സവാള വില കുറയ്ക്കാന്‍ നടപടി: 300 ടണ്‍ അടുത്തയാഴ്ചയെത്തും
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: സംസ്ഥാനത്ത് ഉള്ളിവില കുറയ്ക്കുന്നതിനുള്ള നടപടികളുമായി സിവില്‍ സപ്ലൈസ് വകുപ്പ്.
രാജ്യത്തുടനീളം പ്രതിസന്ധി രൂക്ഷമായ സാഹചര്യത്തില്‍ ഈജിപ്ത്, അഫ്ഗാനിസ്ഥാന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കുമതി ചെയ്യുന്ന സവാളയില്‍ നിന്ന് 300 ടണ്‍ സംസ്ഥാനത്ത് എത്തിക്കാന്‍ നടപടികള്‍ തുടങ്ങി. ഒരുമാസത്തേക്കുള്ള ആവശ്യം മുന്നില്‍ക്കണ്ടാണ് 300 ടണ്‍ എത്തിക്കുന്നതെന്ന് സപ്ലൈകോ അധികൃതര്‍ പറഞ്ഞു. ഈ മാസം പതിനഞ്ചോടെ ലോഡ് മുംബൈയിലെത്തും.
അവിടെ നിന്ന് 21ാം തിയതിയോടെ കേരളത്തില്‍ എത്തിക്കാനാകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. എത്തിക്കുന്ന സവാള സപ്ലൈകോ ഔട്ട്‌ലെറ്റുകളിലൂടെ എഴുപതിനും എണ്‍പതിനും ഇടയിലുള്ള നിരക്കില്‍ വില്‍ക്കാനാകുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടല്‍. നടപടികള്‍ വേഗത്തിലാക്കുന്നതിന് സപ്ലൈകോ ഉദ്യോഗസ്ഥര്‍ മുംബൈയിലേക്ക് തിരിച്ചിട്ടുണ്ട്.
നേരത്തേ ഉള്ളിവില വര്‍ധിച്ചപ്പോള്‍ നാസിക്കില്‍ നിന്നായിരുന്നു ലോഡ് എത്തിച്ചത്. 40 ടണ്‍ സവാളയായിരുന്നു എത്തിച്ചത്. അത് കിലോയ്ക്ക് 38 രൂപ നിരക്കില്‍ വില്‍ക്കുകയും ചെയ്തു. എന്നാല്‍, ഇപ്പോള്‍ നാസിക്കിലും ഉള്ളിക്ഷാമം നേരിട്ടതോടെ കേന്ദ്രം പുറത്തുനിന്ന് ഇറക്കുമതി ചെയ്യുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."