HOME
DETAILS

പോരാട്ട ഭൂമിയും നെഞ്ചേറ്റി; യുവജന യാത്രക്ക് ഉജ്വല സ്വീകരണം

  
Web Desk
December 09 2018 | 07:12 AM

%e0%b4%aa%e0%b5%8b%e0%b4%b0%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f-%e0%b4%ad%e0%b5%82%e0%b4%ae%e0%b4%bf%e0%b4%af%e0%b5%81%e0%b4%82-%e0%b4%a8%e0%b5%86%e0%b4%9e%e0%b5%8d%e0%b4%9a%e0%b5%87%e0%b4%b1%e0%b5%8d

തിരൂരങ്ങാടി: ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ തീക്ഷ്ണ സ്മരണകള്‍ നിറഞ്ഞു നില്‍ക്കുന്ന തിരൂരങ്ങാടിയുടെ ഭൂമികയില്‍ മുസ്‌ലിം യൂത്ത്‌ലീഗ് യുവജന യാത്രക്ക് ഉജ്ജ്വല വരവേല്‍പ്. വേങ്ങര മണ്ഡലത്തില്‍ നിന്നു തുടങ്ങി തിരൂരങ്ങാടി മണ്ഡലം വഴി തീരദേശ മണ്ഡലമായ താനൂരില്‍ സമാപിച്ച ജാഥയില്‍ ഇന്നലെയും അണിനിരന്നത് പതിനായിരങ്ങള്‍. തിരൂരങ്ങാടിയില്‍ ആവേശകരമായ സ്വീകരണമാണ് ലഭിച്ചത്.
യാത്രാ നായകന്‍ മുനവ്വറലി ശിഹാബ് തങ്ങളുടെ നേതൃത്വത്തില്‍ നടന്ന മമ്പുറം മഖാം സിയാറത്തോടെയാണ് ഇന്നലെ യുവജന യാത്ര വേങ്ങര മണ്ഡലത്തിലെ കൊളപ്പുറത്തുനിന്ന് രാവിലെ 9.30ന് പ്രയാണം ആരംഭിച്ചത്. റാലിയുടെ മുന്‍ഭാഗം തലപ്പാറ വലിയപറമ്പില്‍ എത്തിയപ്പോഴും മറുതല മേലേ കൊളപ്പുറത്ത് നിന്നും ആരംഭിച്ചിരുന്നില്ല. വീല്‍ചെയറില്‍ മമ്പുറം സ്വദേശി ചാലില്‍ ബഷീര്‍, ബസ് അപകടത്തില്‍ കാല്‍ നഷ്ടപ്പെട്ട പടിക്കല്‍ പാണക്കാടന്‍ മുഹമ്മദ് ഷഫീഖ് എന്നിവരും യാത്രയിലുണ്ടായിരുന്നു. തലപ്പാറയില്‍ വന്‍ സ്വീകരണമാണ് റാലിക്ക് ലഭിച്ചത്. 12.30 ഓടെ മൂന്നിയൂര്‍ വഴി തിരൂരങ്ങാടിയിലെത്തിയപ്പോള്‍ ചെമ്മാട് ടൗണ്‍ തീര്‍ത്തും വീര്‍പ്പുമുട്ടി. ചെമ്മാട് ദാറുല്‍ ഹുദാ ഇസ്‌ലാമിക് സര്‍വകലാശാലയും സ്വീകരണം നല്‍കി.
ചെമ്മാട് ടൗണില്‍ നടന്ന സ്വീകരണ പൊതുയോഗം പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. പി.എസ്.എച്ച് തങ്ങള്‍ അധ്യക്ഷനായി. ആസിഫ് നസീഫുദ്ദീന്‍ ഖിറാഅത്ത് നടത്തി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, നജീബ് കാന്തപുരം, എം.എ സമദ്, എന്‍.എ കരീം, ശമീര്‍ ഇടിയാട്ടില്‍, അഡ്വ. ഫൈസല്‍ ബാബു, സി.കെ മുഹമ്മദ് കോയ, എം.അബ്ദുറഹ്മാന്‍കുട്ടി സംസാരിച്ചു. ഈയിടെ നിര്യാതനായ സാമൂഹ്യ പ്രവര്‍ത്തകനും, യൂത്ത് ലീഗ് പ്രാദേശിക നേതാവുമായിരുന്ന ചെട്ടിപ്പടി മുനീസ്, കൊടിഞ്ഞി പുല്ലാണി ഫൈസല്‍ എന്നിവര്‍ക്കുവേണ്ടി വേദിയില്‍ പ്രത്യേകം പ്രാര്‍ഥന നടത്തി. വൈകിട്ട് താനൂര്‍ ടൗണില്‍ നടന്ന സമാപന പൊതുയോഗത്തില്‍ താനൂരില്‍ നടന്ന സ്വീകരണ സമ്മേളനം മുസ്‌ലിം ലീഗ് സംസ്താന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ് ഉദ്ഘാടനം ചെയ്തു.
കെ. മുരളീധരന്‍ എംഎല്‍എ മുഖ്യപ്രഭാഷണം നടത്തി. മുത്തുക്കോയ തങ്ങള്‍ അധ്യക്ഷനായി. മുസ്‌ലിംലീഗ് ജില്ലാ പ്രസിഡന്റ് പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, മുസ്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.പി അബ്ദുസമദ് സമദാനി, കെ കുട്ടി അഹമ്മദ്കുട്ടി, പി.എം.എ സലാം, അബ്ദുറഹ്മാന്‍ രണ്ടത്താണി, അഡ്വ. യു.എ ലത്തീഫ്, പി.കെ അബ്ദുറബ്ബ്, അഡ്വ. എന്‍. ഷംസുദ്ദീന്‍, ജാഥാ നായകരായ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, പി.കെ ഫിറോസ്, എം.എ സമദ്, നജീബ് കാന്തപുരം സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാളിയെ വീഴ്ത്തി ചരിത്രത്തിലേക്ക്; ഇന്ത്യൻ വന്മതിൽ തകർത്ത് റൂട്ടിന്റെ മുന്നേറ്റം

Cricket
  •  7 days ago
No Image

കളിക്കളത്തിൽ ഞാൻ നേരിട്ടതിൽ ഏറ്റവും കടുത്ത എതിരാളി അവനാണ്: കെയ്ൻ വില്യംസൺ

Cricket
  •  7 days ago
No Image

കാസർകോടിന് പിന്നാലെ കണ്ണൂരിലും വിദ്യാർഥികളെ കൊണ്ട് പാദപൂജ ചെയ്യിപ്പിച്ചു; പ്രതിഷേധാർഹം, വിശദീകരണം തേടുമെന്ന് വിദ്യാഭ്യാസ മന്ത്രി

Kerala
  •  7 days ago
No Image

പൊലിസ് ചമഞ്ഞ് 90 ലക്ഷം രൂപ തട്ടിയെടുത്തു; ഒമ്പത് പേര്‍ക്ക് 3 വര്‍ഷം തടവുശിക്ഷയും പിഴയും വിധിച്ച് കോടതി

uae
  •  7 days ago
No Image

'സ്‌കൂള്‍ സമയമാറ്റം: മുഖ്യമന്ത്രിക്കാണ് നിവേദനം നല്‍കിയത്, അദ്ദേഹം പറയട്ടെ; വിളിച്ചാല്‍ ചര്‍ച്ചക്ക് തയ്യാര്‍' ജിഫ്‌രി തങ്ങള്‍

Kerala
  •  7 days ago
No Image

പാലക്കാട് : ജില്ലയിലെ നിപ നിയന്ത്രണങ്ങള്‍ പിന്‍വലിച്ചു; 38 കാരിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു

Kerala
  •  7 days ago
No Image

'കുഞ്ഞിന്റെ മുഖം കണ്ട് കൊതി തീര്‍ന്നില്ല, മരിക്കാന്‍ ഒരാഗ്രഹവുമില്ല...'; വിപഞ്ചികയുടെ ആത്മഹത്യാകുറിപ്പ് പുറത്ത്

uae
  •  7 days ago
No Image

ഭാവിയിലേക്കുള്ള യാത്ര; അബൂദബിയില്‍ ഡ്രൈവറില്ലാ വാഹനങ്ങള്‍ നിരത്തിലേക്ക്

uae
  •  7 days ago
No Image

പൊലിസ് വേഷത്തിൽ കുഴൽപ്പണ കടത്ത്; പ്രതിയും കുടുംബവും പിടിയിൽ

Kerala
  •  7 days ago
No Image

ഇന്ത്യയ്ക്ക് 500% തീരുവ? റഷ്യൻ എണ്ണ വാങ്ങുന്നവരെ ലക്ഷ്യം വച്ച് യുഎസ് ബിൽ; പുടിനെ സമ്മർദ്ദത്തിലാക്കാൻ ട്രംപിന്റേ പുതിയ നീക്കം

International
  •  7 days ago