HOME
DETAILS
MAL
റോഡിലെ കുരുതി കൂടുന്നു; തടയാനാവാതെ അധികൃതര്‍
backup
August 04 2017 | 19:08 PM
പയ്യന്നൂര്‍: ദേശീയപാതയിലെ വാഹനാപകടങ്ങള്‍ പെരുകുന്നു. തടയാനാവാതെ അധികൃതര്‍ കാഴ്ചക്കാരായെന്നു പരാതി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ നിരവധി വാഹനാപകടങ്ങളാണ് ജില്ലയില്‍ നടന്നത്. മഴ കനത്തതോടെ വാഹനാപകടങ്ങളും പെരുകി. ഇന്നലെ വൈകുന്നേരം കെ.എസ്.ആര്.ടി.സി ബസിടിച്ച് തൃശൂര്‍ സ്വദേശിയും മാടായി ഇട്ടമ്മല്‍ പുതിയ ഭഗവതി ക്ഷേത്രത്തിനടുത്തു താമസക്കാരനുമായ സി.പി ലാല്ജിത്താ(45)ണ് മരിച്ചത്. എരിപുരത്ത് ഫര്‍ണിച്ചര്‍ കട നടത്തിവരികയായിരുന്നു. അപകടത്തെ തുടര്‍ന്ന് റൂട്ടില്‍ ഏറെനേരം ഗതാഗതം മുടങ്ങി. അപകടത്തില്‍ പരുക്കേറ്റ ബസ് യാത്രികരായ ചെറുവത്തൂരിലെ സുമ, അന്നക്കുട്ടി ചെറുപുഴ, രതീഷ് കാങ്കോല്‍, മുരളീധരന് പിലിക്കോട്, നിമ്മി ചെറുവത്തൂര്‍ എന്നിവരെ പയ്യന്നൂര്‍ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവരെ പ്രാഥമിക ശുശ്രൂഷ നല്കി വിട്ടയച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."