വര്‍ഗീയത പ്രചരിപ്പിച്ച് ഭിന്നിപ്പിക്കാനുള്ള ശ്രമത്തിനെതിരേ ഒന്നിക്കണം: മജീദ്
കോഴിക്കോട്: പ്രവാസികളുടെ സമ്പത്താണ് നമ്മുടെ സാമൂഹിക മാറ്റത്തിന്റെ അടിസ്ഥാനമായതെന്നും അവര്‍ അവഗണിക്കപ്പെടുകയും ഭരണകൂടം അവരെ കാണാതെ പോകുകയും ചെയ്യുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് പ്രസ്താവിച്ചു.
കേരള പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി കോഴിക്കോട് സി.എച്ച് ഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച അവകാശ പ്രഖ്യാപന സമ്മേളനവും മുഹമ്മദലി ശിഹാബ് തങ്ങള്‍, കെ.മമ്മദ് ഫൈസി അനുസ്മരണ സദസും ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രവാസ ലോകം പുതിയ മാറ്റത്തിന്റെ വക്കിലാണെന്നും ആഭ്യന്തര പ്രശ്‌നങ്ങളും സ്വദേശി വല്‍കരണവും പ്രവാസികളുടെ തിരിച്ചുവരവിന് ആക്കംകൂട്ടുകയാണെന്നും മജീദ് ഓര്‍മപ്പെടുത്തി. വര്‍ഗീയത പ്രചരിപ്പിച്ച് നാടിനെ ഭിന്നിപ്പിക്കാനുള്ള ശ്രമം വിഫലമാക്കാന്‍ ജനാധിപത്യ ശക്തികള്‍ ഒന്നിക്കണമെന്നു അദ്ദേഹം ആവശ്യപ്പെട്ടു.
പ്രസിഡന്റ് എസ്.വി അബ്ദുല്ല അധ്യക്ഷനായി. പ്രവാസി ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഹനീഫ മൂന്നിയൂര്‍ സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് സംസ്ഥാന ട്രഷറര്‍ പി.കെ.കെ ബാവ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന സെക്രട്ടറി പി.എം.എ സലാം സമര രേഖ അവതരിച്ചു. ചന്ദ്രിക പത്രാധിപര്‍ സി.പി സൈതലവി അനുസ്മരണ പ്രഭാഷണം നടത്തി. ഉമര്‍ പാണ്ടികശാല, കെ.പി മുഹമ്മദ്കുട്ടി, അഷ്‌റഫ് വേങ്ങാട്ട്, സി.കെ.വി യൂസുഫ്, കാപ്പില്‍ മുഹമ്മദ് പാഷ, കെ.സി അഹമ്മദ്, ജലീല്‍ വലിയകത്ത്, എന്‍.എം ഷരീഫ് പ്രസംഗിച്ചു. കെ.പി ഇമ്പിച്ചുമമ്മുഹാജി, സി.പി.പി അബ്ദുല്ല, ടി.എച്ച് കുഞ്ഞാലി ഹാജി, കെ.നൂറുദ്ദീന്‍, ഖാദര്‍ ഹാജി ചെങ്കള, സി.കെ.പി മമ്മു, അബ്ദുല്‍ ഖാദര്‍ മടക്കിമല, കെ. ബീരാന്‍ ഹാജി, കെ.വി മുസ്തഫ, കെ.കെ അലി, ഒ.കെ അലിയാര്‍, മുഹ്‌സിന്‍ ബ്രൈറ്റ്, ഇല്ലിക്കല്‍ ആലിക്കോയ, എ.എം സമദ്, ശിയാദ് ഷാനൂര്‍ നേതൃത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."