HOME
DETAILS
MAL
എന്‍.ആര്.സിയെ തള്ളി; പൗരത്വ നിയമ ഭേദഗതിയെ തള്ളാതെ ഒഡിഷ മുഖ്യമന്ത്രി
backup
December 18 2019 | 19:12 PM
പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞ ദിവസം ഒഡിഷയിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു
ഭുവനേശ്വര്‍: എന്‍.ആര്.സിയെ തള്ളി പൗരത്വ നിയമ ഭേദഗതിയെ തള്ളാതെ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്നായിക്. എന്‍.ആര്.സി ഒഡിഷയില്‍ നടപ്പാക്കില്ലെന്നു വ്യക്തമാക്കിയ ബിജു ജനതാദള്‍ നേതാവുകൂടിയായ അദ്ദേഹം, എന്നാല്‍ പൗരത്വ നിയമ ഭേദഗതി വിദേശികള്‍ക്കു മാത്രം ബാധകമാകുന്നതാണെന്നും അതിനെ എതിര്‍ക്കേണ്ടതില്ലെന്നും പറഞ്ഞു.
പൗരത്വ നിയമ ഭേദഗതിക്കെതിരേ കഴിഞ്ഞ ദിവസം ഒഡിഷയിലും പ്രതിഷേധങ്ങള്‍ നടന്നിരുന്നു. വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നിലപാട് വ്യക്തമാക്കണമെന്നു പ്രതിഷേധക്കാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."