സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ നിര്‍മിച്ചാല്‍ യു.ഡി.എഫ് നിയമപരമായി നേരിടും: എം.എം ഹസ്സന്‍
പാലക്കാട്: സര്‍ക്കാര്‍ ചെലവില്‍ വനിതാ മതില്‍ നിര്‍മിക്കുകയാണെങ്കില്‍ യു.ഡി.എഫ് അതിനെ നിയമപരമായി നേരിടുമെന്ന് മുന്‍ കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസ്സന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. വനിതാ മതിലിനായി സ്ത്രീശാക്തീകരണത്തിനായി നീക്കി വെച്ച അമ്പത് കോടിയില്‍ നിന്ന് ചെലവഴിക്കുമെന്നാണ് സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്.
എന്നാല്‍ മുഖ്യമന്ത്രിയാകട്ടെ ഖജനാവില്‍ നിന്നും ഒരു പണവും ചെലവഴിക്കില്ലെന്നാണ് പറയുന്നത്. ഇത്തരമൊരു സഹാചര്യത്തില്‍ വനിതാ മതിലിനായി പണം ചെലവഴിക്കുന്നത് യു.ഡി.എഫ് സൂക്ഷ്മമായി നിരീക്ഷിക്കുകയും സര്‍ക്കാര്‍ പണമാണെങ്കില്‍ കോടതിയെ സമീപിക്കാനും തീരുമാനിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ഒരു വിഭാഗത്തിന്റെ വനിതകളെ അണിനിരത്തി നിര്‍മിക്കുന്ന മതില്‍ വിഭാഗീയതയും വര്‍ഗീയതയെയും സൃഷ്ടിക്കുന്നതിനിടയാക്കുന്നത് കൊണ്ടാണ് യു.ഡി.എഫ് എതിര്‍പ്പുമായി രംഗത്ത് വന്നത്.
സി.പി.എം ഉത്തരവാദിത്വത്തില്‍നടക്കുന്ന ഈ അഴിമതി മതിലിനെതിരെ ശബ്ദിക്കുന്നവരെ ശത്രുക്കളായി പ്രഖ്യാപിക്കാനാണ് മുഖ്യമന്ത്രിയും കൊടിയേരിയും ശ്രമിക്കുന്നത്. വിമോചനസമരക്കാലത്ത് ഇ.എം.എസിനെ പോലും വകവെക്കാത്ത എന്‍.എസ്.എസിനെ വിരട്ടാന്‍ മുഖ്യമന്ത്രിയും സി.പി.എമ്മും നോക്കേണ്ടന്നും ഹസ്സന്‍ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്തുന്നതിന് വേണ്ടി സി.പി.എം ആര്‍.എസ്.എസുമായി കൂട്ട് ചേര്‍ന്ന ശബരിമല വിഷയം സങ്കീര്‍ണമാക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
ഹര്‍ത്താല്‍ ബഹിഷ്‌കരിക്കാനുള്ള ഹര്‍ത്താര്‍ വിരുദ്ധ സമിതിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്ന പറഞ്ഞ അദ്ദേഹം ഹര്‍ത്താല്‍ നിയന്ത്രണ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
അനാവശ്യമായി ഹര്‍ത്താല്‍ നടക്കില്ലെന്ന പാര്‍ട്ടിത്തലത്തില്‍ തീരുമാനമെടുക്കണമെന്നാവശ്യപ്പെട്ട് കെ.പി.സി.സി രാഷ്്ട്രിയ കാര്യസമിതിക്കും കെ.പി.സി.സി പ്രസിഡന്റിനും കത്ത് നല്‍കും. സമരത്തിന്റെ അവസാനമുറയെന്ന നിലയില്‍ ഹര്‍ത്താല്‍ നടക്കാന്‍ പറ്റുകയുള്ളുവെന്നും ഇക്കാര്യത്തില്‍ രാഷ്ട്രിയ സമവായം ഉണ്ടാക്കുന്നതിന് മുഖ്യമന്ത്രി മുന്‍കൈയെടുക്കണമെന്നും ഹസ്സന്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."