ആര്.എസ്.എസിന്റെ പഥസഞ്ചലനം തടഞ്ഞതിനെചൊല്ലി സംഘര്‍ഷം: 40 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്
നീലേശ്വരം: ആര്.എസ്.എസിന്റെ പഥസഞ്ചലനം നീലേശ്വരത്ത് സി.പി.എം പ്രവര്‍ത്തകര്‍ തടഞ്ഞതിനെചൊല്ലി സംഘര്‍ഷം. സംഭവത്തില്‍ 40 ഓളം സി.പി.എം പ്രവര്‍ത്തകര്‍ക്കെതിരെ പൊലിസ് കേസെടുത്തു. നീലേശ്വരം രാജാസ് സ്കൂള്‍ കേന്ദ്രീകരിച്ചായിരുന്നു പഥസഞ്ചലനം നടന്നിരുന്നത്. ഇതിന് അനുമതി നല്കിയ തീരുമാനത്തിനെതിരേ നേരത്തെ പ്രതിഷേധമുണ്ടായിരുന്നത്.
എന്നാല്‍ ഇന്ന് നഗരത്തില്‍ ആര്.എസ്.എസ് പ്രവര്‍ത്തകര്‍ പ്രകടനം നടത്തുകയായിരുന്നു. ബസ് സ്റ്റാന്‍ഡ് ചുറ്റിവന്ന ആര്.എസ്.എസ് പഥസഞ്ചലനത്തെ സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ബസ് സ്റ്റാന്‍ഡില്‍ തടയുകയായിരുന്നു. ഇതോടെയാണ് പ്രശ്നം വഷളായത്. ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിലേക്ക് വഴിമാറിയതോടെ പൊലിസ് കണ്ണീര് വാതകം പ്രയോഗിക്കുകയായിരുന്നു. ഇതോടെയാണ് സ്ഥിതിഗതികള്‍ ശാന്തമായത്. ആര്.എസ്.എസ് പ്രവര്‍ത്തകരുടെ പരാതിയില്‍ പൊലിസ് കേസെടുത്തു. കണ്ടാലറിയാവുന്ന നാല്പതോളം പ്രവര്‍ത്തകര്‍ക്കുനേരെയാണ് കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."