HOME
DETAILS

ക്രിക്കറ്റ് മാമാങ്കം ഗ്രീന്‍ഫീല്‍ഡിലേക്ക്; രാജ്യാന്തര പോരാട്ടമെത്തുന്നത് 29 വര്‍ഷത്തിന് ശേഷം

  
backup
August 02 2017 | 01:08 AM

%e0%b4%95%e0%b5%8d%e0%b4%b0%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b1%e0%b5%8d%e0%b4%b1%e0%b5%8d-%e0%b4%ae%e0%b4%be%e0%b4%ae%e0%b4%be%e0%b4%99%e0%b5%8d%e0%b4%95%e0%b4%82-%e0%b4%97%e0%b5%8d%e0%b4%b0

തിരുവനന്തപുരം: കാര്യവട്ടത്തെ പുല്‍ത്തകിടിയിലേക്ക് അതിവേഗ ക്രിക്കറ്റ് മാമാങ്കം വിരുന്നെത്തുമ്പോള്‍ തലസ്ഥാനത്തിന്റെ രാജ്യാന്തര പോരാട്ട ചരിത്രത്തിന്റെ 29 വര്‍ഷത്തെ ഇടവേളയ്ക്ക് വിരാമമാവുകയാണ്. ഇന്ത്യ - ശ്രീലങ്ക ടി 20 മത്സരത്തിനാവും ഗ്രീന്‍ഫീല്‍ഡ് വേദിയാവുക. കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം ക്രിക്കറ്റിനെ വരവേല്‍ക്കാന്‍ മാസങ്ങള്‍ക്ക് മുന്‍പേ ഒരുങ്ങിയതാണ്. 1988 ഡിസംബര്‍ 25ലെ ഇന്ത്യ-വെസ്റ്റിന്‍ഡീസ് ഏകദിന പരമ്പരയിലെ അവസാന മത്സരത്തോടെയായിരുന്നു തലസ്ഥാനത്തിന്റെ രാജ്യാന്തര ക്രിക്കറ്റ് പെരുമ പടിയിറങ്ങിയത്. തിരുവനന്തപുരം യൂനിവേഴ്‌സിറ്റി സ്റ്റേഡിയമായിരുന്നു അന്ന് വേദി. ഇന്ത്യന്‍ നായകന്‍ രവിശാസ്ത്രിയും വെസ്റ്റിന്‍ഡീസിനെ നയിച്ചത് റിച്ചാര്‍ഡ്‌സണും. ഒന്‍പത് വിക്കറ്റിനായിരുന്നു ഇന്ത്യയുടെ തോല്‍വി. 

ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 45 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 239 റണ്‍സ് എടുത്തു. ഓപ്പണര്‍ കെ ശ്രീകാന്ത് 106 പന്തില്‍ 101 റണ്‍സ് നേടി. മൊഹീന്ദര്‍ അമര്‍നാഥ് 56 റണ്‍സും നേടി. മറുപടി ബാറ്റിങിനിറങ്ങിയ വെസ്റ്റിന്‍ഡീസിനു വേണ്ടി പി.വി സിമ്മണ്‍സ് 129 പന്തില്‍ പുറത്താവാതെ 104 റണ്‍സ് നേടി. സി.ജി ഗ്രീനിഡ്ജ് 74 ബോളില്‍ 84 റണ്‍സ് എടുത്തു. ഗ്രീനിഡ്ജിന്റെ വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി 42.5 ഓവറിലാണ് 29 വര്‍ഷം മുന്‍പ് വെസ്റ്റിന്‍ഡീസ് ഇന്ത്യയെ പരാജയപ്പെടുത്തിയത്. 1984 ല്‍ ഇതേ വേദിയില്‍ ഇന്ത്യയും ആസ്‌ത്രേലിയയും ഏറ്റുമുട്ടിയിരുന്നു.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 32 ഓവറില്‍ 175 റണ്‍സ് നേടി. മറുപടി ബാറ്റിങിനിറങ്ങിയ ഓസീസ് 7.4 ഓവറില്‍ രണ്ടിന് 91 നിലയില്‍ കളി അവസാനിപ്പിച്ചു. മഴയെ തുടര്‍ന്ന് മത്സരം ഉപേക്ഷിക്കുകയായിരുന്നു. കാലം മാറിയതോടെ കളിയും കളിനിയമങ്ങളും മാറി. വേദികള്‍ ആധുനികതയുടെ പച്ചപ്പട്ടണിഞ്ഞു. കാലത്തിനൊപ്പം കുതിക്കാനാവാതെ പോയ തലസ്ഥാനം രാജ്യാന്തര ക്രിക്കറ്റ് മത്സരവേദിയില്‍ നിന്നും പുറത്തായി. 1988 ല്‍ ഇന്ത്യയെ നയിച്ച രവിശാസ്ത്രി മുഖ്യപരിശീലകനായ ടീം ഇന്ത്യ വീണ്ടും തിരുവനന്തപുരത്തേക്ക് വരുന്നു. ശ്രീലങ്കയാണ് എതിരാളികള്‍. ഗാലറികളില്ലാത്ത യൂനിവേഴ്‌സിറ്റി സ്റ്റേഡിയത്തില്‍ നിന്നും പോരാട്ടം കാര്യവട്ടത്തെ അത്യാധുനിക സൗകര്യങ്ങളിലേക്ക് മാറുകയാണ്. 55000 കാണികള്‍ക്ക് മത്സരം കാണാനുള്ള സൗകര്യം ഗ്രീന്‍ഫീല്‍ഡിലുണ്ട്. 35 ാമത് ദേശീയ ഗെയിംസിന്റെ ഭാഗമായി 240 കോടി മുടക്കിയാണ് കാര്യവട്ടത്ത് ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയം നിര്‍മിച്ചത്. സാഫ് കപ്പ് ഫുട്‌ബോളിന് വേദി ആയെങ്കിലും കാണികള്‍ ഒഴിഞ്ഞു നിന്നു.
ആദ്യ രാജ്യാന്തര ക്രിക്കറ്റ് മത്സരം കേരള ക്രിക്കറ്റ് അസോസിയേഷന് വെല്ലുവിളിയാകും. 1998 മുതല്‍ കൊച്ചി കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയമായിരുന്നു രാജ്യാന്തര ക്രിക്കറ്റില്‍ കേരളത്തെ അടയാളപ്പെടുത്തിയത്. സൗജന്യ പാസ് വിതരണം കുറച്ച് സാധാരണക്കാരയ ക്രിക്കറ്റ് ആരാധകര്‍ക്ക് മത്സരം കാണാന്‍ അവസരം നല്‍കണമെന്ന ലോധ സമിതി റിപ്പോര്‍ട്ട് നടപ്പാക്കി തുടങ്ങിയ ശേഷം കേരളത്തില്‍ നടക്കുന്ന ആദ്യ മത്സരമാണ് ഇത്. നീലപ്പടയുടെ ആദ്യ പോരിന് മുന്‍പ് രഞ്ജി ട്രോഫി മത്സരങ്ങള്‍ക്കുള്ള തയ്യാറെടുപ്പിലാണ് കെ.സി.എ.

 

 

 

ആസ്‌ത്രേലിയ, ശ്രീലങ്ക ടീമുകള്‍ക്കെതിരായ പരമ്പര: വേദികള്‍ പ്രഖ്യാപിച്ചു


കൊല്‍ക്കത്ത: ശ്രീലങ്ക, ആസ്‌ത്രേലിയ ടീമുകള്‍ക്കെതിരായ പരമ്പരക്കുള്ള വേദികള്‍ പ്രഖ്യാപിച്ചു. നവംബര്‍-ഡിസംബര്‍ മാസങ്ങളിലാണ് ലങ്കന്‍ ടീമിന്റെ ഇന്ത്യാ പര്യടനം. മൂന്നു ടെസ്റ്റ് മത്സരങ്ങളാണ് പരമ്പരയിലുള്ളത്. കൊല്‍ക്കത്ത, നാഗ്പൂര്‍, ഗുവാഹത്തി എന്നിവയാണ് വേദികള്‍. അതേസമയം ആസ്‌ത്രേലിയക്കെതിരായ ടി20 മത്സരത്തിന് ബരസ്പര സ്റ്റേഡിയം വേദിയാകും. ഇത് പുതുക്കി പണിത സ്റ്റേഡിയമാണ്. അതേസമയം കൃത്യ തിയതികള്‍ പ്രഖ്യാപിച്ചിട്ടില്ല.
ആസ്‌ത്രേലിയക്കെതിരേ അഞ്ചു ഏകദിന മത്സരങ്ങള്‍ കളിക്കുന്നുണ്ട് ഇന്ത്യ. ചെന്നൈ, ബംഗളൂരു, നാഗ്പൂര്‍, ഇന്‍ഡോര്‍, കൊല്‍ക്കത്ത എന്നിവയാണ് വേദികള്‍. മൂന്നു ടി20കളില്‍ ശേഷിക്കുന്ന രണ്ടെണ്ണം ഹൈദരാബാദിലും റാഞ്ചിയിലുമായി നടക്കും. ഇതിനു ശേഷം ന്യൂസിലന്‍ഡിനെതിരായ പരമ്പര ആരംഭിക്കും. ഇത് ഒക്ടോബര്‍ മധ്യത്തിലായിരിക്കും.
മൂന്നു ഏകദിനങ്ങള്‍ പൂനെ, മുംബൈ, കാണ്‍പൂര്‍ എന്നിവിടങ്ങളിലും ടി20 മത്സരങ്ങള്‍ ഡല്‍ഹി, കട്ടക്, രാജ്‌കോട്ട് എന്നീ വേദികളിലും നടക്കും. ലങ്കയ്‌ക്കെതിരേയുള്ള മൂന്നു ഏകദിന മത്സരങ്ങളാണുള്ളത്. ധര്‍മശാല, മൊഹാലി, വിശാഖപട്ടണം എന്നിവയാണ് വേദികള്‍. ടി20 പരമ്പരയിലെ ശേഷിക്കുന്ന ഇന്‍ഡോറിലും മുംബൈയിലും നടക്കും. ഒരു മത്സരം തിരുവന്തപുരം കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡയത്തിലാണ് നടക്കുന്നത്.

 

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago