വ്യക്തിക്കും സമൂഹത്തിനും സ്വന്തം ആന്തരികത തിരിച്ചറിയാനാകണം: സമദാനി
തിരുവനന്തപുരം: ഭൗതികതയുടെ അതിപ്രസരത്തിന്റെ മധ്യത്തില്‍ വ്യക്തിക്കും സമൂഹത്തിനും സ്വന്തം ആന്തരികത തിരിച്ചറിയാനാകണമെന്ന് എം.പി അബ്ദുസ്സമദ് സമദാനി. ശിവഗിരിയില്‍ ഗുരുകുല കണ്‍വന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആന്തരികത തിരിച്ചറിഞ്ഞ് അതില്‍ ജീവിക്കാന്‍ ആവശ്യമായ സാഹചര്യം സൃഷ്ടിക്കേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.
രൂപങ്ങളില്‍ രമിക്കുന്ന വര്‍ത്തമാനകാല ജീവിത പരിസരങ്ങളില്‍ എന്തിന്റെയും യാഥാര്‍ഥ്യം കണ്ടെത്താന്‍ സഹായിക്കുന്ന അറിവാണ് മനുഷ്യര്‍ക്ക് ഉണ്ടാകേണ്ടത്. ആ അറിവിലേക്ക് സ്‌നേഹവും കാരുണ്യവും സന്നിവേശിപ്പിച്ചുകൊണ്ട് ഇന്നത്തെ സമസ്യകള്‍ക്ക് പരിഹാരം കാണാന്‍ കഴിയണമെന്നും അദ്ദേഹം പറഞ്ഞു.
ജീവിതത്തിന്റെയും മാനവന്റെയും സ്വാഭാവികത വീണ്ടെടുക്കേണ്ടതുണ്ട്. അതിലൂടെ മാത്രമെ യാന്ത്രികതയുടെ കടന്നാക്രമണങ്ങളെ ചെറുക്കാന്‍ കഴിയുകയുള്ളൂ. വൈവിധ്യം ലോകത്തിന്റെ മുഖമുദ്രയും അതിന്റെ അസ്തിത്വത്തിന്റെയും സൗന്ദര്യത്തിന്റെയും അടിസ്ഥാനവുമാണ്.
ബഹുത്വത്തെ മാനിക്കുന്ന വിശാല വീക്ഷണമാണ് ലോകത്താകെ സംഘര്‍ഷം ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാര്‍ഗമെന്നും സമദാനി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."