എറണാകുളം സെക്ഷനില്‍ അറ്റകുറ്റപ്പണി; ട്രെയിന്‍ ഗതാഗതത്തിന് നിയന്ത്രണം
തിരുവനന്തപുരം: എറണാകുളം വള്ളത്തോള്‍ നഗര്‍ സെക്ഷനില്‍ നാളെ മുതല്‍ ട്രാക്ക് അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ ഇതുവഴിയുള്ള ട്രെയിന്‍ ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി.
ഇന്നും നാളെയും 13നും 14നുമുള്ള കോയമ്പത്തൂര്‍ തൃശൂര്‍ പാസഞ്ചര്‍ (56605) ഷൊര്‍ണൂരില്‍ യാത്ര അവസാനിപ്പിക്കും. നാളെയും 11, 14, 15 തിയതികളിലുമുള്ള തൃശൂര്‍ കണ്ണൂര്‍ പാസഞ്ചര്‍ (56603) ഷൊര്‍ണൂരില്‍ നിന്നാകും യാത്ര പുറപ്പെടുന്നത്. ഇന്നും നാളെയും 13നുമുള്ള എറണാകുളം ഗുരുവായൂര്‍ പാസഞ്ചര്‍ (56376) തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. നാളെയും 11നും 14നുമുള്ള ഗുരുവായൂര്‍ പുനലൂര്‍ പാസഞ്ചര്‍ (56365) തൃശൂരില്‍ നിന്നായിരിക്കും യാത്രപുറപ്പെടുന്നത്. ഇന്നും നാളെയും 13നുമുള്ള പുനലൂര്‍ ഗുരുവായൂര്‍ പാസഞ്ചര്‍ (56366)തൃശൂരില്‍ യാത്ര അവസാനിപ്പിക്കും. നാളെയും 11നും 14നുമുള്ള ഗുരുവായൂര്‍ എറണാകുളം പാസഞ്ചര്‍ (56371) തൃശൂരില്‍ നിന്നാകും പുറപ്പെടുന്നത്.
എറണാകുളം പൂനെ ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് നാളെ തൃശൂരിലും 17ന് പുതുക്കാടും 1. 20 മണിക്കൂര്‍ പിടിച്ചിടും. 24ന് ഇടപ്പള്ളിയില്‍ 55 മിനിട്ടും പിടിച്ചിടും. തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് (22655) 11ന് ഒല്ലൂരും 18ന് പുതുക്കാടും 1.20 മണിക്കൂര്‍ പിടിച്ചിടും. 25ന് എറണാകുളം ജങ്ഷനില്‍ 50 മിനുട്ട് പിടിച്ചിടും.
ചെന്നൈ എഗ്മോര്‍ ഗുരുവായൂര്‍ എക്സ്പ്രസ് (16127) നാളെ ചേര്‍ത്തലയില്‍ 1.50 മണിക്കൂറും 11ന് തൃശൂരില്‍ 1.30 മണിക്കൂറും 14നും 15നും തൃശൂരിലും 16,17,18 തിയതികളില്‍ ഒല്ലൂരിലും 1.20 മണിക്കൂറും പിടിച്ചിടും. 21നും 22നും ആലുവയില്‍ 1.50 മണിക്കൂറും 23നും 24നും കളമശ്ശേരിയില്‍ 1.35 മണിക്കൂറും 25നും 28നും എറണാകുളം ടൗണില്‍ 1.50 മണിക്കൂറും പിടിച്ചിടും.
തിരുവനന്തപുരം ഹസ്രത്ത് നിസാമുദ്ദീന്‍ പ്രതിവാര എക്സ്പ്രസ് (22653) 14ന് ഒല്ലൂരില്‍ 1.10 മണിക്കൂറും 21ന് ആലുവയില്‍ 50 മിനിട്ടും പിടിച്ചിടും. കൊച്ചുവേളി ലോകമാന്യതിലക് ദ്വൈവാര സൂപ്പര്‍ഫാസ്റ്റ് എക്സ്പ്രസ് (22114) 16ന് പുതുക്കാട് 1.20 മണിക്കൂറും 23ന് ഇടപ്പള്ളിയില്‍ 55 മിനിട്ടും 28ന് എറണാകുളം ജങ്ഷനില്‍ 50 മിനിട്ടും പിടിച്ചിടും. ഇതിനു പുറമേ ആലപ്പുഴ കായംകുളം പാസഞ്ചര്‍, കായംകുളം ആലപ്പുഴ പാസഞ്ചര്‍ ട്രെയിനുകള്‍ റദ്ദാക്കിയിരുന്നത് അടുത്തവര്‍ഷം മെയ് 31 വരെ നീട്ടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."