HOME
DETAILS
MAL
അമ്മയും ഫെഫ്കയും സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു
backup
December 10 2019 | 04:12 AM
കൊച്ചി: ഷെയ്ന് നിഗത്തെ വിലക്കിയതുമായി ബന്ധപ്പെട്ട് താരസംഘടനയായ അമ്മയും ഫെഫ്കയും നടത്തിവരുന്ന സമവായ ചര്‍ച്ചകള്‍ നിര്‍ത്തിവച്ചു. നിര്‍മാതാക്കള്‍ക്ക് മനോരോഗമാണെന്ന തരത്തില്‍ ഷെയ്ന് നടത്തിയ പ്രസ്താവനയും മന്ത്രി എ.കെ ബാലനുമായി നടത്തിയ കൂടിക്കാഴ്ചയുമാണ് സിനിമാ സംഘടനകളെ പ്രകോപിപ്പിച്ചത്. ഷെയ്ന് ഇന്നലെ തിരുവനന്തപുരത്ത് നടത്തിയ പ്രതികരണം ചര്‍ച്ചകളുടെ പ്രസക്തിയില്ലാതാക്കിയെന്ന് നിര്‍മാതാക്കള്‍ പ്രതികരിച്ചു. ഷെയ്ന് പരസ്യമായി ഖേദം പ്രകടിപ്പിക്കാതെ ഇനി ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയാറാകില്ലെന്നും നിര്‍മാതാക്കള്‍ വ്യക്തമാക്കി. ഇനി ചര്‍ച്ചയ്ക്ക് മുന്‍കൈയെടുക്കില്ലെന്നാണ് അമ്മയുടെ നിലപാട്. പ്രശ്നം രമ്യമായി പരിഹരിക്കാനുള്ള ശ്രമങ്ങള്ക്കിടെയണ് ഷെയ്ന് നിര്‍മാതാക്കള്‍ക്കെതിരെ ആഞ്ഞടിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."