HOME
DETAILS

കാഴ്ച്ചപരിമിതിയുള്ള വനിതാ ക്രിക്കറ്റ് കളിക്കാര്‍ക്കായി ശില്‍പശാല ഇന്ന്

  
backup
August 12 2017 | 04:08 AM

%e0%b4%95%e0%b4%be%e0%b4%b4%e0%b5%8d%e0%b4%9a%e0%b5%8d%e0%b4%9a%e0%b4%aa%e0%b4%b0%e0%b4%bf%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%bf%e0%b4%af%e0%b5%81%e0%b4%b3%e0%b5%8d%e0%b4%b3-%e0%b4%b5%e0%b4%a8%e0%b4%bf


കൊച്ചി: ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള കാഴ്ച്ചപരിമിതിയുള്ള വനിതാ ക്രിക്കറ്റ് താരങ്ങള്‍ക്കായി ശനിയാഴ്ച്ച കാഴ്ച്ച പരിമിതിയുള്ള പെണ്‍കുട്ടികളെ സ്‌പോര്‍ട്ട്‌സിലൂടെ ശാക്തീകരിക്കുക എന്ന വിഷയത്തില്‍  ശില്‍പ്പശാല സംഘടിപ്പിക്കുന്നു.
രാവിലെ 9.30 മുതല്‍ 4 മണി വരെ കൊച്ചി ലേ മെറീഡിയന്‍ ഹോട്ടലില്‍ വെച്ച്  നടക്കുന്ന ശില്‍പശാല  കേരളാ ഫെഡറേഷന്‍ ഓഫ് ദി ബ്ലൈന്‍ഡ് യൂത്ത് ഫോറത്തിന്റെയും ലേ മെറിഡിയന്‍ ഹോട്ടലിന്റെയും സഹകരണത്തോടുകൂടിയാണ് . കാഴ്ച്ച പരിമിതരുടെ ക്രിക്കറ്റിനെ കൂടുതല്‍ ഉയരത്തില്‍ എത്തിക്കുന്നതിനോടൊപ്പം വനിതാ ക്രിക്കറ്റ് കളിക്കാരെ കണ്ടെത്തുകയും പ്രോത്സാഹനം നല്‍കുകയുമാണ് പരിപാടിയുടെ ലക്ഷ്യം.
താത്പര്യമുള്ളവര്‍ക്ക് പരിശീലനത്തിന് സൗകര്യമൊരുക്കുന്നതിനോടൊപ്പം താഴെ തട്ടു മുതല്‍ അന്തര്‍ ദേശീയ തലത്തില്‍ വരെയുള്ള ക്രിക്കറ്റ് ടൂര്‍ണമെന്റുകളില്‍ കളിക്കാന്‍  പ്രാപ്തരാക്കും.
ദേശീയ തലത്തില്‍ ആരംഭിക്കാന്‍  പോകുന്ന കഴ്ച്ചപരിമിതിയുള്ളവരുടെ   വനിതാ ക്രിക്കറ്റ് ടീമിലേക്ക് കേരളത്തില്‍ നിന്നും താരങ്ങളെ സംഭാവന ചെയ്യുക എന്ന ഉദ്ദേശ്യം കൂടി പരിപാടിക്കുണ്ടെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി  ബ്ലന്‍ഡ് ഇന്‍ ഇന്ത്യ സീനിയര്‍ വൈസ് പ്രസിഡന്റ് രജനീഷ് ഹെന്റ്രി പറഞ്ഞു.
കാഴ്ച്ച പരിമിതിയുള്ള വനിതകളെ കായിക രംഗത്തേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ കേരളത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു പരിപാടി നടക്കുന്നതെന്ന് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ് ഇന്‍ കേരള അറിയിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

റെക്കോര്‍ഡിലെത്തി വീണ് സ്വര്‍ണം; പവന് 440 രൂപ കുറഞ്ഞു 

Economy
  •  2 months ago
No Image

80 മുസ്‌ലിം കുടുംബങ്ങളെ ബലം പ്രയോഗിച്ച് തെരുവിലേക്കിറക്കി വിട്ട് യോഗി സര്‍ക്കാര്‍; കുടിയിറക്കപ്പെട്ടവരില്‍ പ്രായമായവരും കൊച്ചു കുഞ്ഞുങ്ങളും  

National
  •  2 months ago
No Image

ഭിന്നശേഷിക്കാര്‍ക്ക് സേവനകേന്ദ്രങ്ങള്‍ ഒരുക്കാന്‍ സര്‍ക്കാരിനും പി.എസ്.സിക്കും ബാധ്യത

Kerala
  •  2 months ago
No Image

ഭൂമി തരംമാറ്റം: സ്‌പെഷൽ അദാലത്തുകൾ നാളെ തുടങ്ങും - തീർപ്പാക്കുക 2,14,570 അപേക്ഷകൾ

Kerala
  •  2 months ago
No Image

16 വർഷത്തിനു ശേഷം ഡയറ്റ് ലക്ചറർ പരീക്ഷ:  ഒരു വർഷം പിന്നിട്ടിട്ടും റാങ്ക് ലിസ്റ്റ്പോലുമില്ല

Kerala
  •  2 months ago
No Image

വടക്കന്‍ ഗസ്സയില്‍ നരവേട്ട തുടര്‍ന്ന് ഇസ്‌റാഈല്‍; 19 ദിവസത്തിനിടെ കൊല്ലപ്പെട്ടത് 770ലേറെ ഫലസ്തീനികള്‍

International
  •  2 months ago
No Image

വാസ്‌കോഡഗാമ എക്‌സ്പ്രസിന്റെ എ.സി കോച്ചില്‍ പാമ്പ്

National
  •  2 months ago
No Image

തടവുകാർക്ക് സൗജന്യ നിയമസഹായം ഉറപ്പാക്കണമെന്ന് സുപ്രിംകോടതി

Kerala
  •  2 months ago
No Image

 'രണ്ടുമണിക്കൂര്‍ നേരം എന്തുംചെയ്യാനുള്ള സ്വാതന്ത്ര്യം തന്നു' ബഹ്‌റൈച്ച് കലാപത്തിൽ പൊലിസ് വര്‍ഗീയമായി ഇടപെട്ടെന്ന് കലാപകാരികള്‍

National
  •  2 months ago
No Image

പ്രിയങ്കയ്ക്ക് 11.98 കോടിയുടെ ആസ്തി, മൂന്ന് കേസുകൾ  

Kerala
  •  2 months ago