HOME
DETAILS
MAL
ഹാദിയ കേസ് ഇന്ന് സുപ്രിംകോടതി പരിഗണിക്കും
backup
August 04 2017 | 00:08 AM
ന്യൂഡല്‍ഹി: മതംമാറിയ ഡോ. ഹാദിയ എന്ന പെണ്‍കുട്ടിയുമായുള്ള വിവാഹം അസാധുവാക്കിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് കൊല്ലം സ്വദേശി ഷെഫിന് ജഹാന് നല്കിയ ഹരജി സുപ്രിംകോടതി ഇന്നു പരിഗണിക്കും.
തന്റെയോ ഭാര്യ ഹാദിയയുടെയോ ഭാഗം കേള്‍ക്കാതെയാണ് ഹൈക്കോടതിയുടെ വിധിയെന്നു ചൂണ്ടിക്കാട്ടി ഷെഫിന് നല്കിയ ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്. വിവാഹം അസാധുവാക്കാനുള്ള കാരണമായി ഹൈക്കോടതി ചൂണ്ടിക്കാട്ടിയത് മാതാപിതാക്കളുടെ സാന്നിധ്യം ഇല്ലെന്നതാണ്.
എന്നാല്‍, മുസ്ലിം വിവാഹ നിയമപ്രകാരം വധുവിന്റെ മാതാപിതാക്കള്‍ അമുസ്ലിംകള് ആണെങ്കില്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ വിവാഹം നടത്താവുന്നതാണ്. അതിനാല്‍ താല്‍ക്കാലിക രക്ഷിതാവിന്റെ സാന്നിധ്യത്തില്‍ നടന്ന വിവാഹം മുസ്ലിം വ്യക്തിനിയമപ്രകാരം സാധുവാണെന്നുമാണ് ഹരജിക്കാരന്റെ വാദം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."