HOME
DETAILS
MAL
വിലക്കയറ്റം: ഹോട്ടലുകള്‍ അടച്ചിടുമെന്ന് ഉടമകള്‍
backup
December 07 2019 | 17:12 PM
കൊച്ചി: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം ഹോട്ടലുകള്‍ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ പറ്റാത്ത സാഹചര്യം സൃഷ്ടിച്ചിരിക്കുകയാണെന്ന് കേരള ഹോട്ടല്‍ ആന്‍ഡ് റസ്റ്റോറന്റ് അസോസിയേഷന് സെക്രട്ടേറിയറ്റ് യോഗം.
വിലക്കയറ്റം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് എല്ലാ ജില്ലാ ആസ്ഥാനങ്ങളിലും പ്രതിഷേധ പരിപാടി സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു. പ്രകൃതിദുരന്തം മൂലം സവാളപോലുള്ള ഉല്പന്നങ്ങള്ക്ക് ക്ഷാമമുണ്ടാകുമെന്ന് മനസിലായിട്ടും പ്രതിവിധി കണ്ടെത്താനോ പൂഴ്ത്തിവയ്പ് തടയാനോ കേന്ദ്രം ശ്രമിച്ചില്ലെന്ന് യോഗം കുറ്റപ്പെടുത്തി. 17ന് എറണാകുളത്ത് ചേരുന്ന സംസ്ഥാന പ്രതിനിധി സമ്മേളനം വിഷയം ചര്‍ച്ചചെയ്യുമെന്ന് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് മൊയ്തീന്‍കുട്ടി ഹാജിയും ജനറല്‍ സെക്രട്ടറി ജി.ജയപാലും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."