HOME
DETAILS
MAL
വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച സി.പി.എം പ്രവര്‍ത്തകനെ റിമാന്റ് ചെയ്തു
backup
August 12 2017 | 05:08 AM
ചേര്‍ത്തല: വീട്ടമ്മയെ അപമാനിക്കാന്‍ ശ്രമിച്ച കേസില്‍ പൊലീസ് അറസ്റ്റ് ചെയ്ത സി.പി.എം പ്രവര്ത്തകന് കെ.രാജേഷിനെ(44) കോടതി റിമാന്‍ഡു ചെയ്തു.
ഗൃഹപ്രവേശനച്ചടങ്ങിന് ക്ഷണിക്കാന്‍ എത്തിയ പ്രതി അപമാനിക്കാന്‍ ശ്രമിച്ചതായി കാട്ടി തങ്കി സ്വദേശിനി നല്കിയ പരാതിയിലാണ് പട്ടണക്കാട് പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. എന്നാല്‍ പ്രതി സിപിഎം ലോക്കല്‍ കമ്മിറ്റി അംഗമല്ലെന്നും മുന്‍ ബ്രാഞ്ച് സെക്രട്ടറിയായിരുന്ന ഇയാളെ പിന്നീട് പാര്‍ട്ടി അംഗത്വത്തില്‍ നിന്നു ഒഴിവാക്കിയിരുന്നതായും സിപിഎം കടക്കരപ്പള്ളി ലോക്കല്‍ സെക്രട്ടറി ടി.എല്‍.സന്തോഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."