ബലാത്സംഗക്കേസുകളില്‍ രണ്ടു മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കണം
ന്യൂഡല്‍ഹി: ബലാത്സംഗ, പോക്സോ കേസുകളില്‍ അന്വേഷണവും നടപടികളും വേഗത്തില്‍ തീര്പ്പാക്കുന്നതിനൊരുങ്ങി കേന്ദ്രസര്‍ക്കാര്‍. രാജ്യത്ത് ഉന്നാവോ, തെലങ്കാന പീഡന വാര്‍ത്തകള്‍ വന്ല് പ്രതിഷേധം ക്ഷണിച്ചുവരുത്തിയതോടെയാണ് സര്‍ക്കാര്‍ നടപടിക്കൊരുങ്ങുന്നത്.
ഇതിന്റെ ഭാഗമായി ഇത്തരം കേസുകളിലെ അന്വേഷണം രണ്ടു മാസത്തിനകം പൂര്‍ത്തിയാക്കണമെന്നാവശ്യപ്പെട്ട് എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാര്‍ക്കും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും കത്തെഴുതുമെന്നു നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് പറഞ്ഞു.
ഇത്തരം കേസുകളിലെ വിചാരണാ നടപടികള്‍ ആറു മാസത്തിനുള്ളില്‍ പൂര്‍ത്തിയാക്കണം. രാജ്യത്തു സ്ത്രീകള്‍ക്കെതിരേ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്ന ക്രൂരകൃത്യങ്ങള്‍ അതിവേഗ കോടതികളില്‍ കേള്‍ക്കാനുള്ള സംവിധാനമൊരുക്കാനും എല്ലാ ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരോടും ആവശ്യപ്പെടുമെന്നും മന്ത്രി വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."