എന്‍.ടി.എസ്.ഇ, എന്‍.എം.എം.എസ് പരീക്ഷകള്‍ക്ക് അപേക്ഷിക്കാം
മലപ്പുറം: സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ഉന്നതപഠനം വരെ സ്കോളര്‍ഷിപ്പ് ലഭിക്കുന്ന ദേശീയ പ്രതിഭാനിര്‍ണയ പരീക്ഷയുടെ സംസ്ഥാനതലം നവംബര്‍ 5ന് നടക്കും. ഓണ്‍ലൈന്‍ അപേക്ഷകള്‍ 15 മുതല്‍ 31 വരെ രെലൃ.േസലൃമഹമ.ഴീ്.ശി എന്ന വൈബ്സൈറ്റില്‍ സമര്‍പ്പിക്കാം.
നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷന് (എന്‍.ടി.എസ്.ഇ) സംസ്ഥാനതല പരീക്ഷയില്‍ പത്താം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും നാഷണല്‍ മീന്‍സ് കം മെറിറ്റ് സ്കോളര്‍ഷിപ്പിന് (എന്‍.എം.എം.എസ്) എട്ടാം ക്ലാസ് വിദ്യാര്‍ഥികള്‍ക്കും അപേക്ഷിക്കാം.
നാഷണല്‍ ടാലന്റ് സെര്‍ച്ച് എക്സാമിനേഷനില്‍ സംസ്ഥാനതല വിജയികളെ ഉള്‍പ്പെടുത്തി ദേശീയതല പരീക്ഷ നടത്തും.
ഇതില്‍ വിജയിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പ് നല്‍കുക. സര്‍ക്കാര്‍ എയ്ഡഡ്, കേന്ദ്രീയ വിദ്യാലയ, നവോദയ, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ തുടങ്ങി മറ്റ് അംഗീകൃത സ്കൂളുകളില്‍ പത്താം ക്ലാസില്‍ പഠിക്കുന്നവര്‍ക്ക് അപേക്ഷിക്കാം.
അപേക്ഷകര്‍ക്ക് ഒന്‍പതാം ക്ലാസില്‍ ഭാഷേതര വിഷയങ്ങള്‍ക്ക് 55ല്‍ കുറയാത്ത മാര്‍ക്ക് ലഭിച്ചിരിക്കണം. പൊതുവിഭാഗത്തിന് 250 രൂപയും എസ്.സി, എസ്.ടി, ബി.പി.എല്‍ വിഭാഗങ്ങള്‍ക്ക് 100 രൂപയുമാണ് പരീക്ഷാ ഫീസ്.
എന്‍.എം.എം.എസിന് സംസ്ഥാനതല പരീക്ഷ മാത്രമേയുള്ളൂ. സര്‍ക്കാര്‍, എയ്ഡഡ് സ്കൂളുകളില്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് അപേക്ഷിക്കാം.
റസിഡന്‍ഷ്യല്‍ സ്കൂള്‍, അണ് എയ്ഡഡ് സ്കൂള്‍ എന്നിവിടങ്ങളില്‍ പഠിക്കുന്ന കുട്ടികള്‍ അപേക്ഷിക്കാന്‍ അര്‍ഹരല്ല.
രക്ഷിതാക്കളുടെ വാര്‍ഷിക വരുമാനം 1.5 ലക്ഷം രൂപയില്‍ കൂടരുത്. ഏഴാം ക്ലാസില്‍ എല്ലാ വിഷയങ്ങള്‍ക്കും ചുരുങ്ങിയത് 55 മാര്‍ക്ക് വേണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."