HOME
DETAILS
MAL
പാകിസ്താന് പാര്‍ലമെന്റില്‍ ഭിന്നലിംഗ ബില്‍ അവതരിപ്പിച്ചു
backup
August 10 2017 | 19:08 PM
ഇസ്ലാമാബാദ്: മാറ്റത്തിന്റെ വഴിയില്‍ സഞ്ചരിക്കാനൊരുങ്ങി പാകിസ്താന്. പാര്‍ലമെന്റില്‍ ഭിന്നലിംഗബില് അവതരിപ്പിച്ചു. ഭിന്നലിംഗക്കാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള ബില്ലാണ് പാകിസ്താന് പാര്‍ലമെന്റില്‍ അവതരിപ്പിച്ചത്.
നയീമ കിഷ്വാര് ആണ് ബില്‍ അവതരിപ്പിച്ചത്. ഒരു സാധാരണ മനുഷ്യന് ലഭിക്കുന്ന എല്ലാ അവകാശങ്ങളും ഭിന്നലിംഗക്കാര്‍ക്കും ലഭിക്കുന്നതിനുള്ള ബില്ലാണിത്. ഭിന്നലിംഗക്കാര്‍ രാജ്യത്ത് പല തരത്തിലുള്ള വിവേചനങ്ങള്‍ നേരിടുന്നതിനിടെയാണ് ഇത്തരമൊരു ബില്‍ അവതരിപ്പിക്കപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."