ബോഫോഴ്‌സ് കേസ് പുനരന്വേഷിക്കാനൊരുങ്ങി സി.ബി.ഐ; നീക്കം രാഷ്ട്രീയ പ്രേരിതമെന്ന് കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: കോണ്‍ഗ്രസിനെയും മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെയും മുള്‍മുനയില്‍ നിര്‍ത്തിയ ബൊഫോഴ്‌സ് കേസ് പുനരന്വേഷിക്കാനൊരുങ്ങി സി.ബി.ഐ. പുനരന്വേഷണമാകാമെന്ന് പാര്‍ലമെന്ററി പാനലിനെ സി.ബി.ഐ അറിയിച്ചു.
ബോഫോഴ്‌സ് കേസ് റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെ സുപ്രിംകോടതിയില്‍ ചോദ്യം ചെയ്യാന്‍ സി.ബി.ഐ അനുമതി തേടിയിട്ടുണ്ട്. ബി.ജെ.പി അംഗമായ അജയ് അഗര്‍വാള്‍ സ്‌പെഷല്‍ ബോഫോഴേസ് കേസ് റദ്ദാക്കിയതിനെതിരെ ലീവ് പെറ്റീഷനുമായി സുപ്രിം കോടതിയെ സമീപിച്ചിരുന്നു. ഇതിനെ പിന്തുണക്കാമെന്നാണ് സി.ബി.ഐ നിലപാട്.
കേസില്‍ പുനരന്വേഷണം നടത്തുന്നത് രാഷ്ട്രീയ പ്രേരിതമാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു.
1989 ലെ തെരഞ്ഞെടുപ്പില്‍ രാജീവ് ഗാന്ധിയുടെ പരാജയത്തിന് ഇടവരുത്തിയ കേസാണ് ബൊഫേഴ്‌സ് ആയുധ കച്ചവടം. സൈന്യത്തിന് ആയുധങ്ങള്‍ വാങ്ങിയതിലെ അഴിമതിയാണ് ബൊഫേഴ്‌സ് കേസിലുടെ പുറത്തു വന്നത്.
പീരങ്കികള്‍ വാങ്ങുന്നതിന് സ്വിറ്റ്‌സര്‍ലന്‍ഡിലെ എ ബി ബൊഫോഴ്‌സുമായി 1986 ലാണ് ഇന്ത്യ കരാറില്‍ ഏര്‍പ്പെടുന്നത്. 1437 കോടിയുടെ ഇടപാടായിരുന്നു ഇത്. എന്നാല്‍ കരാറിനായി ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും പ്രതിരോധ ഉദ്യോഗസ്ഥര്‍ക്കും കൈക്കൂലി നല്‍കേണ്ടി വന്നു എന്ന വെളിപ്പെടുത്തല്‍ വന്‍വിവാദങ്ങള്‍ക്കാണ് വഴിവച്ചത്.
സ്വിസ് റേഡിയോ സ്റ്റേഷനായിരുന്നു ഇക്കാര്യം പുറത്തുകൊണ്ടുവന്നത്. തുടര്‍ന്ന് 1990 ജനുവരി 22 ന് കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. ഇടപാടുമായി ബന്ധപ്പെട്ട് 64 കോടിയുടെ അഴിമതി നടന്നെന്നായിരുന്നു കണ്ടെത്തല്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."