച ഡയറിയും ന നഞ്ഞു കുതിര്‍ന്നു. നിധി പോലെ സൂക്ഷിച്ചിരുന്ന മാപ്പിളപ്പാട്ടിന്റെ വരികളെല്ലാം മാഞ്ഞുപോയി. മകന്‍ പാടുന്നതും പാടിക്കൊടുത്തതുമായ പാട്ടുകളുടെ വരികളെല്ലാം ഓര്‍ത്തെടുത്തു ജുമൈലത്ത് വീണ്ടും എഴുതി നല്‍കി. പ്രളയത്തെ അതിജീവിച്ച ആ പാട്ട് കാഞ്ഞങ്ങാട്ടെ കലോത്സവ വേദിയില്‍ അവന്‍ പാടി തീര്‍ത്തു. ഉമ്മക്കരികില്‍ ഓടിയെത്തി; ഇരുവരും കെട്ടിപ്പിടിച്ച് വിതുമ്പി...
എടക്കര സിറാജുല്‍ ഹുദാമദ്‌റസയിലെ ഹമീദ് ഉസ്താദാണ് മൂന്നാം ക്ലാസില്‍ വച്ച് സിനാനിലെ ഗായകനെ കണ്ടെത്തിയത്. മദ്‌റസയിലെ സാഹിത്യോത്സവങ്ങളില്‍ മാത്രം ഒതുങ്ങി നിന്ന സിനാനെ സമസ്തയുടെ ഇസ്‌ലാമിക കലാമേളയില്‍ പങ്കെടുപ്പിച്ചു. പിന്നീടങ്ങോട്ട് വിജയഗാഥയായിരുന്നു. മദ്‌റസയില്‍ ഒന്‍പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ 2017ലെ സമസ്ത ഇസ്‌ലാമിക കലാമേളയില്‍ സംസ്ഥാന തലത്തില്‍ ഒന്നാമതെത്തി.
കഴിഞ്ഞ വര്‍ഷം ജില്ലാ സ്‌കൂള്‍ കലോത്സവത്തില്‍ എ ഗ്രേഡോടെ രണ്ടാം സ്ഥാനത്തെത്തി. ദുബൈ, അബുദാബി തുടങ്ങി നിരവധി വിദേശ രാജ്യങ്ങളില്‍ മാപ്പിളപ്പാട്ട് അവതരിപ്പിച്ചു. കൈരളി ടി.വിയുടെ കുട്ടിപ്പട്ടുറുമാലിലും ദര്‍ശന ടി.വിയുടെ കുട്ടിക്കുപ്പായത്തിലും ജേതാവായി. ബദ്‌റുദ്ദീന്‍ പാറന്നൂര്‍ രചിച്ച ഗാനം സിനാനെ പരിശീലിപ്പിച്ചത് സംഗീത സംവിധായകന്‍ അനീസ് കൂരാടാണ്.
സംസ്ഥാനതലത്തില്‍ എ ഗ്രേഡ് നേടിയെങ്കിലും സിനാന്റെ മനസില്‍ കയറിക്കിടക്കാന്‍ ഒരു കൂര എന്ന സ്വപ്നം അവശേഷിക്കുകയാണ്. സ്വന്തമായി ഭൂമിയുണ്ടെങ്കിലും സ്വന്തമായൊരു വീടൊരുക്കി തരാന്‍ കാരുണ്യമുള്ളവരെ തേടുകയാണ് സിനാന്‍. വീടിന്റെ ഏക ആശ്രയമായ പിതാവ് അബൂബക്കര്‍ വാഹനം ഓടിച്ചാണ് കുടുംബം പുലര്‍ത്തുന്നത്. ഓര്‍മവെച്ച കാലം മുതല്‍ സിനാന്‍ വാടകവീട്ടിലാണ് താമസിക്കുന്നത്. സംസ്ഥാനതലത്തില്‍ സിനാന് ലഭിച്ച എ ഗ്രേഡ് ഒരു സഹായാഭ്യര്‍ഥന കൂടിയാണ്. അടച്ചുറപ്പുള്ള ഒരു വീട്. കരുണയുള്ള ഒരാളെങ്കിലും തന്നെ സഹായിക്കാനെത്തുമെന്ന പ്രതീക്ഷയോടെയാണ് സിനാനും ഉമ്മ ജുമൈലത്തും കലോത്സവ നഗരിവിട്ടത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വേണ്ടത് വെറും 12 സിക്‌സറുകൾ; ലോകത്തിൽ ഒന്നാമനാവാൻ രോഹിത്

Cricket
  •  13 days ago
No Image

സമരം കടുപ്പിക്കാനോരുങ്ങി ആശാവർക്കർമാർ; ഈ മാസം 20ന് സെക്രട്ടറിയേറ്റിന് മുന്നില്‍ മഹാസംഗമം

Kerala
  •  13 days ago
No Image

പാലക്കാട് കാട്ടുപന്നി ആക്രമണം; ആറു വയസ്സുകാരിക്ക് കാലിലും തലയിലും പരിക്ക്

Kerala
  •  13 days ago
No Image

കളൻതോട് എംഇഎസ് കോളേജിൽ വിദ്യാർഥികൾ തമ്മിൽ സംഘർഷം; ലാത്തി വീശി പൊലീസ്

Kerala
  •  13 days ago
No Image

ദുബൈ സ്വര്‍ണവിലയില്‍ വര്‍ധനവ്, ആഴ്ചയുടെ തുടക്കത്തില്‍ തന്നെ കുതിച്ച് സ്വര്‍ണവില 

latest
  •  14 days ago
No Image

ഈ കാര്യങ്ങൾ ശ്രദ്ധിക്കണേ! ഉത്സവ ആഘോഷങ്ങളിൽ ജാഗ്രത നിർദേശവുമായി കെഎസ്ഇബി

Kerala
  •  14 days ago
No Image

ദുബൈയില്‍ ഇനിമുതല്‍ പരിപാടികള്‍ നടക്കുന്ന സ്ഥലങ്ങളില്‍ മണിക്കൂറിന് 25 ദിര്‍ഹം പാര്‍ക്കിംഗ് ഫീസ്

uae
  •  14 days ago
No Image

15 വയസുകാരന്റെ കൈയ്യിലിരുന്ന് അബദ്ധത്തില്‍ തോക്ക് പൊട്ടി; നാല് വയസുകാരന് ദാരുണാന്ത്യം, അമ്മയ്ക്ക് ഗുരുതര പരുക്ക്

National
  •  14 days ago
No Image

രാമനാട്ടുകരയിൽ ബൈക്കില്‍ ടൂറിസ്റ്റ് ബസ് ഇടിച്ച് യുവാവിന് ദാരുണാന്ത്യം

Kerala
  •  14 days ago
No Image

ജിദ്ദ ഇന്ത്യൻ കോൺസുലേറ്റ് ഓപ്പൺ ഹൗസ് ഫെബ്രുവരി 19ന്

Saudi-arabia
  •  14 days ago