HOME
DETAILS

കൈ നിറയേ അവസരങ്ങളുമായി ലുലു ​ഗ്രൂപ്പിന്റെ ​ഗൾഫ് റിക്രൂട്ട്മെന്റ്; തൊഴിലന്വേഷകർക്കിത് സുവർണാവസരം

  
Abishek
February 17 2025 | 10:02 AM

LuLu Groups Gulf Recruitment Drive Offers Job Seekers a Golden Opportunity

തൊഴിലന്വേഷകർക്കിതാ ഒരു സുവർണാവസരം, ലുലു ഗ്രൂപ്പിൽ വമ്പന്‍ റിക്രൂട്ട്മെന്റ്. മിഡില്‍ ഈസ്റ്റ് മേഖലയില്‍ പ്രവർത്തിക്കുന്ന ഷോറുമുകളിലെ ഒഴിവുകളിലേക്കാണ് ലുലു ​ഗ്രൂപ്പ് റിക്രൂട്ട്മെന്റ് പ്രഖ്യാപിച്ചിരിക്കുന്നത്. കേരളത്തില്‍ തന്നെയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കാനുള്ള അഭിമുഖം നടത്തുന്നത്. റിക്രൂട്ട്മെന്റ് തികച്ചും സൗജന്യമാണ്.

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, അക്കൗണ്ടന്റ്സ് ,സെയിൽസ്മാൻ, കാഷ്യർ, ഐടി സപ്പോർട്ട് സ്റ്റാഫ്, ഗ്രാഫിക് ഡിസൈനേഴ്സ്, ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, ഹെവി ഡ്രൈവർ, കിച്ചണ്‍ എന്നിങ്ങനെ വിവിധ മേഖലകളിലാണ് ഒഴിവുകളുള്ളത്. 

മാർക്കറ്റിംഗ്/ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് 

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. കൂടാതെ, ഉദ്യോഗാർത്ഥികളുടെ പ്രായം 30 വയസ്സിൽ താഴെയാരിക്കണം. താരതമ്യേന ഉയർന്ന ശമ്പളം കിട്ടുന്ന തസ്തികയാണ് ഇത്. എം‌ബി‌എ-മാർക്കറ്റിംഗ് യോഗ്യതയുള്ള ഉദ്യോ​ഗാർത്ഥികൾക്ക് അപേക്ഷിക്കാം.

അക്കൗണ്ടന്റ് 

തസ്തികയിലേക്ക് അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികള്‍ക്ക് ബന്ധപ്പെട്ട മേഖലയില്‍ ഏറ്റവും കുറഞ്ഞത് 3 വർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം. കൂടാതെ, ഉദ്യോ​ഗാർത്ഥികളുടെ പ്രായം 30 വയസ്സിൽ താഴെയാകണം. യോഗ്യത എംകോം.

സെയിൽസ്മാൻ, കാഷ്യർ 

ഈ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനായി അപേക്ഷകർക്ക് ഗാർമെന്റ്സ്, സാരി ഫുട്‌വെയർ, ഇലക്ട്രോണിക്സ് ഹൗസ്ഹോൾഡ് & സൂപ്പർമാർക്കറ്റ് എന്നിവയിൽ കുറഞ്ഞത് രണ്ട് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. കൂടാതെ ഉദ്യോ​ഗാർത്ഥികളുടെ പ്രായം: 20നും 28നും ഇടയിലായിരിക്കണം. വിദ്യാഭ്യാസ യോഗ്യത: പ്ലസ് ടു.

കിച്ചണ്‍ വിഭാഗം 

ദക്ഷിണേന്ത്യൻ സ്റ്റൈല്‍ ഭക്ഷണം പാചകം ചെയ്യുന്നവർ, ലഘുഭക്ഷണം/സാലഡ് മേക്കർമാർ, സാൻഡ്‌വിച്ച്/ഷവർമ മേക്കർമാർ, ബേക്കർമാർ, ബുച്ചർ, ഫിഷ് മോങ്കർ എന്നി വിഭാഗങ്ങളിലാണ് ഒഴിവുകളുള്ളത്. മുകളിൽ‌ പറഞ്ഞ തസ്തികകളിലേക്ക് അപേക്ഷിക്കുന്ന ഉദ്യോ​ഗാർത്ഥികൾക്ക് അഞ്ച് വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്, കൂടാതെ പ്രായം 35 വയസ്സിൽ താഴെയായിരിക്കുകയും വേണം.

ഐടി സപ്പോർട്ട് സ്റ്റാഫ് & ഗ്രാഫിക് ഡിസൈനേഴ്സ് - ആർട്ടിസ്റ്റസ്

ഐടി സപ്പോർട്ട് സ്റ്റാഫ് വിഭാഗത്തിലേക്കുള്ള ഉദ്യോഗാർത്ഥികള്‍ക്ക് ബിസിഎ അല്ലെങ്കില്‍ ബിഎസ് സി-സിഎസ് യോഗ്യത ആവശ്യമാണ്. കൂടാതെ, മൂന്ന് വർഷ സിഎസ് ഡിപ്ലോമ ഉള്ളവർക്കും അപേക്ഷിക്കാം. 3 വർഷത്തെ പ്രവർത്തി പരിചയവും ആവശ്യമാണ്. പ്രായം: 30 വയസ്സിൽ താഴെ.

ഗ്രാഫിക് ഡിസൈനേഴ്സ് - ആർട്ടിസ്റ്റസ് 3 വർഷത്തെ പരിചയം ആവശ്യമാണ്. പ്രായം: 30 വയസ്സിൽ താഴെ ആയിരിക്കണം

ടെയ്‌ലർ, സെക്യൂരിറ്റീസ്, ഇലക്ട്രീഷ്യൻ, കാർപെന്റർ, (ഫർണിച്ചർ അസംബ്ലിംഗ്) ഹെവി ഡ്രൈവർ, (കെഎസ് എ ലൈസൻസുള്ളവർ) തുടങ്ങിയ തസ്തികകളിലും അവസരമുണ്ട്. അപേക്ഷകർക്ക് 3 വർഷത്തെ പ്രവർത്തി പരിചയം ആവശ്യമാണ്. പ്രായം: 35 വയസ്സിൽ താഴെ

അഭിമുഖം

ഫെബ്രുവരി 24ന് (തിങ്കളാഴ്ച) തൃശൂർ പുഴക്കലില്‍ സ്ഥിതി ചെയ്യുന്ന ലുലു കൺവെൻഷൻ സെൻ്ററില്‍ (ഹയാത്ത്) വെച്ച്  അഭിമുഖം നടക്കും. രാവിലെ 9 മണിമുതല്‍ 3 മണിവരെയാണ് അഭിമുഖത്തിനുള്ള സമയം. അഭിമുഖത്തിനെത്തുന്നവർ വിശദമായ ബയോഡാറ്റ, ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഒറിജിനൽ പാസ്‌പോർട്ട്, വിദ്യാഭ്യാസ സർട്ടിഫിക്കറ്റുകളുടെ ഒറിജിനൽ പകർപ്പുകൾ എന്നിവ കൊണ്ടുവരേണ്ടതുണ്ട്. പുരുഷന്മാർക്ക് മാത്രമായി നടത്തുന്ന റിക്രൂട്ട്മെന്റാണ് ഇത്. വിശദ വിവരങ്ങള്‍ക്കായി 7593812223-7593812226 തുടങ്ങിയ നമ്പറുകളില്‍ ബന്ധപ്പെടുക.

LuLu Group's recruitment drive in the Gulf region presents a plethora of job opportunities for aspiring candidates, offering a chance to kickstart their careers with one of the leading business conglomerates.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സർക്കാരിന് തിരിച്ചടി; കീം ഫലത്തിൽ സർക്കാരിന്റെ അപ്പീൽ തള്ളി ഹൈക്കോടതി

Kerala
  •  16 hours ago
No Image

തിരുവനന്തപുരത്തെ ഐബി ഉദ്യോ​ഗസ്ഥയുടെ മരണം; പ്രതി സുകാന്ത് സുരേഷിന് ജാമ്യം അനുവദിച്ച് ഹൈക്കോടതി

Kerala
  •  16 hours ago
No Image

ബീഹാർ വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആധാർ കാർഡും ഉപയോഗിക്കാം; തെരഞ്ഞെടുപ്പ് കമ്മീഷൻ സുപ്രീംകോടതിയിൽ

National
  •  16 hours ago
No Image

കോഴിക്കോട് ഓമശ്ശേരി-തിരുവമ്പാടി പാതയിൽ ബസും ട്രൈലർ ലോറിയും കൂട്ടിയിടിച്ച് അപകടം; 14 പേർക്ക് പരുക്ക്

Kerala
  •  16 hours ago
No Image

സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം; ഇന്നും നാളെയും മഴയില്ല, ശക്തമായ മഴ ശനിയാഴ്ച മുതൽ

Kerala
  •  17 hours ago
No Image

തോൽവിയോടെ ഇതിഹാസം റയലിൽ നിന്നും പടിയിറങ്ങി; ഇനി കളികൾ പുതിയ ക്ലബ്ബിനൊപ്പം

Football
  •  17 hours ago
No Image

സന്ദർശകർക്കായി ആറ് സ്ഥിരം ഗാലറികളും ഒരു താൽക്കാലിക ഗാലറിയും; സായിദ് നാഷണൽ മ്യൂസിയം 2025 ഡിസംബറിൽ തുറക്കും

uae
  •  17 hours ago
No Image

ലോകക്രിക്കറ്റിലേക്ക് പുതിയൊരു ടീം; ഫുട്ബോളിന്റെ നാട്ടുകാർ ക്രിക്കറ്റ് ലോകകപ്പ് കളിക്കാനൊരുങ്ങുന്നു

Cricket
  •  17 hours ago
No Image

മധ്യപ്രദേശില്‍ 27 കോടി രൂപയുടെ അരി നശിപ്പിച്ചു;  റേഷന്‍ കട വഴി വിതരണം ചെയ്യാനെത്തിയ അരിയിലാണ് ദുര്‍ഗന്ധം

Kerala
  •  18 hours ago
No Image

ജൂലൈയിലെ ആദ്യ പൗർണമി; യുഎഇയിൽ ഇന്ന് ബക്ക് മൂൺ ദൃശ്യമാകും

uae
  •  18 hours ago