HOME
DETAILS
MAL
പാകിസ്താന് മദര്‍ തെരേസ അന്തരിച്ചു
backup
August 10 2017 | 19:08 PM
ഇസ്ലാമാബാദ്: പാകിസ്താന് മദര്‍ തെരേസ എന്നറിയപ്പെടുന്ന ഡോ.റൂത്ത് ഫോ അന്തരിച്ചു. രാജ്യത്തെ കുഷ്ഠരോഗികള്‍ക്കായി തന്റെ ജീവിതം നീക്കിവച്ചയാളായിരുന്നു ഡോ. റൂത്ത്. കറാച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ചയായിരുന്നു അവരുടെ അന്ത്യം. 87 വയസായിരുന്നു. ജര്‍മന്‍ സ്വദേശിയാണ് ഡോക്ടര്‍ റൂത്ത്. 1960 ലാണ് അവര്‍ ആദ്യമായി പാകിസ്താനിലെത്തുന്നത്. അവിടെ കുഷ്ഠരോഗികള്‍ അനുഭവിക്കുന്ന ദുരിതം കണ്ടറിഞ്ഞ ഡോക്ടര്‍ പാകിസ്താനില്‍ തങ്ങി കുഷ്ഠരോഗികളുടെ മോചനത്തിനായി പ്രവര്‍ത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കറാച്ചിയില്‍ കുഷ്ഠരോഗികള്‍ക്കായുള്ള കേന്ദ്രം സ്ഥാപിച്ച അവര്‍ 50000 ലധികം കുടുംബങ്ങളെയാണ് ചികിത്സിച്ചത്. പാകിസ്താന്റെ രണ്ടാമത്തെ ഉന്നത സിവിലിയന്‍ അവാര്‍ഡുള്‍പ്പെടെ നിരവധി പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."