വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കുറിച്ച് അറിയില്ലെന്ന് നടി ലക്ഷ്മിപ്രിയ
കോട്ടയം: മലയാള സിനിമയിലെ വനിതാകൂട്ടായ്മയെ (വിമണ്‍ ഇന്‍ സിനിമ കലക്ടീവ്) കുറിച്ച് തനിക്കറിയില്ലെന്ന് യുവനടി ലക്ഷ്മിപ്രിയ. വനിതാകൂട്ടായ്മയുടെ വാര്‍ത്തകളും പ്രവര്‍ത്തനങ്ങളും മാധ്യമങ്ങളിലൂടെയും ഫേസ്ബുക്കിലൂടെയുമുള്ള അറിവേയുള്ളൂ.
താന്‍ മാത്രമല്ല, ചലച്ചിത്രമേഖലയിലെ ഭൂരിഭാഗം സ്ത്രീകള്‍ക്കും അത്തരത്തിലുള്ള അറിവേയുള്ളൂവെന്നും അവര്‍ വ്യക്തമാക്കി. കോട്ടയം പ്രസ്ക്ലബ് സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അവര്‍. അമ്മയുടെ യോഗത്തില്‍ നടന് മമ്മൂട്ടിയാണ് വനിതാ കൂട്ടായ്മ രൂപീകരിക്കുന്നത് സംബന്ധിച്ച് ബീനാപോള്‍ കത്തയച്ച കാര്യത്തെക്കുറിച്ച് പറയുന്നത്. വനിതകളെ സംബന്ധിച്ച സമസ്തമേഖലയിലെയും കൂട്ടായ്മയെന്നാണ് കരുതിയത്.
എന്നാല്‍, നിലവില്‍ പത്തോ ഇരുപതോ പേര് മാത്രമാണ് വനിതാകൂട്ടായ്മയുടെ ഭാഗമായിട്ടുള്ളത്. മുതിര്‍ന്ന പ്രവര്‍ത്തകരടക്കം ഇരുനൂറിലേറെ പേര് ചലച്ചിത്രമേഖലയില്‍ വനിതകളായിട്ടുണ്ട്. കൂട്ടായ്മയില്‍ അംഗമാവണമെന്നാവശ്യപ്പെട്ട് ഇവരെ ആരെയും ഇതുവരെയും സമീപിച്ചതായി അറിയില്ലെന്നും ലക്ഷ്മിപ്രിയ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."