കഞ്ഞിക്കുഴിയില്‍ തിരുട്ടുഗ്രാമ മോഷ്ടാക്കള്‍ വിലസുന്നു; നാല് വീടുകളില്‍ കവര്‍ച്ച
മുഹമ്മ: കഞ്ഞിക്കുഴിയില്‍ തിരുട്ടുഗ്രാമത്തിലെ കള്ളന്‍മാര്‍ ഇറങ്ങി. ശനിയാഴ്ച നാല് വീടുകളിലാണ് കവര്‍ച്ച നടന്നത്. എസ്.എല്‍ പുരം പ്രണവം വീട്ടില്‍ വിനോജ്, പട്ടത്താനത്ത് മനോജ്, സുധാ നിവാസില്‍ ഗോപാലകൃഷ്ണ കുറുപ്പ്, കോമളപറമ്പ് വീട്ടില്‍ ദിവാകരന്‍ എന്നിവരുടെ വീടുകളിലാണ് ശനിയാഴ്ച രാത്രി മോഷണം നടന്നത്. വാതില്‍ പൊളിച്ച് അകത്ത് കയറി വീട്ടുലുള്ളവരെ ആക്രമിച്ച് കവര്‍ച്ച നടത്തുന്നതാണ് തമിഴ്‌നാട് തിരുട്ടുഗ്രാമത്തിലെ മോഷ്ടാക്കളുടെ ശൈലി. വീടിനകത്ത് കയറിയ മോഷ്ടാക്കളെ കീഴ്‌പെടുത്താന്‍ ശ്രമിച്ച വിനോജിന് മല്‍പിടുത്തത്തിനടയില്‍ പരുക്കേറ്റു.
മോഷ്ടാക്കള്‍ കൊണ്ട് വന്ന ഇരുമ്പ് കോടാലിയും,പാരയും പിടിച്ചെടുത്തു. മുഖംമൂടിയണിഞ്ഞ സംഘമാണ് മോഷണത്തിന് എത്തിയത്. പട്ടത്താനത്ത് മനോജിന്റെ വീട്ടില്‍നിന്ന് അയ്യായിരം രൂപ അപഹരിച്ചു. ഗോപാലകൃഷ്ണകുറുപ്പിന്റെ വീട്ടില്‍ നിന്ന് ഏഴായിരം രൂപ കവര്‍ന്നു.
കഴിഞ്ഞ ഒരാഴ്ചയായി കഞ്ഞിക്കുഴിയില്‍ മോഷണം നടക്കുന്നുണ്ട്. മാരാരിക്കുളം പൊലിസ് സ്‌റ്റേഷന്‍ പരിസരത്താണ് മോഷണം നടന്നത്. കഴിഞ്ഞ ആഴ്ച കമ്പിയകത്ത് ,പട്ടത്താനം,നവരശ്മി,പനമ്പില്‍ പ്രദേശത്തെ പത്തോളം വീടുകളില്‍ മോഷണം നടന്നിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."