എന്‍ഫീല്‍ഡ് മോഡല്‍ ബൈക്കുകള്‍ മോഷണം നടത്തുന്ന മൂന്നംഗ സംഘം പിടിയില്‍
തിരുവനന്തപുരം: എന്‍ഫീല്‍ഡ് മോഡല്‍ ബൈക്കുകള്‍ മോഷണം നടത്തുന്ന മൂന്നംഗ സംഘം നരുവാമൂട് പൊലിസിന്റെ പിടിയിലായി.
മണക്കാട് ആറ്റുകാല്‍ പാടശ്ശേരി പണയില്‍ വീട്ടില്‍ ശരത്കുമാര്‍ (22), പാടശ്ശേരി ശ്രീനു എന്ന് വിളിക്കുന്ന കിരണ്‍ (22), ശ്രീവരാഹം കളത്തിന് സമീപം സന്തോഷിന്റെ വീട്ടില്‍ വാടകക്ക് താമസിക്കുന്ന വിഷ്ണു (25) എന്നിവരെയാണ് വാഹനപരിശോധനക്കിടെ പൊലിസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ 11 ന് മെഡിക്കല്‍ കോളജിന് സമീപം പാര്‍ക്ക് ചെയ്തിരുന്ന കൊല്ലം കടക്കല്‍ സ്വദേശി അരുണ്‍കുമാറിന്റെയും അന്നേദിവസം തന്നെ കുടപ്പനക്കുന്ന് മരുതൂര്‍വാര്‍ഡില്‍ വാറുവിളാകത്ത് വീട്ടില്‍ ബിജുവിന്റെയും എന്‍ഫീല്‍ഡ് ബൈക്കുകള്‍ യുവാക്കള്‍ മോഷ്ടിച്ചു കടന്നു കളഞ്ഞിരുന്നു.
കഴിഞ്ഞ ദിവസം മൊട്ടമൂടിന് സമീപം വച്ച് നടന്ന വാഹന പരിശോധനക്കിടയിലാണ് ഇവര്‍ പിടിയിലായത്.
അരുണ്‍കുമാറും ബിജുവും മെഡിക്കല്‍ കോളജ് പൊലിസില്‍ നേരത്തെ പരാതി നല്‍കിയിരുന്നു. കൂടുതല്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് ബിജുവിന്റെ ബൈക്കും മോഷ്ടിച്ചത് തങ്ങളാണെന്ന്
യുവാക്കള്‍ സമ്മതിച്ചതായി പൊലിസ് പറഞ്ഞു. നരുവാമൂട് എസ്.ഐ എം.ആര്‍ പ്രസാദ്, ഗ്രേഡ് എസ്.ഐ പത്മചന്ദ്രന്‍, എ.എസ്.ഐ ജോയി, സി.പി.ഒമാരായ പ്രദീപ്കുമാര്‍, സുനു എന്നിവരടങ്ങിയ സംഘമാണ് സംഘത്തെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തതായും കേസ് മെഡിക്കല്‍ കോളജ് പൊലിസിന് കൈമാറുമെന്നും എസ്.ഐ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."