അടുത്ത തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്ന് തെരേസാ മേ
ബ്രസല്സ: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന അവിശ്വാസ പ്രമേയം അതിജീവിച്ചതിന് പിന്നാലെ നിര്‍ണായ പ്രഖ്യാപനവുമായി യു.കെ പ്രധാനമന്ത്രി തെരേസാ മേ. 2022ല്‍ നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനില്ലെന്നും മറ്റൊരു നേതൃത്വമായിരിക്കും ഉണ്ടാവുകയെന്നും അവര്‍ പറഞ്ഞു. അടുത്ത തെരഞ്ഞെടുപ്പിലെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയെ നയിക്കുന്നത് ഇഷ്ടപ്പെടുന്നു. പക്ഷെ പാര്‍ട്ടിയെ നയിക്കാന്‍ മറ്റൊരു നേതാവ് എത്തേണ്ട അനുയോജ്യ സമയമാണിതെന്ന് അവര്‍ പറഞ്ഞു. യൂറോപ്യന്‍ യൂനിയന്‍ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ ബ്രസല്‍സില്‍ എത്തിയ തെരേസാ മേ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.
തെരേസാ മേയുടെ നേതൃത്വത്തിനെതിരേ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ നടന്ന അവിശ്വാസത്തില്‍ 200 എം.പിമാര്‍ പിന്തുണച്ചപ്പോള്‍ 117 പേര് എതിര്‍ത്തു. 48 എം.പിമാരാണ് മേക്കെതിരേ അവിശ്വാസം കൊണ്ടുവന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."