വിവിധ റോഡുകളുടെ നിര്‍മാണത്തിന് 1.35 കോടി രൂപയുടെ ഭരണാനുമതി: പി.സി ജോര്‍ജ്
ഈരാറ്റുപേട്ട: പൂഞ്ഞാര്‍ നിയോജകമണ്ഡലത്തിലെ വിവിധ റോഡുകളുടെ നിര്‍മാണത്തിന് ഒരു കോടി 35 ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി പി.സി ജോര്‍ജ് എം.എല്‍.എ അറിയിച്ചു.
എം.എല്‍.എയുടെ നിയോജകമണ്ഡലം ആസ്തി വികസന ഫണ്ടില്‍ നിന്നുമാണ് തുക അനുവദിച്ചിരിക്കുന്നത്. ടെണ്ടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം ആരംഭിക്കാന്‍ കഴിയുമെന്ന് അദ്ദേഹം അറിയിച്ചു. റോഡുകളുടെ പേരും അനുവദിച്ച തുകയും ചുവടെ ചേര്‍ക്കുന്നു.
കൈപ്പള്ളി-കപ്ലങ്ങാട് റോഡ് (പൂഞ്ഞാര്‍ തെക്കേക്കര)- 20 ലക്ഷം, ഒറ്റയീട്ടി-തുമ്പശ്ശേരി റോഡ് (തീക്കോയി)-20 ലക്ഷം, മാവടി-മലമേല്‍ റോഡ് (തീക്കോയി) - 20 ലക്ഷം, കുളത്തുങ്കല്‍-മഞ്ഞപ്ര-മാവടി റോഡ് (തീക്കോയി)-30 ലക്ഷം, കുന്തംപാറ-ചാത്തന്‍പ്ലാപ്പള്ളി റോഡ് (പൂഞ്ഞാര്‍ തെക്കേക്കര)-25 ലക്ഷം, ഞണ്ടുകല്ല്-ശാന്തിഗിരി-നാഗപ്പാറ റോഡ് (തീക്കോയി)-10 ലക്ഷം, പി.ടി.എം.എസ്. കവല-പുളിക്കല്‍ റോഡ് (പൂഞ്ഞാര്‍)-10 ലക്ഷം എന്നീ റോഡുകള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."