പാണ്ടികുടിയില്‍ മൂന്നാമതൊരു മദ്യശാലക്കു കൂടി നീക്കം; നാട്ടുകാര്‍ പ്രതിഷേധത്തില്‍
മട്ടാഞ്ചേരി: നിലവില്‍ രണ്ട് വിദേശ മദ്യവില്‍പന ശാലകള്‍ പ്രവര്‍ത്തിക്കുന്ന പാണ്ടിക്കുടിയില്‍ മൂന്നാമതൊരു മദ്യവില്‍പന ശാലക്ക് കൂടി നീക്കം. ജനവാസമേഖലയായ പാണ്ടിക്കുടിയില്‍ മൂന്നാമതൊരു മദ്യശാല കൂടി വരുന്നത് തങ്ങളുടെജീവിതത്തെ കാര്യമായി ബാധിക്കുമെന്ന് ആശങ്കയിലാണ് പ്രദേശവാസികള്‍. അതുകൊണ്ടുതന്നെ പുതിയ മദ്യശാലതുറക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി എതിര്‍ക്കുമെന്ന നിലപാടിലാണ് പ്രദേശവാസികള്‍.
മാസങ്ങള്‍ക്ക് മുമ്പ് ഇവിടെ നടന്ന ജനകീയ സമരത്തെ ഭരണകൂട, ഉദ്യോഗസ്ഥ ഒത്തുകളിയില്‍ പരാജയപ്പെടുത്തിയതിന്റെ പിന്‍ബലത്തിലാണ് പുതിയ നീക്കമെന്നാണ് പറയുന്നത്. പാണ്ടിക്കുടി സ്റ്റാച്യൂ റോഡില്‍ നഗരസഭ ഹെല്‍ത്ത് സര്‍ക്കിളിന് സമീപമായാണ് മദ്യവില്‍പനശാലയ്ക്കുള്ള നീക്കങ്ങള്‍ നടക്കുന്നത്. നിലവില്‍ ചുള്ളിക്കല്‍ പുതുതായി തുടങ്ങുവാനുള്ള ജനകീയസമരം ശക്തമാകുന്നതിനിടയിലാണ് പാണ്ടിക്കുടിയില്‍ രഹസ്യ നീക്കം നടക്കുന്നത്.
മാസങ്ങള്‍ക്ക് മുമ്പ് പാണ്ടിക്കുടിയില്‍ കണ്‍സ്യുമര്‍ ഫെഡിന്റെ മദ്യവില്‍പനശാല തുടങ്ങുന്നതിനെതിരേ ജന കീയസമരം നടന്നിരുന്നു. സപ്ലെകോയുടെ മദ്യവില്‍പനശാ ല പ്രവര്‍ത്തിക്കുന്നതിനിടയിലാണ് തൊട്ട് അടുത്തായി കണ്‍സ്യൂമര്‍ ഫെഡ് എത്തിയത്. നഗരസഭ അധികൃതര്‍ ഇത് അടച്ചുപൂട്ടിയെങ്കിലും ഇവിടെ ഉദ്യോഗസ്ഥ, ഭരണകൂട ഒത്തുകളി നടന്നതായി ആക്ഷേപം ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് കോടതി നടപടിയിലുടെ വീണ്ടും തുറന്നു പ്രവര്‍ത്തിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."