ടാറ്റയുടെ തലപ്പത്ത് വീണ്ടും സൈറസ് മിസ്ത്രി മാറ്റിയ നടപടി ട്രൈബ്യൂണല്‍ റദ്ദാക്കി
ന്യൂഡല്‍ഹി: പ്രമുഖ വ്യവസായ ഗ്രൂപ്പായ ടാറ്റാ സണ്‍സിന്റെ എക്‌സ്‌ക്യൂട്ടിവ് ചെയര്‍മാനായി വീണ്ടും സൈറസ് മിസ്ത്രിയെ ദേശീയ കമ്പനി നിയമ അപ്പലേറ്റ് ട്രൈബ്യൂണല്‍ (എന്‍.സി.എല്‍.എ.ടി) നിയമിച്ചു. ഇദ്ദേഹത്തെ മാറ്റി ചെയര്‍മാനായി നടരാജന്‍ ചന്ദ്രശേഖരനെ നിയമിച്ച നടപടി അസാധുവാണെന്നു ട്രൈബ്യൂണല്‍ വിധിച്ചു. കമ്പനിയെ 'പബ്ലിക് 'എന്നതില്‍നിന്നു സ്വകാര്യ കമ്പനിയാക്കിയ നടപടിയും നിയമവിരുദ്ധമാണെന്നു വിധിച്ചിട്ടുണ്ട്.
വിധിയില്‍ കമ്പനിക്ക് അപ്പീല്‍ നല്‍കാനുള്ള കാലാവധിയായി നാലാഴ്ച നല്‍കിയതുകൊണ്ട് അതിനു ശേഷമാകും വിധി നടപ്പിലാകുക. 2016 ഒക്ടോബറില്‍ ടാറ്റയുടെ ആറാമത് ചെയര്‍മാനായിരിക്കെ പുറത്താക്കിയതിനെ തുടര്‍ന്നു മിസ്ത്രി നല്‍കിയ അപ്പീലിലാണ് രണ്ടംഗ എന്‍.സി.എല്‍.എ.ടി ബെഞ്ച് വിധി പറഞ്ഞത്. അപ്പീലില്‍ തീരുമാനമാകുംവരെ കമ്പനി ഓഹരികള്‍ കൈകാര്യം ചെയ്യാന്‍ മിസ്ത്രിക്ക് അധികാരമില്ലെന്ന് ഉത്തരവിട്ട് ഒരു വര്‍ഷത്തിനുള്ളിലാണ് പുതിയ നടപടി.
പുറത്താക്കിയതിനെതിരേ സമര്‍പ്പിച്ച ഹരജി നേരത്തെ എന്‍.സി.എല്‍.എ.ടി തള്ളിയതിനെ തുടര്‍ന്ന് ഇദ്ദേഹം അപ്പീല്‍ സമര്‍പ്പിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."