പ്രളയത്തില്‍ വീട് തകര്‍ന്ന കുടുംബത്തിന് പ്രവാസി സഹോദരന്മാര് തുണയായി
അന്തിക്കാട്: പ്രളയത്തില്‍ വീട് പൂര്‍ണമായി തകര്‍ന്ന കുടുംബത്തിന് പ്രവാസികളായ സഹോദരന്മാര് ചേര്‍ന്ന് നിര്‍മിച്ച വീട് സമര്‍പ്പിച്ചു.
താന്ന്യം സ്വദേശി വലിയകത്ത് ഷൗക്കത്തിനാണ് മൂസസൈഫ് ഗ്രൂപ്പ് ഓഫ് കമ്പനീസ് സാരഥികളായ ആഷിക് അസീസും സുല്‍ഫീക്കര്‍ അസീസും ചേര്‍ന്ന് സഹോദരനായ ഫസല്‍ അസീസിന്റെ സ്മരണയ്ക്ക് ആറു ലക്ഷം രൂപ ചെലവില്‍ പുതിയ വീട് നിര്‍മിച്ചു നല്‍കിയത്.
മൂന്ന് മാസം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കിയ വീടിന്റെ താക്കോല്‍ ദാനം മന്ത്രി വി.എസ് സുനില്‍കുമാര്‍ നിര്‍വഹിച്ചു. പെരിങ്ങോട്ടുകര അസോസിയേഷന് യു.എ.ഇക്ക് വേണ്ടി ഇവര്‍ നിര്‍മിച്ചു നല്കുന്ന മറ്റൊരു വീടിന്റെ പ്രഖ്യാപനവും ചടങ്ങില്‍ മന്ത്രി നിര്‍വഹിച്ചു.
ഗീത ഗോപി എം.എല്‍.എ അധ്യക്ഷയായി. ഇതിനോടനുബന്ധിച്ച് നിര്‍ധനരായ 200 കുടുംബങ്ങള്‍ക്ക് നല്കുന്ന അരി വിതരണോദ്ഘാടനം മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് സി.എ മുഹമ്മദ് റഷീദ് നിര്‍വഹിച്ചു.
പൂര്‍ണമായും എല്ലാ പണികളും തീര്‍ത്താണ് വീട് കൈമാറിയത്. വീട്ടിലേക്കാവശ്യമായ 50000 രൂപയുടെ ഫര്‍ണിച്ചറുകള്‍ പെരിങ്ങോട്ടുകര സ്വദേശി സലില്‍ കൊട്ടേക്കാട്ട് സൗജന്യമായി നല്കി.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.സി ശ്രീദേവി, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എസ് രാധാകൃഷ്ണന്, ടി.കെ പരമേശ്വരന്, സി.എ വിനു, സുഗുണന് കൊട്ടേക്കാട്ട്, സിദ്ദീഖ് കൊളത്തേക്കാട്ട്, മുഹമ്മദ് ഫര്ഹാന്, അരുണ്‍ വാഴപ്പിള്ളി, ശിഹാബ്, അബ്ദുല്‍ റഹിമാന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."